ഗൂഗിള്‍ ജോബ് സെര്‍ച്ചിനെതിരേ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

eu-2ബ്രസല്‍സ്: ഗൂഗിള്‍ ജോബ് സെര്‍ച്ച് ടൂളിനെതിരേ മറ്റ് എംപ്ലോയ്‌മെന്റ് വെബ്‌സൈറ്റ് ഉടമകള്‍ നല്‍കിയ പരാതിയില്‍ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം പ്രഖ്യാപിച്ചു. മത്സരാര്‍ഥികളെ വിപണിയില്‍ നിന്നു പുറത്താക്കുന്ന തരത്തിലുള്ളതാണ് ഗൂഗിള്‍ ജോബ് സെര്‍ച്ചിന്റെ അപ്രമാദിത്വം എന്നതാണ് മറ്റുള്ളവരുടെ പരാതി.

23 ജോബ് സെര്‍ച്ച് സൈറ്റുകളാണ് ഗൂഗിളിനെതിരേ നടപടി ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനെ സമീപിച്ചിരിക്കുന്നത്. ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം സൗജന്യമായി നല്‍കുന്‌പോള്‍ മറ്റുള്ളവര്‍ ഫീസ് ഈടാക്കുന്നുണ്ട്. വിപണി പിടിച്ചെടുക്കാനുള്ള തന്ത്രമാണിതെന്നും പിന്നീട് ഗൂഗിള്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങുമെന്നുമാണ് എതിരാളികള്‍ വാദിക്കുന്നത്.

അതേസമയം, യൂറോപ്പില്‍ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി തങ്ങളുടെ ജോബ് സെര്‍ച്ച് ടൂളില്‍ മാറ്റം വരുത്തിയിട്ടുള്ളതായാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. മറ്റു വെബ്‌സൈറ്റുകളിലെ തൊഴിലവസരങ്ങളിലേക്കു നേരിട്ട് ലിങ്കുകള്‍ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Print Friendly, PDF & Email

Related posts

Leave a Comment