അടുക്കള: മഷ്റൂം മസാല അഥവാ കൂണ്‍ മസാല

ചേരുവകള്‍

mushroom-curryമഷ്റൂം – മുന്നൂറു ഗ്രാം
സവാള – ഒന്നരക്കപ്പ്
തക്കാളി അരിഞ്ഞത് – മുക്കാല്‍ക്കപ്പ്
ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില, പാചകഎണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍ വീതം
ജീരകം – ഒരു ടീ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീ സ്പൂണ്‍
മുളകുപൊടി, മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍ വീതം
ഗരം മസാലപ്പൊടി – അര ടീ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
മഷ്റൂം കഴുകി വൃത്തിയാക്കി നാലായി മുറിക്കുക. എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി ജീരകമിടുക. പൊട്ടുമ്പോള്‍ സവാള ചേര്‍ത്ത് പൊന്‍നിറമാകും വരെ വറുക്കുക. ഇഞ്ചി, പച്ചമുളക്, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ്, തക്കാളി, മുളകുപൊടി എന്നിവയിട്ടു വറുക്കുക. എണ്ണ തെളിയും വരെ വേവിക്കുക. പത്തു മിനിറ്റ് അടച്ചു ചെറുതീയില്‍ വയ്ക്കുക. തുറന്ന് അഞ്ച് മിനിറ്റ് ഉയര്‍ന്ന തീയില്‍ വയ്ക്കണം. മല്ലിയില വിതറി ചൂടോടെ ബട്ടൂരയ്ക്കൊപ്പം വിളമ്പാം.

Print Friendly, PDF & Email

Related posts

Leave a Comment