ഇട്ടിമാണിയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ : ഷാന്‍ഷൂവിനെ പരിചയപ്പെടുത്തി ലാലേട്ടന്‍

ittimaniസിനിമയുടെ റിലീസിന് മുന്നേ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്താറുണ്ട്. താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളായിട്ടാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിടുന്നത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഇട്ടിമാണിയിലെ പുതിയ ക്യാരക്ടറിനെ പരിചയപ്പെടുത്തുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ഇക്കുറി ക്യാരക്ടര്‍ പോസ്റ്ററില്‍ ഇടം നേടിയത് ഒരു പൂച്ചയാണ്. പടത്തിലെ പൂച്ചയായ ഷാന്‍ഷൂ എന്ന ക്യാരക്ടറിനെയാണ് താരം പരിചയപ്പെടുത്തുന്നത്. ക്യാരക്റ്റര്‍ പോസ്റ്ററില്‍ ഇടം കിട്ടിയ പൂച്ച എന്ന റെക്കോര്‍ഡ് ഇനി ഷാന്‍ഷൂവിന് സ്വന്തമെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.

32 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തെ പത്മരാജന്റെ ‘തൂവാനത്തുമ്പികളി’ലാണ് ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. ‘ഇട്ടിമാണി’യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തും.

Print Friendly, PDF & Email

Related posts

Leave a Comment