ഇന്ത്യയ്ക്ക് അംഗത്വമില്ലെങ്കിലും മോദി ജി7 ഉച്ചകോടിയില്‍

eu-4ബിയാറിറ്റ്‌സ്: ജി7 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെങ്കിലും പ്രത്യേക ക്ഷണിതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക അതിഥിയായാണ് മോദി ജി 7 ല്‍ പങ്കെടുക്കുന്നത്.

ഫ്രാന്‍സ്, യുകെ, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുഎസ് എന്നിവയാണ് ജി 7 രാജ്യങ്ങള്‍. റഷ്യയുടെ അംഗത്വം 2014 മുതല്‍ വരവിപ്പിച്ചിരിക്കുകയാണ്.

മോദിയും മാക്രോണും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ പ്രതിഫലനവും ഒപ്പം ഇന്ത്യയുടെ പ്രധാന സാന്പത്തിക ശക്തിയായി അംഗീകരിക്കുന്നതിന്റെ തെളിവുമാണ് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിക്കുന്ന ലഭിച്ച ക്ഷണമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണി ഗുട്ടിറെസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും ഉച്ചകോടിയ്ക്കിടെ ചര്‍ച്ച നടത്തിയ മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തുമെന്നാണു കരുതുന്നത്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്നു ട്രംപ് വാഗ്ദാനം ചെയ്തതും ഇന്ത്യ ഇതു നിരാകരിച്ചതുമായ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മില്‍ കാണുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Print Friendly, PDF & Email

Related posts

Leave a Comment