കോവിഡ് 19: ഡോക്ടര്‍ ലൈവ് പ്രോഗ്രാമുമായി എസ്.എം.സി.സി

SMCC_pic1ഷിക്കാഗോ: ലോകമെങ്ങും കൊറോണ വൈറസിന്റെ വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്. കോവിഡ് 19 രോഗബാധയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെ പ്രശസ്ത ഡോക്ടറും ആരോഗ്യ ഗവേഷകനുമായ പ്രൊഫ. ഡോ. അലക്‌സ് ആര്‍ സഖറിയ MBBS MS MD FCAMS മറുപടി നല്‍കുന്നു.

മാര്‍ച്ച് 25-നു ബുധനാഴ്ച വൈകിട്ട് ഈസ്റ്റേണ്‍ സമയം 8.30-നു ഫോണ്‍ ഇന്‍ പ്രോഗ്രാം ആരംഭിക്കുന്നതാണ്. തുടര്‍ന്നുള്ള ആഴ്ചകളിലും ചൊവ്വാഴ്ചകളില്‍ ഇതേ സേവനം ലഭിക്കുന്നതാണ്. വിളിക്കേണ്ട നമ്പര്‍ 978 990 5000; കോഡ് 123599. ഈ പരിപാടി പൂര്‍ണ്ണമായും മലയാളത്തിലായതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നു സംഘാടകര്‍ അറിയിച്ചു.

താഴെപ്പറയുന്ന നമ്പരുകളില്‍ വാട്‌സ്ആപ് സന്ദേശമായി അയയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. 610 308 9829 – ജോജോ കോട്ടൂര്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), 773 865 2456 – മേഴ്‌സി കുര്യാക്കോസ് (മോഡറേറ്റര്‍).

ലോകമെങ്ങും സാന്ത്വനവും സമാധാനവും ലഭിക്കുന്നതിനായി എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 8.30-നു അഭിവന്ദ്യ പിതാക്കന്മാരുടേയും വൈദീകരുടേയും നേതൃത്വത്തില്‍ പ്രയര്‍ കോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതാണ്. വിളിക്കേണ്ട നമ്പര്‍: 978 990 5000, കോഡ് 123599.

കോവിഡ് 19 മുന്‍കരുതലുകള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്ന ഫ്‌ളയറിലുള്ള എസ്.എം.സി.സിയുടെ പ്രാദേശിക വോളണ്ടിയര്‍മാരെ സഹായങ്ങള്‍ക്ക് സമീപിക്കാവുന്നതാണ്. അതാത് സ്ഥലങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായുള്ള സഹായം പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജില്‍ പാലയ്ക്കലോടി (പ്രസിഡന്റ്) 954 552 4350, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ബോര്‍ഡ് ചെയര്‍മാന്‍) 562 650 3641, ജയിംസ് കുരീക്കാട്ടില്‍ (വൈസ് പ്രസിഡന്റ്) 248 837 0402, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (വൈസ് പ്രസിഡന്റ്) 847 722 7598, മേഴ്‌സി കുര്യാക്കോസ് (സെക്രട്ടറി) 773 865 2456, ജോര്‍ജ് വി. ജോര്‍ജ് (ജോയിന്റ് സെക്രട്ടറി) 267 918 1645, ജോസ് സെബാസ്റ്റ്യന്‍ (ട്രഷറര്‍) 954 494 9337, മാത്യു കൊച്ചുപുരയ്ക്കല്‍ (ജോയിന്റ് ട്രഷറര്‍) 909 855 8088.

 

SMCC_pic

Print Friendly, PDF & Email

Related posts

Leave a Comment