ചേമ്പ് ഓലന്‍
ചേരുവകള്‍
ചേമ്പ് (കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞത്) – കാല്‍ക്കിലോ
വന്‍പയര്‍ വേവിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാല്‍ – ഒരു കപ്പ്
പച്ചമുളക് പിളര്‍ന്നത് – മൂന്നെണ്ണം
വെളിച്ചെണ്ണ – ഒരു ടീ സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
തയാറാക്കുന്ന വിധം
ചേമ്പ് അരിഞ്ഞതില്‍ ഉപ്പ്, പച്ചമുളക് എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച ശേഷം വന്‍പയറും ചേര്‍ത്ത് ഇളക്കി വാങ്ങുക. കറിവേപ്പില ഉതിര്‍ത്തിട്ട് അലങ്കരിക്കുക. വെളിച്ചെണ്ണ ഒഴിച്ച് ഇളക്കുക. വാങ്ങി അല്‍പ്പനേരം അടച്ചുവയ്ക്കുക.
കാളന്‍
(ചേന, നേന്ത്രക്കായ)
ചേരുവകള്‍
തൈര് – ഒരു ലിറ്റര്‍
ചേന – നൂറ് ഗ്രാം
നേന്ത്രക്കായ – പകുതി
തേങ്ങ – പകുതി
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍
ഉലുവ – അര ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില – മൂന്ന് തണ്ട്
കുരുമുളകുപൊടി – മുക്കാല്‍ ടീ സ്പൂണ്‍
തയാറാക്കുന്ന വിധം
ചേനയും കായയും ഇടത്തരം കഷണങ്ങളാക്കി കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. അതിലേക്ക് കലക്കിയെടുത്ത പുളിച്ച തൈര് ചേര്‍ത്ത് നല്ലതുപോലെ കുറുക്കിയെടുക്കുക. തേങ്ങാവെള്ളവും ജീരകവും നാല് പച്ചമുളകും ചേര്‍ത്ത് അരച്ചുവയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. ഉലുവ വറുത്തു പൊടിച്ച് ചേര്‍ത്തു നല്ലതുപോലെ ഇളക്കി വാങ്ങിവയ്ക്കുക.
മത്തങ്ങ ഓലന്‍
ചേരുവകള്‍
തൈര് – ഒരു ലിറ്റര്‍,
ചേന, മത്തങ്ങ – നൂറ് ഗ്രാം
നേന്ത്രക്കായ – പകുതി
തേങ്ങ – പകുതി
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍
ഉലുവ – അര ടീ സ്പൂണ്‍,
ഉപ്പ് – പാകത്തിന്
കറിവേപ്പില – മൂന്ന് തണ്ട്,
കുരുമുളകുപൊടി – മുക്കാല്‍ ടീ സ്പൂണ്‍
തയാറാക്കുന്ന വിധം
ചേനയും കായയും മത്തങ്ങയും ഇടത്തരം കഷണങ്ങളാക്കി കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. അതിലേക്ക് കലക്കിയെടുത്ത പുളിച്ച തൈര് ചേര്‍ത്ത് നല്ലതുപോലെ കുറുക്കിയെടുക്കുക. തേങ്ങാവെള്ളവും ജീരകവും നാല് പച്ചമുളകും ചേര്‍ത്ത് അരച്ചുവയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. ഉലുവ വറുത്തു പൊടിച്ച് ചേര്‍ത്തു നല്ലതുപോലെ ഇളക്കി വാങ്ങിവയ്ക്കുക.
കൂട്ടുകറി
ചേരുവകള്‍
കുമ്പളങ്ങ – അരക്കിലോ
ചേന – അരക്കിലോ
കടലപ്പരിപ്പ് വേവിച്ചത് – നൂറ്റമ്പതു ഗ്രാം
കുരുമുളകുപൊടി – ഒരു ടീ സ്പൂണ്‍
മുളകുപൊടി – ഒരു ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
ശര്‍ക്കര – രണ്ട് അച്ച്
കടുക് – രണ്ട് ടീ സ്പൂണ്‍
ജീരകം – അര ടീ സ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
തേങ്ങ – ഒരെണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
കുമ്പളങ്ങയും ചേനയും ചതുരക്കഷണങ്ങളാക്കി അതില്‍ കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. കടലപ്പരിപ്പ് ഒട്ടും ഉടയാതെ വേവിക്കണം. വേവിച്ച പരിപ്പും കഷണങ്ങളും ഒന്നിച്ചു ചേര്‍ത്ത് ഉപ്പും ശര്‍ക്കരയും ഇട്ട് നന്നായി തിളപ്പിക്കുക. തേങ്ങ ചുരണ്ടി പകുതി മാറ്റിവച്ച് ബാക്കി പകുതിയില്‍ ജീരകം ചേര്‍ത്ത് അരച്ചു കറിയിലേക്ക് ഒഴിച്ച് തിള വരുമ്പോള്‍ ഇറക്കി വയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ച് തേങ്ങ ചുരണ്ടിയതും കറിവേപ്പിലയും ചേര്‍ത്തിളക്കി ബ്രൗണ്‍ നിറം വന്നാല്‍ പരിപ്പിലേക്കിട്ട് നന്നായിളക്കി യോജിപ്പിച്ച് മൂടിവയ്ക്കുക.