Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

ഇന്‍ഡോ- അമേരിക്കന്‍ ഫെസ്റ്റിവലില്‍ അരിസോണ മലയാളി അസോസിയേഷന്റെ ക്രിയാത്മക സാന്നിധ്യം

April 9, 2014 , ജോയിച്ചന്‍ പുതുക്കുളം

indoഇന്‍ഡോ- അമേരിക്കന്‍ ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 29-ന്‌ രാവിലെ 11 മണിക്ക്‌ ഇന്‍ഡോ അമേരിക്കന്‍ സെന്ററില്‍ ആരംഭിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക-കലാവിഷ്‌കാരങ്ങള്‍ നടത്തപ്പെട്ടു. അരിസോണ മലയാളി അസോസിയേഷന്റെ കുട്ടികള്‍ നടത്തിയ കലാവിഷ്‌കാരങ്ങള്‍ മികവ്‌ പുലര്‍ത്തി.

എല്ലാ സംസ്ഥാനങ്ങളിലേയും രുചികരമായ ഭക്ഷണങ്ങള്‍ ലഭ്യമാകുന്ന ഭക്ഷണശാലകള്‍ ക്രമീകരിച്ചിരുന്നു.

ശ്രീകുമാര്‍ നമ്പ്യാര്‍, മഞ്‌ജു നായര്‍, കിരണ്‍ കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഭക്ഷണശാലയും അലങ്കാര ക്രമീകരണങ്ങളും എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

ജയന്‍ നായര്‍, ജോസഫ്‌ വടക്കേല്‍, മുരളി നായര്‍, മഞ്‌ജു നായര്‍, സജിത്ത്‌ തൈവളപ്പില്‍, വിദ്യാ രഘു, ബിനു തങ്കച്ചന്‍, സതീഷ്‌ അമ്പാടി, ലിസ്സി ജോസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

വൈകുന്നേരം 7 മണിയോടെ പരിപാടികള്‍ പര്യവസാനിച്ചു. അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ വടകര അറിയിച്ചതാണിത്‌.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top