കാമുകനുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്ത് ഇല്യാന

iliyanaസിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജിവമാണ് നടി ഇല്യാന ഡിക്രൂസ്. കാമുകനായ ആന്‍ഡ്രൂസുമായി ലിവിംഗ് ടുഗേദറിലായിരുന്നു ഇല്യാന. തന്റെ പ്രണയ ബന്ധം പരസ്യമാക്കിവെച്ചിരുന്നല്ല ഇല്യാന. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്ട്രലിയക്കാരനായ ആന്‍ഡ്രൂ ഫോട്ടോഗ്രാഫറാണ്. ഇരുവരും പ്രണയത്തിലാണെന്ന് സിനിമാ ലോകത്ത് വാര്‍ത്തയുണ്ടായിരുന്നു. വ്യക്തിപരമായ ജീവിതം വളരെ പരിശുദ്ധമായ ഒന്നാണെന്നാണ് ഒരിക്കല്‍ ഇല്യാന പ്രതികരിച്ചിരുന്നത്.

ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കേണ്ടതല്ല എന്നും ഇല്യാന പറഞ്ഞിരുന്നു. ഒരിക്കല്‍ ‘ഹബ്ബി’ എന്ന് വിളിച്ചായിരുന്നു ഇല്യാന ആന്‍ഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നത്. അതിനാല്‍ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നുവെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ആന്‍ഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോകളൊക്കെ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്!തിരിക്കുകയാണ്. ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Print Friendly, PDF & Email

Related posts

Leave a Comment