ഇന്ത്യയിലെ പ്രളയബാധിതര്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ഥന

eu-4വത്തിക്കാന്‍സിറ്റി: വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ജനതക്ക് പ്രത്യേകിച്ച് കേരളത്തിലെ അതിരൂക്ഷമായ പ്രളയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ഇതില്‍ വ്യക്തമാകുന്നു.

കേരളം, കര്‍ണാടക, മഹരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കടുത്ത പ്രളയക്കെടുതി നേരിടുന്നത്. മാര്‍പാപ്പായുടെ ടെലിഗ്രാം സന്ദേശം കര്‍ദിനാള്‍ സെക്രട്ടറി പിയത്രോ പരോളിന്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് അയച്ചുകൊടുത്തു.

ആകെ മരണ സംഖ്യ ഇരുനൂറിനടുത്തായി. ഇരുപതു ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാന്പുകളിലാണ് താമസിക്കുന്നത്. വരും ദിവസങ്ങളില്‍ പലയിടങ്ങളിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Print Friendly, PDF & Email

Related posts

Leave a Comment