ആഴ്ചയില്‍ രണ്ടു വട്ടം യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്താന്‍ ബോറിസിന്റെ നിര്‍ദേശം

eu-3ലണ്ടന്‍: ആഴ്ചയില്‍ രണ്ടു തവണയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉന്നതോദ്യോഗസ്ഥരോടു നിര്‍ദേശിച്ചു.

ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാറില്‍ നിന്ന് ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് വ്യവസ്ഥ എടുത്തു കളയാനും അവസാന നിമിഷമെങ്കിലും കരാറോടെയുള്ള ബ്രെക്‌സിറ്റ് സാധ്യമാക്കാനുമുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായാണ് ബോറിസിന്റെ നിര്‍ദേശം.

ബോറിസിന്റെ പുതിയ നീക്കത്തിന്റെ വെളിച്ചത്തില്‍ ഇനിയും കരാറോടെ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന പ്രതീക്ഷ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

അതേസമയം, കരാറില്ലാത്ത ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന ബ്രിട്ടനിലെ വിമത ഭരണപക്ഷ എംപിമാരെ അനുനയിപ്പിക്കാനുള്ള ബോറിസിന്റെ അടവ് മാത്രമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജോസ് കുന്പിളുവേലില്‍

Print Friendly, PDF & Email

Related posts

Leave a Comment