Flash News

ശോശാമ്മ ജോസഫിനെ മണ്‌ഡലം പ്രതിനിധിയായും, ശാമുവേല്‍ കെ. ശാമുവേല്‍, ശാമുവേല്‍ നൈനാന്‍ എന്നിവരെ ഭദ്രാസന അസംബ്ലിയിലേക്കും തെരഞ്ഞെടുത്തു

March 20, 2014 , ജോയിച്ചന്‍ പുതുക്കുളം

image (3)

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌- (സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌) നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ മണഡ്‌ലം പ്രതിനിധിയായി ഫെബ്രുവരി രണ്ടാം തീയതി ശോശാമ്മ ജോസഫിനേയും, അസംബ്ലി പ്രതിനിധികളായി ശാമുവേല്‍ കെ. ശാമുവേല്‍, ശാമുവേല്‍ നൈനാന്‍ എന്നിവരെ മാര്‍ച്ച്‌ ഒന്നാം തീയതി നടന്ന തെരഞ്ഞെടുപ്പില്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ യോങ്കേഴ്‌സില്‍ നിന്നും തെരഞ്ഞെടുത്തു.

സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ സേവികാ സംഘത്തിന്റെ റീജിയണല്‍ മെമ്പറും, ചര്‍ച്ച്‌ ഇടവക മിഷന്‍, ഗായകസംഘം എന്നിവയില്‍ സജീവമാണ്‌. മോണ്‍ട്രിഫേറി സേവനം അനുഷ്‌ഠിക്കുന്ന ശോശാമ്മ 23 വര്‍ഷമായി ചര്‍ച്ച്‌ മെമ്പറാണ്‌.

ശാമുവേല്‍ കെ. ശാമുവേല്‍ ചര്‍ച്ച്‌ അക്കൗണ്ടന്റ്‌, എക്‌സിക്യുട്ടീവ്‌ കമ്മിറ്റി, യുവജനസഖ്യം, ഗായകസംഘം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സിലെ ഉദ്യോഗസ്ഥനാണ്‌. 20 വര്‍ഷമായി ചര്‍ച്ച്‌ മെമ്പറാണ്‌.

ശാമുവേല്‍ നൈനാന്‍ ചര്‍ച്ച്‌ അക്കൗണ്ടന്റ്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി, ഇടവക മിഷന്‍ എന്നീ തലങ്ങളില്‍ സേവനം അനുഷ്‌ഠിക്കുന്നു. ജെ.പി മോര്‍ഗാനിലെ റിട്ടയേര്‍ഡ്‌ ഉദ്യോഗസ്ഥനാണ്‌. 30 വര്‍ഷമായി ചര്‍ച്ച്‌ മെമ്പറാണ്‌.

ക്രിസ്‌തു കേന്ദ്രീകരിക്കുന്ന പാതയിലൂടെ മുന്നോട്ടു നയിക്കുവാന്‍ നൂതനമായ കര്‍മ്മപരിപാടികളിലുടെയും പ്രവര്‍ത്തനശൈലിയിലൂടെയും നവോന്മേഷം പകരുവാന്‍ പുതിയ മണ്‌ഡലം -അസംബ്ലി സാധ്യമാകട്ടെ എന്നി ആശംസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top