Flash News

ഗുരുവായൂരിലെ കൊമ്പന്‍ ഗുരുതരാവസ്ഥയില്‍

January 25, 2014 , സ്വന്തം ലേഖകന്‍

guruvayoorile aanaഗുരുവായൂര്‍: രോഗം മൂര്‍ഛിച്ച് ഗുരുവായൂര്‍ ആനത്താവളത്തിലെ കൊമ്പന്‍ കുട്ടികൃഷ്ണന്‍ അവശനിലയില്‍. കാലിലെ നീര്‍ക്കെട്ടു മൂലം തളര്‍ന്നു വീണ ഒറ്റക്കൊമ്പന്‍ രാമന്‍കുട്ടിയെ ക്രെയിനിന്റെ സഹായത്തോടെ എഴുന്നേല്‍പിച്ച് നിര്‍ത്തി. ആനയുടെ നീര്‍ക്കെട്ടിനും കുറവുണ്ട്.

ഗുരുതരനിലയില്‍ തുടരുന്ന കുട്ടികൃഷ്ണന്‍ തേക്കിന്‍കഴകളില്‍ താങ്ങിനില്‍ക്കുന്നതിനാല്‍ മാത്രമാണ് എഴുന്നേറ്റ് നില്‍ക്കുന്നത്. ചോരയും പഴുപ്പും ഒലിക്കുന്ന വളഞ്ഞ് മടങ്ങി നഖങ്ങള്‍ വേര്‍പെട്ട പാദത്തോടെയാണ് ആന നില്‍ക്കുന്നത്. കാലിലെ എല്ലുകളും ദ്രവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 70 കഴിഞ്ഞ ആന ചികിത്സകളോട് പ്രതികരിക്കുന്നില്ല. ആനയുടെ രണ്ട് മുന്‍കാലുകള്‍ക്കും പാദരോഗം ബാധിച്ചിട്ടുണ്ട്. ഡോ.ടി.സി.ആര്‍. നമ്പ്യാര്‍, ഡോ.കെ.വിവേക്, ഡോ.പി.ബി.ഗിരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് രാമന്‍കുട്ടിയെ ക്രെയിനിന്റെ സഹായത്തോടെ എഴുന്നേല്‍പിച്ച് നിര്‍ത്തിയത്. ആനക്ക് രണ്ട് ദിവസങ്ങളിലായി 25 ലിറ്ററോളം ഗ്ലൂക്കോസ് നല്‍കി. ആന വെള്ളം കുടിക്കുകയും പഴം കഴിക്കാനും തുടങ്ങിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top