കോവിഡ്-19 മഹാമാരിക്കിടയിലും പാക്കിസ്താന്‍ അറേബ്യന്‍ കടലില്‍ മിസൈല്‍ പരീക്ഷണം നടത്തി

pakistanഇസ്ലാമാബാദ് : വടക്കന്‍ അറേബ്യന്‍ കടലില്‍ പാക്കിസ്താന്‍ നാവികസേന ശനിയാഴ്ച (ഏപ്രില്‍ 25) വിജയകരമായി കപ്പല്‍ വിരുദ്ധ മിസൈലുകള്‍ പരീക്ഷിച്ചു.

ഉപരിതല കപ്പലുകള്‍, നിശ്ചല, റോട്ടറി വിംഗ് വിമാനങ്ങളില്‍ നിന്നാണ് മിസൈലുകള്‍ പ്രയോഗിച്ചതെന്ന് നാവികസേന വക്താവ് റിയര്‍ അഡ്മിറല്‍ അര്‍ഷീദ് ജാവേദ് പറഞ്ഞു. മിസൈലുകള്‍ പരീക്ഷിക്കുന്ന സമയത്ത് നേവല്‍ ചീഫ് അഡ്മിറല്‍ സഫര്‍ മഹമൂദ് അബ്ബാസി സിഹിതനായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലിനെ ലക്ഷ്യമിട്ടുള്ള മിസൈലുകള്‍ യുദ്ധക്കപ്പലുകളില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നുള്ള വിമാനങ്ങളില്‍ നിന്നുമാണ് വിക്ഷേപിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.

മിസൈല്‍ പരീക്ഷണത്തിന്‍റെ വിജയകരമായ പ്രകടനം പാക്കിസ്താന്‍ നാവികസേനയുടെ പ്രവര്‍ത്തന ശേഷിക്കും സൈനിക തയ്യാറെടുപ്പിനും തെളിവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശത്രുവിന്റെ ആക്രമണത്തിന് ഉചിതമായ പ്രതികരണം നല്‍കാന്‍ പാക്കിസ്താന്‍ നാവികസേനയ്ക്ക് പൂര്‍ണ്ണ ശേഷിയുണ്ടെന്ന് അഡ്മിറല്‍ അബ്ബാസി പറഞ്ഞു.

പാക്കിസ്താനില്‍ ഇതുവരെ 12,000 ത്തോളം പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നു
ശനിയാഴ്ച (ഏപ്രില്‍ 25) 785 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11,940 ആയി ഉയര്‍ന്നു. ഈ കാലയളവില്‍ 16 പേര്‍ കൂടി മരിച്ചുവെന്ന് ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 253 ആയി ഉയര്‍ന്നപ്പോള്‍ 2,755 പേര്‍ രോഗവിമുക്തരായി.

Print Friendly, PDF & Email

Related posts

Leave a Comment