Flash News

വിമാനം തകര്‍ത്തത് റഷ്യന്‍ വിമതര്‍ക്ക് പറ്റിയ ‘കയ്യബദ്ധ’മെന്ന്; മരണത്തിന്റെ തോഴനായി മലേഷ്യന്‍ എയര്‍ലൈന്‍സ്

July 18, 2014 , ഷാഹിദ് വൈപ്പി

1

ഹ്രബോവ്/ കോലാലം‌പൂര്‍: ആംസ്‌റ്റര്‍ഡാമില്‍ നിന്ന്‌ കൊലാലംപുരിലേക്ക്‌ പോവുകയായിരുന്ന ബോയിങ്‌ 777 മലേഷ്യന്‍ വിമാനം ഉക്രൈന്‍- റഷ്യ അതിര്‍ത്തിയില്‍ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ത്തത് റഷ്യന്‍ വിമതര്‍ക്ക് പറ്റിയ കൈയബദ്ധമെന്ന് റിപ്പോര്‍ട്ട്. ഉക്രെയിന്‍ സൈനിക വിമാനമാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വിമതര്‍ വെടിവയ്ക്കുകയായിരുന്നുവെന്നതിന് തെളിവുകളുമായി ഉക്രൈന്‍. വിമതരുടെ പങ്ക് സൂചിപ്പിക്കുന്ന രണ്ടു ശബ്ദരേഖകളുമായാണ് ഉക്രെയിന്‍ സുരക്ഷാ ഏജസി രംഗത്ത് വന്നിരിക്കുന്നത്.

ആദ്യ ശബ്ദരേഖയില്‍ വിമതനേതാവായ ഐഗോര്‍ ബെസ്ലറും ഒരു റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണുള്ളത്. ഇതില്‍ ഇയാള്‍ വിമാനം വെടിവെച്ചിട്ടതായി പരാമര്‍ശിക്കുന്നുണ്ട്. സൈനിക വിമാനം ആണെന്ന് തെറ്റിദ്ധരിച്ച് മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതിന് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വിമതരുടെ കമാന്‍ഡറെ ശാസിക്കുന്നതായും കേള്‍ക്കാം.

രണ്ടാമത്തെ ശബ്ദരേഖയില്‍ വിമാനം തകര്‍ന്ന സ്‌ഥലത്തുനിന്ന് ഒരു വിമത പോരാളി മൊറ്റൊരു വിമതപോരാളിയുമായി സംസാരിക്കുന്നതാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ വിമാനം തകര്‍ന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അടുത്തായി റോക്കറ്റ്‌ ആക്രമണം നടത്തിതായും തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങളുടെയിടയില്‍ തൊംസണ്‍ സര്‍വകലാശാലയിലെ ഒരു ഇന്‍ഡോനേഷ്യന്‍ വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുള്ള കാര്യവും ഇവര്‍ പറയുന്നു.

അപകടത്തില്‍ മരിച്ചവരില്‍ 154 പേരും ഡച്ച് സ്വദേശികളാണ്. 43 പേര്‍ മലേഷ്യക്കാരും 27 പേര്‍ ആസ്ട്രേലിയന്‍ പൗരന്മാരും ,12 പേര്‍ ഇന്തോനേഷ്യക്കാരുമാണ്.മരിച്ചവരില്‍ ഒമ്പത് ബ്രിട്ടീഷ് പൗരന്മാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജര്‍മനി, ബെല്‍ജിയം, ഫിലിപ്പീന്‍സ്, കാനഡ തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച മറ്റുള്ളവര്‍. 41പേര്‍ ഏതു രാജ്യക്കാരാണെന്നത് തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച 15 വിമാന ജീവനക്കാരും മലേഷ്യന്‍ പൌരന്‍മാരാണ്.

അതേസമയം മലേഷ്യന്‍ എയര്‍ലൈന്‍സിന് ഒന്നിനു പിറകെ മറ്റൊന്നായി കഷ്ടകാലങ്ങള്‍ തുടരുകയാണ്. ഒരു വര്‍ഷത്തില്‍ രണ്ട് വന്‍ ദുരന്തങ്ങള്‍ അതായത് അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങളില്‍ നഷ്ടപ്പെട്ടത് 537 ജീവനുകള്‍.

239 പേരുമായി കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് തിരിച്ച വിമാനം അപ്രത്യക്ഷമായ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുമ്പാണ് മറ്റൊരു ദുരന്തം കൂടി മലേഷ്യന്‍ ഹൃദയത്തിലേക്ക് പതിച്ചത്.

എന്നാല്‍ ഇത്തവണ വിമാനത്തിന്റെ അവശിഷ്ടങ്ങളെങ്കിലും ലഭിച്ചുവെന്ന് മലേഷ്യക്ക് ആശ്വസിക്കാം. കഴിഞ്ഞ തവണ ചൈനീസ് പൗരന്‍മാരാണ് ഏറെ കൊല്ലപ്പെട്ടതെങ്കില്‍ ഇത്തവണ നഷ്ടം ഡച്ചുകാര്‍ക്കാണ്. വിമാനം എങ്ങോട്ട് പോയെന്നോ, യാത്രക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്നോ ഇപ്പോഴും വ്യക്തമാല്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മാത്രമാണ് മിച്ചം.

111

2

3

4

5

6

7

8

9

10

11

12

13

14

15

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top