കേരള ഗിഫ്റ്റ്സ് ഓണ്‍ലൈന് തുടക്കം; പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമ്മാന പെരുമഴ

കേരളത്തിന്‍റെ ദേശീയ ഉല്‍സവമായ ഓണം വരാറായി. കോവിഡ് എന്ന മഹാമാരിയെ ലോകം നേരിടുന്ന ഈ സാഹചര്യത്തില്‍ പലര്‍ക്കും നാട്ടിലേക്ക് വരാനോ പ്രിയപ്പെട്ടവരെ കാണാനോ സാധിക്കുന്നില്ല. എന്നാല്‍, ഈ ഓണക്കാലത്ത് ലോകത്ത് എവിടെയാണെങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓണ സമ്മാനങ്ങള്‍ എളുപ്പത്തില്‍ നല്‍കാന്‍ സാധിക്കും. നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ഇനി ഒരു ക്ലിക്ക് അകലം മാത്രം. പുതിയ കാലത്തിന്‍റെ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി കേരള ഗിഫ്റ്റ്സ് ഓണ്‍ലൈന് ഗംഭീര തുടക്കം. ലോകത്തിന്‍റെ ഏതുകോണിലും ഒരു മലയാളി കാണുമെന്ന് അല്‍പം ആശ്ചര്യത്തോടെ നമ്മള്‍ പറയുമെങ്കിലും അത് യാഥാര്‍ഥ്യമാണ്. മലയാളികള്‍ ഇല്ലാത്ത നാടേതാണ്? ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് കേരളത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ഏറ്റവും എളുപ്പമുള്ള വഴി കാണിക്കുകയാണ് ‘കേരള ഗിഫ്റ്റ്സ് ഓണ്‍ലൈന്‍’ എന്ന പുതിയ സംരംഭം. ഡിജിറ്റല്‍ കാലത്ത് ഒറ്റ ക്ലിക്കിലൂടെ ലോകത്ത് എവിടെയുമുള്ള നിങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ അയക്കാം. വെബ്സൈറ്റില്‍ ഇല്ലാത്ത സമ്മാനങ്ങള്‍ കസ്റ്റമര്‍ സര്‍വീസ് ആയി ഡെലിവറി ചെയ്യാനുള്ള പ്രത്യേക സൗകര്യവും കേരള ഗിഫ്റ്റ്സ് ഓണ്‍ലൈനില്‍ ഉണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment