Flash News

ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍

November 29, 2013 , സ്വന്തം ലേഖകന്‍

centpicതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ എടുത്ത തീരുമാനങ്ങളില്‍ പലതും നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതാണെന്ന് കലക്ടര്‍മാര്‍. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനും തൊഴില്‍ നല്‍കാനുമുള്ള തീരുമാനങ്ങളാണ് നടപ്പാക്കാന്‍ പരിമിതിയുള്ളതായി കലക്ടര്‍മാര്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞത്.

 

അതേസമയം, അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകുകയും കലക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും പഴിക്കുകയും ചെയ്തു. എട്ടു ജില്ലകളില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിപക്ഷത്തിലും ഒരു തീരുമാനവുമായില്ല. എട്ടു ജില്ലയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാങ്ങിക്കൂട്ടിയ പതിനായിരക്കണക്കിന് അപേക്ഷകള്‍ കലക്ടറേറ്റുകളിലും മറ്റും കെട്ടിക്കിടക്കുകയാണ്. കലക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി പഴിക്കുകയും ഇടയ്ക്ക് ക്ഷുഭിതനാകുകയും ചെയ്തു. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനുള്ള അപേക്ഷകളില്‍ തുടര്‍നടപടിക്ക് പരിമിതികളുണ്ടെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. ലക്ഷക്കണക്കിന് അപേക്ഷകളാണ് ഇത്തരത്തിലുള്ളത്.

 

ഭൂമിക്കും വീടിനുമായുള്ള അപേക്ഷകളിലും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഈ അപേക്ഷകരെ ഭൂരഹിതകേരളം പദ്ധതിയുടെ രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞു. തൊഴില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ കലക്ടര്‍മാര്‍ തീരുമാനമെടുക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം എങ്ങനെ നടപ്പാക്കുമെന്നുള്ള ആശങ്കയിലാണ് കലക്ടര്‍മാര്‍. ഓണ്‍ലൈനായി സ്വീകരിച്ച പരാതികളില്‍ എടുത്ത തീരുമാനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്നും വകുപ്പുകളിലേക്ക് അയച്ച പരാതികളില്‍ യുക്തമായ സമയപരിധി സ്വീകരിച്ച് നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരാതികള്‍ തീര്‍പ്പാക്കാന്‍ കലക്ടര്‍മാര്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും അദാലത്ത് നടത്തണമെന്നും നിര്‍ദേശമുണ്ട്. ജനസമ്പര്‍ക്കപരിപാടി നടന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കൊട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കലക്ടര്‍മാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top