Flash News

“ഞങ്ങള്‍ സന്തുഷ്ടരാണ്”

February 13, 2014 , Moideen Puthenchira

ഈ അടുത്ത നാളുകളില്‍ നാം ഏറെ കേട്ടതാണ് താരവിവാഹങ്ങള്‍. കൊട്ടിഘോഷിച്ച താരവിവാഹങ്ങള്‍ അധികം വൈകാതെ തകര്‍ന്നുപോകുന്നതും നാം കേള്‍ക്കാറുണ്ട്. സിനിമാ മേഖലയില്‍ നിന്നുള്ള വിവാഹ ബന്ധങ്ങള്‍ അധികം നീണ്ടുപോകില്ലെന്ന് പറയുന്നത് ഏറെക്കുറെ ശരിയാണ്. എന്നാല്‍, നല്ല രീതിയില്‍ വിവാഹബന്ധവും കുടുംബവുമൊക്കെ നോക്കിക്കൊണ്ടുപോകുന്ന താരദമ്പതികളുണ്ടെ. നമുക്ക് അവരെയൊന്നു പരിചയപ്പെടാം.

cinema1

ഐവി ശശി – സീമ ( മലയാളത്തിന്റെ മുന്‍നിര സംവിധായകനും അദ്യകാലത്തെ മുന്‍നിര നായികയും. 1980 ആഗസ്റ്റ് 28നാണ് ഐവി ശശിയും സീമയും വിവാഹിതരാകുന്നത്. ഐവി ശശിയുടെ തന്നെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമയും ഏറെ ശ്രദ്ധിക്കപ്പെട്ടത്)

cinema2

ജയഭാരതി- സത്താര്‍  (എഴുപതികളുടെയും എണ്‍പതുകളിലും പുരുഷന്മാരുടെ മനം കവര്‍ന്ന ജയഭാരതിയുടെ രണ്ടാ വിവാഹമാണ് സത്തറുമായുള്ളത്)

cinema3

 ജയറാം – പാര്‍വതി (യുവമിഥുനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ദാമ്പത്യജീവിതമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. 1992ല്‍ നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹിതരായി)

cinema4

ദിലീപ് – മഞ്ജു (ഈ ബന്ധം മാതൃകയാക്കണം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും മലയാള സിനിമാ ലോകത്തെ താരദമ്പതികളുടെ കൂട്ടത്തില്‍ പിരിയാത്ത ദമ്പതികളായി ഇവരുമുണ്ട്. പിരിഞ്ഞെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല)

cinema5

പൂര്‍ണിമ- ഇന്ദ്രതിത്ത് ( ചെറിയപ്രായത്തില്‍ തന്നെ വിവാഹിതരായ ഈ ദമ്പതികള്‍ പക്വതയാര്‍ന്ന ദമ്പത്യമാണ് നയിക്കുന്നത്. 2002 ഡിസംബര്‍ 13-നായിരുന്നു വിവാഹം)

cinema6

റിമ – ആഷിഖ് അബു (അടുത്തിടെ വിവാഹിതരായ പ്രണയ ജോഡികളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. മാതൃകാപരമായി വിവാഹം നടത്തിയ ഇവര്‍ വരുന്ന തലമുറയ്ക്ക് മാതൃകയുള്ള ദമ്പതികളാകട്ടെ എന്ന് ആശംസിക്കാം)

cinema7

സംയുക്ത – ബിജു മേനോന്‍ (മലയാളികളുടെ പ്രിയപ്പെട്ട നടി സംയുക്ത വര്‍മയെ 2002ല്‍ ബിജു മേനോന്‍ സ്വന്തമാക്കി. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ)

cinema8

ഷാജി കൈലാസ് – ആനി (സംവിധായകന്‍ ഷാജി കൈലാസും ആനിയുമാണ് അടുത്ത താര ദമ്പതികള്‍. 1996 ജൂണ്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം)

cinema9

ശാലിനി – അജിത്ത് (തമിഴ് നാടിന്റെ മരുമകളാണെങ്കിലും മലയാള സിനിമയില്‍ പിച്ചവച്ച ശാലിനിയെയും മലയാള താരദമ്പതികളുടെ പട്ടികയില്‍ പെടുത്താവുന്നതാണ്. സന്തുഷ്ടമായ ദാമ്പത്യമാണ് ഇവരുടെയും)

cinema10

സുഹാസിനി – മണിരത്‌നം (മറ്റൊരു സംവിധാന – നായിക ദമ്പതിമാരാണ് തെന്നിന്ത്യയുടെ മുന്‍കാല നായിക സുഹാസിനിയും പ്രശസ്ത സംവിധായകന്‍ മണിരത്‌നവും)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top