കണ്ണന്‍മാരുടെ രാധയായി ഭാവന; : ചിത്രം വൈറല്‍

bhavanaഅഷ്ടമിരോഹിണി ദിനത്തില്‍ കണ്ണന്‍മാരുടെ നടുവില്‍ രാധയായി ഭാവന. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ള ദാവണിയും ധരിച്ച് മുല്ലപ്പൂവും ചൂടി സുന്ദരിയായി കൃഷ്ണവേഷം കെട്ടിയ കുട്ടികളോടൊപ്പം ഇരിക്കുകയാണ് ഭാവന.

മലയാള സിനിമയില്‍ സജീവമല്ലെങ്കിലും വിവാഹത്തിന് ശേഷം കന്നട സിനിമയില്‍ സജിവമാണ് ഭാവന. തമിഴ് ചിത്രമായ 96 ന്റെ കന്നട റീക്കേിലാണ് അവാസാനമായി ഭാവന അഭിനയിച്ചത്. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍. ആദം ജോണ്‍ എന്ന ചിത്രമാണ് ഭാവന അവസാനം അഭിനിച്ച മലയാള ചിത്രം. 2017 ലായിരുന്നു ഇത്. പിന്നീട് മലയാളത്തില്‍ നടി അഭിനയിച്ചിട്ടില്ല. മലയാളത്തിലേക്കുള്ള ഭാവനയുടെ തിരിച്ച വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Print Friendly, PDF & Email

Related posts

Leave a Comment