ചേരുവകള്‍
പഴംമാങ്ങ (മാമ്പഴം) അരക്കിലോ
പച്ചമുളക് പിളര്‍ന്നത് – പത്ത് ഗ്രാം
മഞ്ഞള്‍പ്പൊടി – ഒരു ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ശര്‍ക്കര ചുരണ്ടിയത് – ഒന്നര ടീ സ്പൂണ്‍
കട്ടത്തൈര് – ഒരു ലിറ്റര്‍
ഉലുവ വറുത്തു പൊടിച്ചത് – അര ടീ സ്പൂണ്‍
അരപ്പിന്
തേങ്ങ (ചുരണ്ടിയത്)- ഒരെണ്ണം
ജീരകം – കാല്‍ ടീ സ്പൂണ്‍
വെള്ളം – ഒന്നരക്കപ്പ്
വറുത്തിടാന്‍
വെളിച്ചെണ്ണ – നാല് ടീ സ്പൂണ്‍
കടുക് – ഒരു ടീ സ്പൂണ്‍
ഉണക്കമുളക് ചെറുതായി അരിഞ്ഞത് – മൂന്നെണ്ണം
ഉലുവ – ഒരു ടീ സ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
തയാറാക്കുന്ന വിധം
മാമ്പഴം കഴുകിത്തുടച്ച് കഷണങ്ങളാക്കുക. തൊലി മാറ്റി പിഴിഞ്ഞെടുക്കുക. മാമ്പഴത്തോടൊപ്പം പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ്, ശര്‍ക്കര എന്നിവ ചേര്‍ത്ത് ഒരു പാത്രത്തിലാക്കി പത്ത് മിനിറ്റ് ചൂടാക്കുക. തുടരെ ഇളക്കുക. തൈര് ചേര്‍ത്ത് പത്ത് മിനിറ്റ് കൂടി തിളപ്പിക്കുക. തീ കുറച്ചു വച്ച്, ഉലുവയും തേങ്ങ അരപ്പും ചേര്‍ക്കുക. ചാറ് കുറുകും വരെ അടുപ്പത്തുവച്ച ശേഷം വാങ്ങുക. ഒരു ഫ്രയിംഗ് പാന്‍ അടുപ്പത്തു വച്ച് അതില്‍ എണ്ണയൊഴിച്ച് കടുക് ചേര്‍ക്കുക. കടുക് പൊട്ടാന്‍ തുടങ്ങുമ്പോള്‍ ഉണക്കമുളക് ചേര്‍ത്ത് ഏതാ നും നിമിഷം ഇളക്കുക. അവശേഷിക്കുന്ന ചേരുവകള്‍ കൂടി ചേര്‍ത്ത് കുറച്ചു നേരം കൂടി ഇളക്കുക. എല്ലാം കൂടി കറിയിലേക്ക് ചേര്‍ത്ത് ഇളക്കി ചോറിനൊപ്പം വിളമ്പുക.