ഹാപ്പി ആനിവേഴ്‌സറി ബേബി..’ ഫഹദിനോട് നസ്രിയ

imageഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ഫഹദ്‌നസ്രിയമാരുടേത്. 2014 ആഗസ്റ്റ് 20നാണ് ഇരുവരും വിവാഹിതരായത്. അഞ്ചാം വിവാഹവാര്‍ഷികത്തില്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്ന ഫോട്ടോ വൈറലാവുകയാണ്. ‘അഞ്ചു വര്‍ഷമോ.. ഇനിയും അതിലുമധികം പോകാനുമുണ്ട്.. എനിക്ക് വിശ്വസിക്കാനാകുന്നില്ല.. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം’ ഫോട്ടോക്കു അടിക്കുറിപ്പായി നസ്രിയ എഴുതി.

പതിവുപോലെ ഫോട്ടോക്കു ചുവടെ കമന്റുകളുടെ പ്രവാഹമാണ്. ഫഹദിന് പ്രായം കുറഞ്ഞു വരികയാണെന്നും നസ്രിയയെ കാണാന്‍ നിത അംബാനിയെപ്പോലെയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു. അഞ്ചു കൊല്ലമായല്ലോ വിശേഷമൊന്നുമായില്ലേയെന്നും ചില വിരുതന്‍മാര്‍ ചോദിക്കുന്നുണ്ട്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ഒറ്റച്ചിത്രത്തിലൂടെയാണ് ഈ ജോഡികള്‍ പ്രണയജോഡികളായി മാറുന്നത്.

Print Friendly, PDF & Email

Related posts

Leave a Comment