ജര്‍മനിയില്‍ രോഗികളെ കൊന്ന കുറ്റത്തിന് നഴ്‌സിനെതിരേ അന്വേഷണം

eu-2ബര്‍ലിന്‍: നിരവധി രോഗികളെ കൊന്ന 27 കാരനായ മെയില്‍ നഴ്‌സിനെതിരേ ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങി. നഴ്‌സിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബി എന്ന മാത്രമാണ് ഇയാളെക്കുറിച്ചുള്ള വിശേഷണം.

2000 മുതല്‍ 2005 വരെ 85 രോഗികളെ മരുന്നു കുത്തിവച്ച് കൊന്ന നീല്‍സ് ഹോഗലിന്റെ കേസിനോടു സാമ്യമുള്ളതാണ് പുതിയ കേസ് എന്നാണ് സൂചന.

2016 ജൂണ്‍ മുതല്‍ ബി അറസ്റ്റിലാണെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. അന്ന് ഡോക്ടര്‍ എന്ന വ്യാജേന ഹോംബര്‍ഗിലെ ഒരു ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പിടികൂടിയത്. അന്ന് അതേ ആശുപത്രിയില്‍ നഴ്‌സായി ഇയാള്‍ ജോലിക്കു കയറിയിട്ട് ആറാഴ്ചയേ ആയിരുന്നുള്ളൂ. ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്ന് രോഗികള്‍ക്കു കൊടുത്തതിന് ആ സമയത്തിനകം തന്നെ ഇയാള്‍ക്കെതിരേ അവിടെ അന്വേഷണം നിലവിലുണ്ടായിരുന്നു.

2015 മാര്‍ച്ചിനും 2016 മാര്‍ച്ചിനുമിടയിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയതായി സംശയിക്കുന്നത്.അന്വേഷണത്തിനിടെ ഏഴ് മൃതദേഹങ്ങള്‍ ഇതുവരെയായി പുറത്തെടുത്തിട്ടുണ്ട്. ഹോഗല്‍ ഉപയോഗിച്ച അജ്മാലിന്‍ ഉള്‍പ്പെടെയുള്ള മാരകവുമായ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.നിലവില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷയനുഭവിക്കുന്‌പോഴാണ് ഇയാള്‍ക്കെതിരെ പുതിയ കുരുക്കുകള്‍ ഉണ്ടാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Print Friendly, PDF & Email

Related posts

Leave a Comment