ഇസ്ലാമാബാദ്: പുണ്യ റമദാന്‍ മാസത്തില്‍ രാജ്യത്തുടനീളം പള്ളികള്‍ തുറന്നു കിടക്കുമെന്ന് പാക്കിസ്താന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വി പ്രഖ്യാപിച്ചു. ഈ സമയത്ത് വിശ്വാസികള്‍ക്ക് തറാവീഹ് (സായാഹ്ന പ്രാര്‍ത്ഥന), ജുമാ പ്രാര്‍ത്ഥന എന്നിവയ്ക്കായി ഒത്തുകൂടാം.
എല്ലാ ദിവസവും കൊവിഡ്-19ന്റെ പുതിയ കേസുകള്‍ പാക്കിസ്താനില്‍ വരുന്നുണ്ട്, ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും രാഷ്ട്രപതിയുടെ പ്രസ്താവന കാണിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ എങ്ങനെയാണ് മതമൗലികവാദികള്‍ക്ക് ഇരയാകുന്നത് എന്നാണ്.
വാസ്തവത്തില്‍, ഈ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, രാഷ്ട്രപതി റമദാന്‍ മാസത്തില്‍ പള്ളിയിലെ ഒത്തുചേരലിനെക്കുറിച്ച് രാജ്യത്തെ പുരോഹിതരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ഒരു ദിവസം മുമ്പ്, രാജ്യത്തെ മതരാഷ്ട്രീയ നേതാക്കളുമായി അല്‍വി ഈ വിഷയം ചര്‍ച്ച ചെയ്തു. ജമാഅത്തെ ഇസ്ലാമി നേതാവ് സെനറ്റര്‍ സിറാജുല്‍ ഹക്ക്, ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസ്‌ലുര്‍റഹ്മാന്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
പള്ളിയില്‍ വിശ്വാസികളുടെ തറാവീഹ്, ജുമാ പ്രാര്‍ത്ഥനകള്‍ക്ക് സോപാധികമായ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആരിഫ് അല്‍വി പ്രഖ്യാപിച്ചു. 20 മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ അംഗീകരിച്ച പുരോഹിതരുമായി ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. നമസ്ക്കരിക്കുന്നവര്‍ 6 അടി ദൂരം ഉണ്ടായിരിക്കണമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു. പരവതാനികള്‍ നീക്കം ചെയ്യും, കീടനാശിനികള്‍ തറയില്‍ തളിക്കുകയും പ്രാദേശിക ഭരണകൂടവുമായി സഹകരിക്കുകയും ചെയ്യും.
മതനേതാക്കള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പള്ളിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ പള്ളിയിലെത്തി. കറാച്ചിയിലെ ഒരു പള്ളിക്ക് പുറത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ വന്ന എസ്എച്ച്ഒ പോലും ആക്രമിക്കപ്പെട്ടു.