കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ‘പൂമര’ത്തിലെ രണ്ടാമത്തെ ഗാനമെത്തി. കടവത്തൊരു തോണി എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് കാര്‍ത്തിക് ആണ്. ലീല എല്‍ ഗിരിക്കുട്ടന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.