മമ്മൂട്ടിയുടെ ‘ദ് ഗ്രേറ്റ് ഫാദറിന്റെ’ നിര്‍മ്മാണച്ചെലവ് 10 കോടി; ലക്ഷ്യം 100 കോടി

mammootty-830x412ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ്ഫാദര്‍’ ഈ മാസം 30ന് റിലീസാവുകയാണ്. മമ്മൂട്ടി നായകനാകുന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാവുകയാണ്. റിലീസിന് മുമ്പ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ലീക്കായതാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചയാകുന്നത്.

ചിത്രത്തേക്കുറിച്ച് ഇതുവരെ കേട്ടതൊന്നും പൂര്‍ണമായും സത്യമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍ ഡേവിഡ് നൈനാല്‍ അധോലോകനായകനല്ല. അയാള്‍ ഒരു ബില്‍ഡറാണ്! പത്തുകോടി രൂപയാണ് ചിത്രത്തിന് ചെലവ്. ആദ്യ 25 നാളുകള്‍ക്കുള്ളില്‍ 100 കോടി രൂപയാണ് കളക്ഷന്‍ പ്രതീക്ഷിക്കുന്നത്.

പുലിമുരുകന് ശേഷം 100 കോടി ക്ലബിലെത്തുന്ന മലയാളചിത്രമാക്കി ഗ്രേറ്റ്ഫാദറിനെ മാറ്റുകയാണ് ലക്ഷ്യം. അതിനനുസരിച്ചുള്ള മാര്‍ക്കറ്റിംഗും റിലീസുമാണ് ദി ഗ്രേറ്റ്ഫാദറിന് നല്‍കുന്നത്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുക ആര്യയാണ് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോല്‍ കേള്‍ക്കുന്നത് പൃഥ്വിരാജ് തന്നെയായിരിക്കും ഈ സിനിമയില്‍ വില്ലനാവുക എന്നതാണ്. സിനിമയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ അടുത്ത ചിത്രത്തിനായി ഹനീഫ് അദേനിക്ക് ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രേറ്റ് ഫാദറിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ ചോര്‍ന്നതിന് പിന്നില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്ന ആരോപണം ശക്തമാകുന്നു. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറയുന്നതാണെന്ന പേരിലുള്ള സ്‌ക്രീന്‍ഷോട്ടുകളും ശബ്ദരേഖയുമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചോര്‍ന്ന ദൃശ്യങ്ങള്‍ പിന്‍വലിക്കേണ്ടെന്നും അത് വൈറലാക്കാനും ആണ് നിര്‍ദേശിക്കുന്നത്. വിഷയത്തോട് ഇതുവരെയും ഔദ്യോഗികമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കി, വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ഒപ്പം സിനിമയെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കുകയുമായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന ആരോപണം. മമ്മൂട്ടി ഫാന്‍സിന്റെ പ്രതിനിധിയെന്ന പേരില്‍ ഒരാള്‍, ഷാജി നടേശനെ ബന്ധപ്പെട്ടപ്പോള്‍ അത് സിനിമയ്ക്ക് ഗുണമാണെന്നും വൈറലാക്കാനും നിര്‍ദേശിക്കുന്നുവെന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. ഒരു മിനുട്ടും ഏഴ് സെക്കന്റും ദൈര്‍ഘ്യമുള്ള ഭാഗമാണ് ഇന്റര്‍നെറ്റിലെത്തിയിരിക്കുന്നത്.

Mammootty1-830x412ഷാജി നടേശന് അയച്ചതെന്ന പേരില്‍ ഒരു വാട്ട്സപ്പ് രേഖയും പ്രചരിക്കുന്നുണ്ട്. ആ സ്‌ക്രീന്‍ഷോട്ടിലും വീഡിയോ പരമാവധി പ്രചരിപ്പിക്കാന്‍ ഷാജി നടേശന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഈ രണ്ട് രേഖകളുടെയും ആധികാരികത ഇനിയും പൂര്‍ണമായും ബോധ്യപ്പെട്ടിട്ടില്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പ്രതികരണംകൂടി വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

മുന്‍പും സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ വിവിധ മലയാള സിനിമകളുടെ ഭാഗമായി ചോര്‍ന്നിരുന്നു. പ്രേമം സിനിമയുടെ ഭാഗങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ അന്വേഷണമാണ് നടന്നത്. ചോര്‍ത്തിയവര്‍ക്കെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകരാകെ രംഗത്തെത്തുകയും. മണിക്കൂറുകള്‍ക്കകം വീഡിയോ റിമൂവ് ചെയ്യിക്കുകയും ചെയ്തിരുന്നു. പക്ഷെ, ഇവിടെ ആവശ്യമുള്ള വീഡിയോയാണ് പുറത്തുവന്നത് എന്ന പ്രതികരണമാണ് നിര്‍മ്മാതാക്കളില്‍ പ്രമുഖന്‍ മുന്നോട്ടുവെക്കുന്നത്.

മമ്മൂട്ടി പുതിയ വേഷപകര്‍ച്ചയിലെത്തി വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്ന ചിത്രം ‘ദി ഗ്രേറ്റ് ഫാദര്‍’ സിനിമയുടെ ഭാഗങ്ങള്‍ ഇന്നലെ രാത്രിയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റര്‍നെറ്റിലെത്തിയിരിക്കുന്നത്. മമ്മൂട്ടിയും സ്നേഹയും തമ്മിലുള്ള വൈകാരികരംഗമാണ് യൂട്യൂബിലടക്കം പുറത്തായിട്ടുള്ളത്.

മമ്മൂട്ടി ഫാന്‍സും പ്രേക്ഷകരും വളരെ അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും സ്നേഹയും തമ്മിലെ രംഗമാണ് പുറത്തായിട്ടുള്ളത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആരും തന്നെ പരാതിയുമായി രംഗത്ത് വരാത്തത് ഈ ഭാഗങ്ങള്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം പുറത്തുവിട്ടതാണോ എന്ന സംശയത്തിനും ഇടയാക്കിയിട്ടുണ്ട്.
നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം ഒരു ്രൈകം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. പൃഥ്വിരാജും ഷാജി നടേശനും സന്തോഷ് ശിവനും ആര്യയും ഉള്‍പ്പെട്ട ആഗസ്റ്റ് സിനിമാസാണ് നിര്‍മ്മാണം നിര്‍വഹിച്ചിട്ടുള്ളത്. തമിഴ് താരം ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്.

 

Print Friendly, PDF & Email

Related posts

Leave a Comment