Flash News

“ഞാനറിഞ്ഞില്ല ഞാന്‍ ഗര്‍ഭിണിയാണെന്ന്…!”- റോമില്‍ കന്യാസ്‌ത്രീ പ്രസവിച്ചു, കുഞ്ഞിന് മാര്‍പ്പാപ്പയുടെ പേരുമിട്ടു….!!

January 18, 2014 , Moideen Puthenchira

8f5050996425bed8d2a9095492527583

റോം: ഗര്‍ഭിണിയാണെന്നറിയാതെ പ്രസവിക്കുന്ന സ്‌ത്രീകള്‍ ഈ ലോകത്ത് പെരുകുകയാണോ എന്നൊരു സംശയം…! പള്ളീലച്ചന്മാരും കന്യാസ്‌ത്രീകളുമായി എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ഊഹാപോഹങ്ങളല്ലാതെ ഒരു കന്യാസ്‌ത്രീ പ്രസവിക്കുന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.

സംഭവം നടന്നത് റോമിലാണ്. ഗര്‍ഭിണിയാണെന്ന് അറിയാതെ ആശുപത്രിയിലെത്തിച്ചതാണ് കന്യാസ്ത്രീയെ. എന്നാല്‍ കന്യാസ്‌ത്രീ പ്രസവിച്ചു. ഇറ്റലിയിലെ റിയെറ്റി നഗരത്തിലാണ് സംഭവം. പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിന് മാര്‍പാപ്പയുടെ പേരായ ഫ്രാന്‍സിസ്‌ എന്ന പേരുമിട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 31കാരിയായ കന്യാസ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. വൈകാതെ വെനസ്വേലക്കാരിയായ കന്യാസ്ത്രീ ഒന്‍പത് പൗണ്ട് ഭാരമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

താന്‍ ഗര്‍ഭിണിയായിരുന്നെന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു എന്നാണ് കന്യാസ്ത്രീയുടെ പ്രസവ ശേഷമുള്ള പ്രതികരണം. ഇതെത്രത്തോളം വിശ്വസനീയമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പ്രസവം വിവാദങ്ങള്‍ക്കും കൗതുകകരമായ വാര്‍ത്തകള്‍ക്കും വഴിവച്ചെങ്കിലും കുട്ടിയെ വളര്‍ത്താന്‍ തന്നെയാണ് കന്യാ‌സ്‌ത്രീയുടെ തീരുമാനം. പ്രസവസമയത്ത് ആശുപത്രിയിലെത്തിയവരാണ് ആവശ്യമായ പണവും കുഞ്ഞിന് വസ്ത്രങ്ങളുമൊക്കെ നല്‍കി സഹായിച്ചത്. റിയെറ്റി നഗരത്തിലെ കോംപൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമാണിവര്‍. ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കോണ്‍വെന്റിലെ മറ്റംഗങ്ങളും പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top