സിലിഗുഡി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ഫൈനല്‍ റൗണ്ടില്‍ നിന്നും കേരളം പുറത്തായി. നിര്‍ണ്ണായകമായ മത്സരത്തില്‍ മഹാരാഷ്ട്രയോടാണ് കേരളം അടിയറവു പറഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യപകുതിയില്‍ 85ആം മിനിറ്റിലാണ് മഹാരാഷ്ട്രയുടെ അലന്‍ ഡയസ് ഗോളടിച്ചത്.
ആദ്യ മത്സരത്തില്‍ മിസോറാമിനോട് തോറ്റ കേരളം ഉത്തരാഖണ്ഡിനോട് ജയിച്ചിരുന്നു.