സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്

prithvirajഖത്തറില്‍ നടന്ന സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ പൃഥ്വിരാജ്. വേദിയില്‍ അവാര്‍ഡ് വാങ്ങിയ ശേഷം മറുപടി പ്രസംഗം പറയവെയായിരുന്നു ദുരിത ബാധിതര്‍ക്ക് വേണ്ടി പൃഥ്വിരാജ് സംസാരിച്ചത്. മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെ കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത് എന്ന് പറഞ്ഞാണ് പൃഥ്വിരാജ് തുടങ്ങിയത്.

രണ്ടു ലക്ഷത്തിലധികം ആള്‍ക്കാര്‍ ഈ ദുരന്തം ബാധിക്കപ്പെട്ട് റിലീഫ് ക്യാംപുകളില്‍ സമയം ചിലവഴിക്കുന്നുണ്ട്. അതില്‍ ഒരു വലിയ ഭൂരിഭാഗവും നാളെ എന്നൊരു സങ്കല്‍പ്പം പോലുമില്ലാതെ ഇന്ന് ഈ രാത്രി പോലും ചിലവഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മളില്‍ കഴിയുന്ന എല്ലാ സഹായങ്ങളും കേരളത്തിനു വേണ്ടി നിങ്ങളോട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’ പൃഥ്വിരാജ് പറഞ്ഞു.

എങ്ങനെ സഹായിക്കണെ എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്റെയോ ലാലേട്ടന്റേയോ ടൊവിനോയുടേയോ അമ്മ സംഘങ്ങളുടേയോ സോഷ്യല്‍മീഡിയ പേജുകളില്‍ നോക്കിയാല്‍ മനസിലാകുമെന്നും മലയാള സിനിമ ആവുന്നതൊക്കെ കൈകോര്‍ത്ത് ചെയ്യുന്നുണ്ടെങ്കിലും അത് മതിയാവിതല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡാണ് പൃഥ്വിരാജിന് ലഭിച്ചത്. ഭാര്യ സുപ്രിയക്കൊപ്പം ചടങ്ങിനെത്തിയ പൃഥ്വിക്ക് നടി രാധിക ശരത്കുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment