റംസാന്‍ മാസത്തിലെ വിശിഷ്ട വിഭവങ്ങള്‍

ramsanഉന്നക്കായ

ആവശ്യമുള്ള സാധനങ്ങള്‍
ആവശ്യത്തിനു പഴുത്ത നേന്ത്രപ്പഴം -ഒരു കിലോunnakaya5-e1435434482339
തേങ്ങ ചിരകിയത് – ഒരു മുറി
കോഴിമുട്ടയുടെ വെള്ള – നാല് എണ്ണം
നെയ്യ് – നാലു ടീസ്പൂണ്‍
ഏലക്ക പൊടിച്ചത് – ഒരു ടീസ്പൂണ്‍,
പഞ്ചസാര – 200 ഗ്രാം
അണ്ടിപ്പരിപ്പ് വറുത്ത് -100 ഗ്രാം
കിസ്മിസ് ചൂടാക്കിയത് – 100 ഗ്രാം
എണ്ണ -500 ഗ്രാം
റൊട്ടിപ്പൊടി -ആവശ്യത്തിന്

തയാറാക്കുന്ന വിധം
കുക്കറില്‍ പഴം തൊലിയോടെ പുഴുങ്ങിയെടുക്കുക. ചൂടാറും മുന്‍പേ ഈ പഴം മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരയ്ച്ചുവയ്ക്കണം. എന്നിട്ട് തേങ്ങ ചിരകിയതും ഏലക്ക പൊടിച്ചതും അണ്ടിപ്പരിപ്പ് വറുത്തതും കിസ്മിസ് ചൂടാക്കിയതും ഒരു പാത്രത്തില്‍ ഇളക്കിവെയ്ക്കുക. അരച്ചു വച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കി കൈവെള്ളയിലിട്ടു പരത്തുക. ഇതില്‍ ഇളക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം ചേര്‍ത്ത് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ഇതു കോഴിമുട്ടയുടെ വെള്ളയിലും റൊട്ടി പൊടിയില്‍ മുക്കണം. ഫ്രൈപാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഇതില്‍ ഉരുളകള്‍ ഇട്ടു പൊരിച്ചെടുക്കാം.

മുട്ടമാല

ആവശ്യമുള്ള സാധനങ്ങള്‍mutta-mala-e1435434532718
മുട്ട – പത്ത് എണ്ണം
പഞ്ചസാര – ഒരു കപ്പ്
വെള്ളം – രണ്ട് കപ്പ്

തയാറാക്കുന്ന വിധം
മഞ്ഞക്കരു പൊട്ടാതെ വെള്ളയും മഞ്ഞക്കരുവും വേര്‍തിരിക്കുക. ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് അതില്‍ വെള്ളയും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാര ഉരുകി അത്യാവശ്യം കുറുകുന്നതു വരെ തിളപ്പിക്കുക. അടിച്ചു വച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞ വട്ടത്തില്‍ പഞ്ചസാര ലായനിയിലേക്ക് ഒഴിക്കുക. വട്ടത്തില്‍ ചുറ്റി ഒഴിക്കുകയാണ് വേണ്ടത്. മാല പോലെ കട്ടികുറഞ്ഞ രീതിയിലാവണം ഒഴിക്കേണ്ടത്. ഇതിനു വീട്ടമ്മമാര്‍ ചെയ്യുന്ന ഒരു സൂത്രപ്പണിയുണ്ട്. ഒഴിഞ്ഞ മുട്ടത്തോടില്‍ ചെറിയ ഒരു സുഷിരം ഉണ്ടാക്കുക. ആ സുഷിരം വിരലുകൊണ്ട് പൊത്തി പിടിച്ച് മഞ്ഞ നിറക്കുക. ചീനച്ചട്ടിയിലെ പഞ്ചസാര ലായിനിയിലേക്ക് വിരല്‍ മാറ്റി മുട്ടയുടെ മഞ്ഞ വട്ടം ചുറ്റി ഒഴിക്കുക. ചെറിയ തീയില്‍ കുറച്ചു സമയം വേവിച്ചാല്‍ മതിയാകും.

തരി കാച്ചിയത്

ആവശ്യമുള്ള സാധനങ്ങള്‍thari-e1435434626227
റവ (തരി) – രണ്ടു ടേബിള്‍ സ്പൂണ്‍ാ
നെയ്യ് – ഒരു ടീ സ്പൂണ്‍
ചെറിയ ഉള്ളി – രണ്ട് എണ്ണം
അണ്ടിപരിപ്പ് – 15 എണ്ണം
കിസ്മിസ് -15 എണ്ണം
പാല്‍ – ഒരു ഗ്ലാസ്
വെള്ളം – മൂന്ന് ഗ്ലാസ്
വെള്ളം നീക്കം ചെയ്ത പാല്‍- അര ഗ്ലാസ്
ഏലക്ക പൊടി – ഒരു നുള്ള്, പഞ്ചസാര – അഞ്ച് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
പാത്രം അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി മൂപ്പിക്കുക. ഇതിനു ശേഷം അണ്ടിപരിപ്പും മുന്തിരിയുമിട്ട് വറുക്കുക. ഇതില്‍ റവ, പാല്‍, വെള്ളം, പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വെള്ളം നീക്കം ചെയ്ത പാലും ഏലക്കാപൊടിയും ചേര്‍ത്തു നന്നായി തിളപ്പിച്ച് ഉപയോഗിക്കാം.

മീന്‍ പത്തിരി

ആവശ്യമുള്ള സാധനങ്ങള്‍meenpathiri2-e1435434696521
മീന്‍ – അര കിലോ (അയക്കൂറ, നെയ്മീന്‍ എന്നിവയാണ് ഉചിതം)
മൈദ മാവ് -കാല്‍ കപ്പ്
മുളക് പൊടി -ഒരു ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു ടിസ്പൂണ്‍
സവാള- കാല്‍ കിലോ
പച്ചമുളക് -മൂന്ന്
വെള്ളം -ഒരു കപ്പ്
വെളുത്തുള്ളി -നാല് അല്ലി
ഏലക്കായ -രണ്ടെണ്ണം
മല്ലിയില,കറിവേപ്പില – ആവശ്യത്തിന്
ഉപ്പ്,എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം
മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് മസാല പുരട്ടി മീന്‍ വറുത്തെടുക്കുക. സവാള കനം കുറിച്ച് അരിയുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും സവാളയും നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് മല്ലിയില, കറിവേപ്പില, മീന്‍ വറുത്തതും ഏലക്കാ പൊടിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മസാല തയാറാക്കുക. ഇതിനു ശേഷം മൈദ, ഉപ്പ്, ഒരുമുട്ട എന്നിവ വെള്ളത്തില്‍ കലക്കി വെള്ളേപ്പച്ചട്ടിയില്‍ അട ഉണ്ടാക്കുക. ഈ അടയ്ക്കുള്ളില്‍ മീന്‍ ചേര്‍ത്ത മസാല വച്ച് ഒട്ടിക്കുക. അപ്പച്ചട്ടിയില്‍ കുറച്ച് നെയ്യൊഴിച്ച് രണ്ട് ഭാഗവും ബ്രൗണ്‍ നിറമാകും വരെ പൊരിച്ചെടുക്കുക.

Print Friendly, PDF & Email

Related posts

Leave a Comment