ഓട്സ് കൊണ്ടുള്ള ചില വിഭവങ്ങള്‍

ഓട്സ് ദോശoats_dosa-e1434819566546

ആവശ്യമുള്ള സാധനങ്ങള്‍
1. ഓട്സ്- ഒരു കപ്പ്
2. അരിപ്പൊടി- കാല്‍ കപ്പ്
3. റവ- കാല്‍കപ്പ്
4. തൈര്-അര കപ്പ്
5. കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഉപ്പ്, എണ്ണ എന്നിവയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി വയ്ക്കുക. 15 മിനിറ്റ് ഇത്തരത്തില്‍ വയ്ക്കണം. ഒരു പാന്‍ ചൂടാക്കി ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്സ് മാവ് എടുത്ത് പാനിലൊഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തു കഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരു ഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങാം. ചട്നി കൂട്ടി ചൂടോടെ കഴിക്കാം.

ഓട്സ് പുട്ട്oats-puttu-e1434819658461-300x241

ആവശ്യമുള്ള സാധനങ്ങള്‍
1. ഓട്സ് -അരക്കപ്പ്
2. തേങ്ങ ചിരകിയത്

തയാറാക്കുന്ന വിധം
ഓട്സ് കുറച്ചെടുത്ത് പൊടിച്ചു വറുക്കുക. മിക്സിയില്‍oats ഇട്ടു ചെറുതായി പൊടിക്കുകയും ചെയ്യാം. വറുക്കുമ്പോള്‍ കരിഞ്ഞുപോവാതെ സൂക്ഷിക്കണം. പുട്ടിനു അരിപ്പൊടി വറുക്കുന്നതുപോലെ വറുത്താല്‍ മതി. പക്ഷേ അത്രയും സമയം വറുക്കരുത്. ചൂടു പോകും വരെ പൊടി മാറ്റിവയ്ക്കണം. ഇതില്‍ ആവശ്യത്തിന് ഉപ്പിടുക. അതിലേക്ക് കുറച്ചു വെള്ളം ചേര്‍ത്ത് പുട്ടുണ്ടാക്കാന്‍ പാകത്തില്‍ കുഴയ്ക്കണം. സാധാരണ പുട്ട് ഉണ്ടാക്കുന്നതു പോലെ കുറ്റിയിലേക്ക് നിറയ്ക്കുക. ആവിയില്‍ വേവിക്കുന്നതായതുകൊണ്ട് ആരോഗ്യത്തിന് യാതൊരു കുഴപ്പമില്ലാത്തൊരു പലഹാരമാണിത്. ചെറുപയര്‍ കറി, പഴം എന്നിവ കൂട്ടി കഴിക്കാം. തയാറാക്കാന്‍ വളരെ എളുപ്പമാണ് ഓട്സ് പുട്ട്.

ഓട്സ് അപ്പംoatsappam1-e1434819792623-300x217

ആവശ്യമുള്ള സാധനങ്ങള്‍
1. ഓട്സ് -അരകപ്പ്
2. ശര്‍ക്കര- പൊടിച്ചത് രണ്ടെണ്ണം
3. പാല്‍- അര ഗ്ലാസ്
4. മുട്ട -ഒന്ന്
5. ചിരകിയ തേങ്ങ, ജീരകം ആവശ്യത്തിന്

തയാറാക്കുന്ന വിധം
രു പിടി ഓട്സ് എടുത്ത് ബൗളിലേക്കിടണം. ഇതിനു കൂടെ കുറച്ച് ശര്‍ക്കര പൊടിച്ചതും ചേര്‍ക്കാം. ഈ ചേരുവയിലേക്ക് ചെറുചൂടുള്ള പാലും മുട്ടയുടെ വെള്ളയും ചേര്‍ക്കണം. ഈ ചേരുവ ഓംലെറ്റു പരുവത്തില്‍ യോജിപ്പിക്കുക. ഓട്സ് ഒരുപാടു കുഴഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുറച്ചു തേങ്ങയും ജീരകവും ചേര്‍ക്കാം. ഈ കൂട്ടിനെ ദോശക്കല്ലില്‍ ഒഴിച്ചു പരത്തുക.

ഓട്സ് കട്ട്ലെറ്റ്Oats-Cutlet-1-e1434819899295-300x248

ആവശ്യമുള്ള സാധനങ്ങള്‍
1. ഓട്സ് -ഒരു കപ്പ്
2. ഉരുളകിഴങ്ങ് -മൂന്ന്
3. സവാള – രണ്ട്
4. ക്യാരറ്റ് -ഒന്ന്
5. വയലെറ്റ് ക്യാബേജ് – ചെറുതായി അരിഞ്ഞത് ഒരു കപ്പ്
6. പച്ചമുളക് -രണ്ട്
7. ഇഞ്ചി – ചെറിയ കഷ്ണം
8. വെളുത്തുള്ളി – രണ്ട്- അല്ലി
9 . കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
10. എണ്ണ -ആവശ്യത്തിന്
11. റൊട്ടിപൊടി -ഒരു കപ്പ്
12. മുട്ട – ഒന്ന്
13. ഉപ്പ് -ആവശ്യത്തിന്
14. ഗരം മസാല- ഒരു ടീ സ്പൂണ്‍

തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവയെല്ലാം ചെറുതായി അരിയുക. ഇതിനു ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കണം. സവാളയും ക്യാബേജും ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് അരച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞ സവാളയും ക്യാബേജും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഇളം ബ്രൗണ്‍ കളറാകുമ്പോള്‍ ഗരം മസാലയും കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഓട്സും ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേര്‍ത്തു യോജിപ്പിക്കുക. ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കുക. കൈവെള്ളയില്‍ വെച്ച് പരത്തിയതിനു ശേഷം മുട്ടയില്‍ മുക്കി റൊട്ടിപൊടി പുരട്ടി എണ്ണയില്‍ വറുക്കുക.

Print Friendly, PDF & Email

Related posts

Leave a Comment