Flash News

ജസീറക്ക് പണം നേരിട്ട് നല്‍കില്ലെന്ന് ചിറ്റിലപ്പിള്ളി, ജസീറക്ക് വ്യവസായികളുടെ പിന്തുണ

February 5, 2014 , സ്വന്തം ലേഖകന്‍

jazeera_1743703g

കൊച്ചി: ജസീറക്ക് നേരിട്ട് പണം നല്‍കില്ലെന്നും മക്കളുടെ പേരില്‍ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. എന്റെ വീടിന് മുന്നില്‍ കുട്ടികളെ വെച്ച് വിലപേശല്‍ സമരം നടത്തുന്നത് ന്യായീകരിക്കാനാവില്ല.

ഡിസംബര്‍ 21 നാണ് ജസീറക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. ജസീറയുടെ കൂടി സമ്മതത്തോടെയാണ് ജനുവരി 24 ന് സന്ധ്യയോടൊപ്പം പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ചടങ്ങില്‍ പങ്കെടുക്കാമെന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മാനേജരെ ജസീറ അറിയിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ പ്രേരണയാല്‍ സന്ധ്യയോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ജസീറ ചടങ്ങില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. ഒരിക്കല്‍ പണം നിരസിച്ചതിനാല്‍ ജസീറക്ക് ഇനി നല്‍കില്ല. എന്നെ മോശക്കാരനായി ചിത്രീകരിക്കുകയും ചെയ്തു. അവരുടെ കുട്ടികളുടെ പേരില്‍ വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ ഇപ്പോഴും ഒരുക്കമാണ്.

ജസീറയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും ഇത് സ്പോണ്‍സര്‍ ചെയ്യുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. സ്പോണ്‍സര്‍ പെയ്യുന്ന പാര്‍ട്ടി തീരുമാനിച്ചാല്‍ സമരം തീരും. സന്ധ്യക്ക് അവാര്‍ഡ് കൊടുത്തതിനെതിരെ തന്നോട് വിരോധമുള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ പിന്നിലാരാണെന്ന് പറയുന്നില്ല. സന്ധ്യയോടൊപ്പം വേദി പങ്കിടില്ലെന്നും എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ മത്സരിക്കുമെന്ന് പറയുന്നതും ആരുടെ പ്രേരണയാലെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ ജസീറ നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധി വ്യവസായികളും സംഘടനകളും എത്തി. നിരവധി ഫ്ളക്സുകളും ചിറ്റിലപ്പിള്ളിയുടെ വീടിനുമുന്നില്‍ ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണവും പണവും എത്തിക്കാന്‍ നൂറുകണക്കിനാളുകളാണ് ചിറ്റിലപ്പിള്ളിയുടെ വീടുനുമുന്നിലുള്ളത്. കളമശേരി ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചേസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്‍.എ. മുഹമ്മദ് കുട്ടി ജസീറക്ക് ഒരു ലക്ഷം രൂപ നല്‍കി.

തന്നെ ഉപയോഗിച്ച് വീണ്ടും കൈയടി നേടാനാണ് ചിറ്റിലപ്പിള്ളി ശ്രമിക്കുന്നതെന്ന് ജസീറ പറഞ്ഞു. പ്രഖ്യാപിച്ച തുക പിന്‍വലിച്ച ചിറ്റിലപ്പിള്ളി പ്രതിഷേധം ഭയന്നാണ് മക്കളുടെ പേരില്‍ നല്‍കാമെന്ന് പറയുന്നത്. മക്കളില്‍ ചിറ്റിലപ്പിള്ളിക്ക് അവകാശമില്ല. തനിക്കാണ് പണം നല്‍കേണ്ടത്. അതിന് കഴിയില്ലെങ്കില്‍ പ്രഖ്യാപിച്ച തുക പരസ്യമായി പിന്‍വലിക്കണമെന്നും ജസീറ പറഞ്ഞു.

വീഡിയോ കാണുക

http://www.youtube.com/watch?feature=player_detailpage&v=Wpg7VvLkVJw


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top