ലണ്ടന്‍: മകന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധികാതിരുന്ന മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. മകന്റെ ശരീരഭാരം അമിതമായി വര്‍ധിച്ചിട്ടും നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചില്ല എന്നാരോപിച്ചാണ് അറസ്റ്റ്. മകന്റെ ഭാരം 95 കിലോ കവിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ബ്രിട്ടനിലെ നോര്‍ഫോക്കിലാണ് സംഭവം.
അമിതഭാരം കാരണം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ടു പ്രാവശ്യം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ പ്രായത്തിലുള്ളവരേക്കാള്‍ മുന്നിരട്ടി വലിപ്പമാണ് കുട്ടിക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, കുട്ടിയുടെ അമിതഭാരം പാരമ്പര്യമായി കിട്ടിയതെന്നാണ് മാതാപിതാക്കളുടെ വാദം.
താനും തന്റെ കുടുംബാംഗങ്ങളും തടിച്ച ശരീര പ്രകൃതിയുള്ളവരാണെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. അറസ്റ്റിലായ മാതാപിതാക്കള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.