Flash News
പ്ലസ് വണ്‍, ഡിഗ്രി: ജില്ലയില്‍ പതിനായിരങ്ങള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; വിദ്യാര്‍ത്ഥികളുടെ അവകാശ സമരം മെയ് 22, ബുധനാഴ്ച പാലക്കാട്ട്   ****    Jesus not Crucified? but Judas?; Vatican In Shock As 1,500-Year-Old Bible Claims Jesus Wasn’t Crucified : Victor Ochieng   ****    പെരിയ ഇരട്ടക്കൊലപാതകം: ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍   ****    വോട്ടിംഗ് മെഷീനും വിവി പാറ്റും; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി; തെരഞ്ഞെടുപ്പു കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നത് അല്പത്തമാണെന്ന് നരേന്ദ്ര മോദി   ****    “ഇഷ്ടമുള്ള സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ”- മുഴുവന്‍ വി.വി.പാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി   ****   

മാത്യു ജോണ്‍ (74) ന്യൂയോര്‍ക്കില്‍ നിര്യാതനായി

April 25, 2014 , ബിജു ചെറിയാന്‍

mathew john

ന്യൂയോര്‍ക്ക്: പുനലൂര്‍ ഇടമണ്‍ താഴേടത്ത് കുടുംബാംഗം മാത്യു ജോണ്‍ (74) ന്യൂയോര്‍ക്ക്ലെ സ്റ്റാറ്റന്‍ ഐലന്റില്‍ ബുധനാഴ്‌ച നിര്യാതനായി. സംസ്ക്കാരം പിന്നീട് ഇടമണ്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ നടക്കും. താഴേടത്ത് പരേതരായ കുഞ്ഞുമ്മന്‍ മാത്യു-ശോശാമ്മ ദമ്പതികളുടെ പുത്രനാണ്. സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.

അടൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ കുടുംബാംഗമായ മറിയാമ്മ ജോണ്‍ ആണ് പരേതന്റെ ഭാര്യ. ഷാജി ജോണ്‍ (ന്യൂയോര്‍ക്ക്), തോമസ് ജോണ്‍ (ഷിബു, ന്യൂയോര്‍ക്ക്), ഡാര്‍ലി സഖറിയ (ഇടമണ്‍), ഷെര്‍ളി തോമസ് (അഞ്ചല്‍), ഷൈനി ജിജി (ചങ്ങനാശ്ശേരി) എന്നിവര്‍ മക്കളാണ്. സിന്ധു (ന്യൂയോര്‍ക്ക്), പുനലൂര്‍ വലിയകാലായില്‍ കുടുംബാംഗം സുമ (ന്യൂയോര്‍ക്ക്), പുതുപ്പറമ്പില്‍ സഖറിയ (ഇടമണ്‍), കല്ലുമണ്ണില്‍ തോമസ് (അഞ്ചല്‍), പൊട്ടുകുളം കുടുംബാംഗം ജിജി (ചങ്ങനാശ്ശേരി) എന്നിവര്‍ പരേതന്റെ ജാമാതാക്കളാണ്.

ഏപ്രില്‍ 26 ശനിയാഴ്‌ച വൈകുന്നേരം 6 മുതല്‍ 9 വ്രെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും ശവസംസ്ക്കാര ശുശ്രൂഷകളും നടത്തുന്നതാണ്. മോര്‍ ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാ. ചെറിയാന്‍ മുണ്ടക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സ്റ്റാറ്റന്‍ ഐലന്റിലെ മോര്‍ ഗ്രിഗോറിയോസ് ഇടവകയുടെ സ്ഥാപകാംഗവും പ്രമുഖ സാഹിത്യകാരനുമായ ജോണ്‍ മാത്യു (ജോണ്‍ വേറ്റം), തോമസ് മാത്യു, കുഞ്ഞമ്മ മത്തായി, പെണ്ണമ്മ ഈപ്പന്‍ (എല്ലാവരും സ്റ്റാറ്റന്‍ ഐലന്റ്), പരേതരായ ജോസഫ് മാത്യു, കുഞ്ഞൂഞ്ഞ് മാത്യു എന്നിവര്‍ ഭാര്യാസഹോദരങ്ങളാണ്.

വര്‍ഗീസ് മാത്യു, കുഞ്ഞമ്മ, ത്രേസ്യാമ്മ മാത്യു, പരേതരായ പൊടിമോന്‍ മാത്യു, ഏബ്രഹാം മാത്യു, തങ്കമ്മ എന്നിവര്‍ പരേതന്റെ സഹോദരീസഹോദരങ്ങളാണ്.

ബ്ലസ്സന്‍, ബന്‍സന്‍, ബ്രില്‍സന്‍, ബ്രിന്‍സി, മിധുന്‍, ജോണ്‍ സഖറിയ, റെക്സ്, റോയല്‍, അലീഷ, സോളമന്‍, അലീന, ഷിഫ, ശ്രേയ, സാമുവല്‍ എന്നിവര്‍ കൊച്ചുമക്കളാണ്.

ഫ്യൂണറല്‍ ഹോം വിലാസം: Mathews Funeral Home 2508 Victory Blvd., Staten Island, NY 10314 Phone: 718 761 5544

Date & Time: Saturday, April 26, 6 PM – 9 PM


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top