അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്; കുഞ്ചാക്കോ ബോബന്‍

kunchacko-1മലയാള സിനിമയിലെ പ്രിയപ്പെട്ട ദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം മുതലുള്ള എല്ലാ കാര്യങ്ങളും കുഞ്ചാക്കോ ബോബന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകന്‍ ഇസഹാക്കിന്റെ മാമോദീസ ചടങ്ങിന് മലയാള സിനിമയിലെ താരങ്ങളെല്ലാം തന്നെ പങ്കെടുത്തിരുന്നു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഇടയില്‍ വൈറലായിരുന്നു്

ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത പ്രിയയുടേയും കുഞ്ഞിന്റേയും ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ” അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍.” മകന്‍ ഇസഹാഖിനെ മാറോട് ചേര്‍ത്ത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന പ്രിയയുടെ ചിത്രം പങ്കുവച്ചു കൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment