ജര്‍മന്‍ സന്പദ് വ്യവസ്ഥയില്‍ ചുരുക്കം

eu-4

ബര്‍ലിന്‍: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജര്‍മന്‍ സന്പദ് വ്യവസ്ഥ 0.1 ശതമാനം ചുരുങ്ങി. തൊട്ടു മുന്‍പുള്ള മൂന്നു മാസവുമായുള്ള താരതമ്യത്തിലാണിതെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് അറിയിച്ചു.

മൊത്തം ആഭ്യന്തര ഉത്പാദനത്തിലാണ് കുറവ് കാണിച്ചിരിക്കുന്നത്. ഇതോടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 0.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിലാണ് ജര്‍മനി സാന്പത്തിക മാന്ദ്യത്തില്‍ വീഴാതിരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥ എന്ന നിലയില്‍ ജര്‍മനിക്കുണ്ടാകുന്ന തളര്‍ച്ച മുഴുവന്‍ യൂറോസോണിനെയും ബാധിക്കാനാണ് സാധ്യത.

മാനുഫാക്ചറിംഗ് വ്യവസായങ്ങളില്‍ വന്ന മാന്ദ്യമാണ് മൂന്നാം പാദത്തിലെ തളര്‍ച്ചയ്ക്കു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നിലവില്‍ ജര്‍മനി മാന്ദ്യത്തിലല്ലെന്നും മാന്ദ്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ധനകാര്യ മന്ത്രി പീറ്റര്‍ ഓള്‍ട്ട്‌മെയര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ വ്യാപാര കരാര്‍ യൂറോപ്പിനെ ശരിക്കും ബാധിക്കുമെന്നുള്ള സൂചനകൂടിയാണ് ജര്‍മനിയിലെ മാന്ദ്യമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ ബ്രക്‌സിറ്റിന്റെ ദോഷഫലങ്ങളും ജര്‍മനിയയെയും യൂറോപ്പിനെയും ഒക്കെ ബാധിച്ചുതുടങ്ങിയതായും വിദഗ്ധര്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Print Friendly, PDF & Email

Related posts

Leave a Comment