ഫൊക്കാനയില്‍ വന്‍ അഴിച്ചുപണി, സുധാ കര്‍ത്താ ഇടക്കാല പ്രസിഡന്റ്

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ ഭരണഘടന അനുസരിച്ച് ജനറല്‍ സെക്രട്ടറി വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ സുപ്രധാന തീരുമാനങ്ങളെടുത്തു. പ്രസിഡന്റിന്റെ അഭാവത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ മൂലം കാനഡയില്‍ നിന്ന് വരാന്‍ സാധിക്കാതിരുന്ന ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് സൂം മീറ്റിംഗിലൂടെ യോഗത്തെ അഭിസംബോധന ചെയ്യുകയും, ജോയിന്റ് സെക്രട്ടറി ഡോ. സുജാ ജോസ് യോഗ നടപടികള്‍ നിയന്ത്രിക്കുകയും ചെയ്തു. ട്രഷറര്‍ ഷീലാ ജോസഫ് വരവ് ചെലവു കണക്കുകളും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി വിനോദ് കെയാര്‍കെ ട്രസ്റ്റി ബോര്‍ഡിന്റെ വിവരണങ്ങളും നല്‍കി.

സുപ്രധാന തീരുമാനങ്ങള്‍:

1. 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തു.

2. പുതുതായി 13 സംഘടനകള്‍ക്ക് അംഗീകാരം നല്‍കി. അംഗത്വ നടപടികള്‍ ലഘൂകരിച്ചു.

3. ഭരണഘടനാ വിരുദ്ധ നടപടികൾക്ക് ട്രഷറര്‍ സജിമോന്‍ ആന്റണിയേയും, പ്രസിഡന്റ് മാധവന്‍ നായരേയും തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കി.

4. ഇടക്കാല പ്രസിഡന്റായി ഫിലഡല്‍ഫിയയില്‍ നിന്നുള്ള സുധാ കര്‍ത്താ സിപിഎയെ നിയമിച്ചു.

5. മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്മാരുടെ ഭരണകാലത്തെ പണമിടപാടുകള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി.

6. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ജോസഫ് കുരിയപ്പുറം, ബോബി ജോസഫ്, ജോര്‍ജ് ഓലിക്കല്‍ എന്നിവരെ നിയോഗിച്ചു.

7. ബോര്‍ഡ് ഓഫ് ട്രസ്റ്റിയില്‍ ഒഴിവുള്ള സ്ഥാനങ്ങള്‍ നികത്തി.

ജോസഫ് കുരിയപ്പുറം

Print Friendly, PDF & Email

Related posts

Leave a Comment