യു.എന്‍ രക്ഷാസമിതിയില്‍ അഞ്ച് താല്‍ക്കാലിക അംഗരാജ്യങ്ങളെ തെരഞ്ഞെടുത്തു

Logo_UNയുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ സുരക്ഷാ സമിതിയിലേക്ക് അഞ്ച് രാജ്യങ്ങളെ താല്‍ക്കാലിക അംഗങ്ങളായി തെരഞ്ഞെടുത്തു. അംഗോള, ന്യൂസിലാന്‍ഡ്, സ്പെയിന്‍, വെനിസ്വേല, മലേഷ്യ എന്നിവയാണ് പുതിയ അംഗങ്ങള്‍. അടുത്ത വര്‍ഷം ജനുവരി മുതല്‍ രണ്ടുവര്‍ഷത്തേക്കാണ് കാലാവധി.

193 അംഗ രാഷ്ട്രങ്ങള്‍ വ്യാഴാഴ്ചയാണ് പുതിയ താല്‍ക്കാലിക അംഗങ്ങളെ തെരഞ്ഞെടുത്തത്. അര്‍ജന്‍റീന, ആസ്ട്രേലിയ, കൊറിയ, ലക്സംബര്‍ഗ്, റുവാന്‍ഡ എന്നീ രാജ്യങ്ങളുടെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ രാജ്യങ്ങളെ തെരഞ്ഞെടുത്തത്. സ്പെയിന്‍ ഒഴിച്ചുള്ള രാജ്യങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. തുര്‍ക്കി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ആരെ തെരഞ്ഞെടുക്കണമെന്നതില്‍ ശക്തമായ വോട്ടെടുപ്പ് നടന്നു. സ്പെയിന്‍ 132 വോട്ടുകള്‍ നേടി. തുര്‍ക്കിക്ക് 60 വോട്ടുകളും.

Print Friendly, PDF & Email

Related posts

Leave a Comment