Flash News
കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****    “എനിക്കിവന്റെ കൂടെ ജീവിച്ചേ പറ്റൂ, മരിക്കാന്‍ ഞാന്‍ തയ്യാറല്ല…”; ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മുസ്ലിം പെണ്‍‌കുട്ടി; ഇരുവര്‍ക്കും കുടുംബത്തിനും എസ്‌ഡി‌പി‌ഐയുടെ വധഭീഷണി   ****   

ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം

November 29, 2013 , സ്വന്തം ലേഖകന്‍

kkkപാലക്കാട്: ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കാന്‍ സി.പി.എം ഒരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച് സംസ്ഥാന പ്ളീനം അംഗീകാരം നല്‍കിയ ‘കേരള രാഷ്ട്രീയ സ്ഥിതിഗതികള്‍’ എന്ന പ്രമേയത്തിലാണ് ഇക്കാര്യം.

 

സംസ്ഥാനത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എല്‍.ഡി.എഫിലും അതിന്റെ ജനകീയ അടിത്തറയിലും വലിയ വികസനത്തിന് അവസരം നല്‍കുന്നതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിനെയും ആര്‍.എസ്.എസ് പോലുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാരെയും ചെറുക്കാന്‍ താല്‍പര്യമുള്ള എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തണം.

 

കേരള രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയം ‘വലതുപക്ഷ രാഷ്ട്രീയവും അതിന് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും ശിഥിലമായിക്കൊണ്ടിരിക്കുകയാണെ’ന്ന് പറയുന്നു. യു.ഡി.എഫ് നയങ്ങളോടും സര്‍ക്കാര്‍ നടപടികളോടും ജനത്തിന് കടുത്ത അമര്‍ഷമുണ്ട്. മുന്നണിയിലെ അനൈക്യം പുറത്തുവന്നു. യു.ഡി.എഫ് ഈ നിലയില്‍ മുന്നോട്ടുപോകില്ളെന്ന് ഘടകകക്ഷികള്‍ പോലും പറയുന്നു.

 

കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പോക്കില്‍ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ നിഷ്ക്രിയത്വമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മലയോര ജനതയെ ആശങ്കയുടെ മുള്‍മുനയിലാക്കിയത്. സംസ്ഥാന താല്‍പര്യവും ഉയര്‍ത്തിപ്പിടിച്ചും അഴിമതിക്കെതിരായും എല്‍.ഡി.എഫ് നടത്തിയ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്.

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ വിജയം നേടുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പോലും പറയുന്നു. അതിനാല്‍ ജനകീയ പ്രശ്നങ്ങളെയും സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തെയും അടിസ്ഥാനമാക്കി എല്‍.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരണം. മതതീവ്രവാദ ശക്തികളെയും ഒറ്റപ്പെടുത്തി, മതനിരപേക്ഷതയില്‍ താല്‍പര്യമുള്ള മുഴുവന്‍ ജനങ്ങളെയും കൂട്ടിയോജിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top