സാന്‍ഡ്‌വിച്ച് വൈകിയതിന് ഹോട്ടല്‍ ജീവനക്കാരനെ വെടിവച്ച് കൊന്നു

eu-2പാരീസ്: ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്്‌വിച്ച് കൊണ്ടുവരാന്‍ താമസിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ജീവനക്കാരനെ യുവാവ് വെടിവച്ച് കൊന്നു. പാരീസിലെ ബോബിഗ്‌നില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

ഭക്ഷണം കഴിക്കാനെത്തിയ യുവാവ് സാന്‍ഡ്‌വിച്ച് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞാണ് സാന്‍ഡ്‌വിച്ചുമായി ജീവനക്കാരന്‍ എത്തിയത്. ഇതില്‍ പ്രകോപിതനായ യുവാവ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ കൈയിലിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. അക്രമി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Print Friendly, PDF & Email

Related posts

Leave a Comment