Flash News

യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ടൊരു ബജറ്റ്

January 24, 2014 , സ്വന്തം ലേഖകന്‍

maniസാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചു കൊണ്ടാണ് ധനമന്ത്രി കെ.എം.മാണി പന്ത്രണ്ടാം ബജറ്റ് അവതരിപ്പിച്ചത്.

നാണ്യപെരുപ്പം 10% ആയി തുടരുമ്പോഴും എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്നും നടപ്പു വര്‍ഷം 8.58%ആയി ഉയരുമെന്നും ബജറ്റിന്‍റെ ആമുഖത്തില്‍ കെ.എം.മാണി വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കുതകുന്ന ഏതൊക്കെ പദ്ധതികള്‍ നടപ്പിലായെന്നു പരിശോധിച്ചാല്‍ തന്നെയറിയാം കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഈ തോന്നലിന്‍റെ പൊള്ളത്തരം. കഴിഞ്ഞ ബജറ്റുകളിലൊക്കെ പ്രാധാന്യം ലഭിച്ച മേഖലയായിരുന്നു കാര്‍ഷിക മേഖല. ഇത്തവണയും അതിനു കാര്യമായ പ്രാമുഖ്യം ലഭിച്ചു. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഹൈടെക്ക് പദ്ധതികളും ചെറുകിട പദ്ധതികളും സഹായങ്ങളുമൊക്കെ കൃത്യമായി പ്രാവര്‍ത്തികമായിരുന്നുവെങ്കില്‍ കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുമായിരുന്നു. എന്നാല്‍ സാമ്പത്തിക അവലോകനം ഇത്തരമൊരു വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല.

ധനമന്ത്രി കെ.എം. മാണിയുടെ 2014-15 ബജറ്റ് പ്രസംഗം:  ഇവിടെ ക്ലിക്ക് ചെയ്യുക


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top