മോഹന്‍ലാലിനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി ഫോട്ടോഷൂട്ട്; ആവര്‍ത്തിക്കരുതെന്ന് താരം

mohanlalതാരങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറായി നില്‍ക്കുന്ന ഒത്തിരി ആരാധകര്‍ കേരളത്തിലുമുണ്ട്. ഇത്തരം ആരാധകരുടെ സ്‌നേഹത്തിന് പലപ്പോഴും മറുപടിയായി മോഹന്‍ലാല്‍ എത്താറുണ്ട്. അതേസമയം ആരാധന കൊണ്ടുള്ള ചിലരുടെ പ്രവര്‍ത്തനങ്ങള്‍ താരങ്ങളേയും വലയ്ക്കാറുണ്ട്. അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്.

ഒരു ഷോറൂം ഉദ്ഘാടനത്തിന് വേണ്ടി നടന്‍ മോഹന്‍ലാല്‍ ഇന്നലെ തിരുവല്ലയില്‍ എത്തിയിരുന്നു. വന്‍ ആരാധകവൃന്ദമായിരുന്നു ലാലേട്ടനെ കാണാന്‍ തടിച്ചുകൂടിയത്. പരിപാടിക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ മോഹന്‍ലാലിനെ ഒരു കൂട്ടം പിന്തുടരുകയായിരുന്നു.

താരരാജാവിന്റെ കാറിനൊപ്പം ചേസ് ചെയ്ത് വരുന്ന ആളുകളെ കണ്ടതോടെ മോഹന്‍ലാല്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കാറില്‍ നിന്നും പുറത്തിറങ്ങി വന്ന താരത്തോട് ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ പിന്തുടര്‍ന്നതെന്ന് അറിയിച്ചു. ഇതോടെ നടുറോഡില്‍ നിന്നും ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്ത് കൊടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. അതിനുള്ളില്‍ റോഡ് മുഴുവന്‍ ബ്ലോക്ക് ആവുകയും ചെയ്തു. തിരിച്ച് കാറില്‍ കയറുമ്പോള്‍ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടര്‍ന്ന് അപകടം വരുത്തിവെയ്ക്കരുതെന്നും ആരാധകരോട് ലാല്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment