Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്ന ‘അറ്റ്‌ലസ് സൈക്കിള്‍’ നിര്‍മ്മാണ ഫാക്ടറി പൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ടു   ****    2,550 വിദേശി തബ്ലീഗി ജമാഅത്ത് അംഗങ്ങളെ 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കി   ****    ഗര്‍ഭിണിയായ ആനയുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചു   ****    ജോസ് തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി   ****    കോവിഡ് കാലത്തെ അനാവശ്യ ധൂര്‍ത്ത്, മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷക വീണാ നായര്‍ക്കെതിരെ കേസ്   ****   

കുറ്റിച്ചൂലുകൊണ്ട് ദില്ലിയില്‍ വിപ്ലവം സൃഷ്ടിച്ച യുവരക്തം

December 8, 2013 , സ്വന്തം ലേഖകന്‍

kejri

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കേവലം ഒരു കുറ്റിചൂലുകൊണ്ട് മാറ്റിമറിച്ച അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുളള ചര്‍ച്ചയിലാണ് രാജ്യം മുഴുവനും. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും വിറപ്പിച്ച് ദില്ലി തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല പ്രകടനം നടത്തിയ ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരന്‍ നടന്നുകയറുന്നത് ചരിത്രത്തിലേക്കാണ്. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പുലിമടയില്‍ ചെന്ന് നിര്‍ഭയനായി മത്സരിച്ച് വിജയിച്ച ഈ മുന്‍ ഐ.ആര്‍.എസുകാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത ചരിത്രമാണ് രചിച്ചിരിക്കുന്നത്.

 

ഗോബിന്ദ് റാന്‍ കെജ്‌രിവാളിന്റെയും ഗീതാദേവിയുടെയും മകനായി 1968 ആഗസ്ത് 16നാണ് കെജ്‌രിവാളിന്റെ ജനനം. ജന്‍മനാടായ ഹിസാര്‍, സോനാപാത്, ഗാസിയാബാദ് എന്നിവിടങ്ങളിലായിരുന്നു കെജ്‌രിവാളിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഐ.ഐ.ടി ഖാരക്പൂരില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1989ല്‍ ടാറ്റാ സ്റ്റീലില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. 1992ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനായി അദ്ദേഹം ടാറ്റാസ്റ്റീലിലെ ജോലി ഉപേക്ഷിച്ചു. 1995ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ സര്‍വ്വീസിലെ തന്റെ സേവനം ആരംഭിച്ചു.

kejri2

ആദായ നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണരായിരിക്കേ അദ്ദേഹം സാമൂഹ്യ സേവനത്തിനായി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ 2006ല്‍ ജോലി ഉപേക്ഷിച്ചു. വിവരാവകാശ നിയമം ജനനന്മക്ക് ഉപയോഗപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലും അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലും 2006ല്‍ അദ്ദേഹം മാഗ്‌സെസെ അവാര്‍ഡിന് അര്‍ഹനായി.

 

2011ല്‍ അഴിമതി തടയാന്‍ ജനലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരെ നയിച്ച സമരം രാജ്യമാകെ വലിയ ചലനമുണ്ടാക്കി. ഡല്‍ഹിയെ പിടിച്ചുകുലുക്കിയ സമരത്തിന്റെ നേതൃനിരയില്‍ രണ്ടാമനായിരുന്നു അരവിന്ദ് കെജരിവാള്‍.

 

2012 നവംബര്‍മാസത്തില്‍ രൂപീകരിച്ച പാര്‍ടി സാധാരണക്കാരനെ ഏറ്റവും അധികം ബാധിച്ച വൈദ്യുതി നിരക്ക് വര്‍ദ്ധനയാണ് ഏറ്റെടുത്തത്. ബില്ലടക്കാതെ ജനങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭം ദില്ലി സര്‍ക്കാരിനെ വിറപ്പിച്ചു. ഇതോടെ കെജ്‌രിവാളിന് പിന്നില്‍ ദില്ലിയിലെ ഓട്ടോക്കാരും, സാധാരണക്കാരും അണിനിരന്നു. രാഷ്ട്രീയ നിരീക്ഷകരും ഒരു സാഹസം എന്നതില്‍ കവിഞ്ഞൊന്നും ഈ പ്രഖ്യാപനത്തില്‍ കണ്ടിരുന്നില്ല. എന്നാല്‍ ചൂലുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ കെജ്‌രിവാള്‍ പ്രചാരണത്തില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. അവസാനം 25,000 ത്തിലധികം ഭൂരിപക്ഷത്തില്‍ ഷീലാ ദീക്ഷിത്തിനെ തറപറ്റിച്ചു.

 

ഇനിയാണ് കെജ്‌രിവാളിനു മുന്നിലുളള യഥാര്‍ത്ഥ പരീക്ഷണം. ജനങ്ങള്‍ക്ക് നല്‍കുമെന്നേറ്റ വാഗ്ദാനങ്ങളും സേവനങ്ങളും നിറവേറ്റാന്‍ കെജ്‌രിവാളിനാകുമോ? കേവലം വാക്കുകള്‍ക്കപ്പുറം സാധാരണക്കാരനോടൊപ്പം നില്‍ക്കാന്‍ ആം അദ്മിക്കാവുമോ? ഇന്ത്യ ഉറ്റ് നോക്കുന്നത് ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരത്തിനാണ്.

kejri3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top