മദ്യലഹരിയില്‍ നടുറോഡില്‍ നഗ്നയാകാന്‍ ശ്രമിച്ച ജര്‍മന്‍ രാജകുമാരിക്ക് പിഴ

Therese-Sayn-Wittgensteinബെര്‍‌ലിന്‍: മദ്യലഹരിയില്‍ തനിക്ക് സര്‍വ്വവും ഭാരമായി തോന്നിയതോടെ ശരീരത്ത് കിടക്കുന്ന അല്‍പ്പ വസ്ത്രവും ജര്‍മ്മന്‍ രാജകുമാരി തിയോഡോറ സയിന്‍ വിറ്റ്ജന്‍സ്റ്റെന് നടു റോഡില്‍വെച്ച് ഉരിഞ്ഞെറിഞ്ഞു. മദ്യം തലയ്ക്കു പിടിച്ചതോടെ വംശീയാദിക്ഷേപവും രാജകുമാരി നടത്തി.

ഒക്ടോബര്‍ ഫെസ്റ്റ് പാര്‍ട്ടിക്കിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പാര്‍ട്ടിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുടിച്ചുകൂത്താടിയ അവര്‍ രാത്രിയില്‍ റോഡിലേക്കിറങ്ങി. പിന്നെയായിരുന്നു പ്രകടനങ്ങള്‍. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഭാരമായി തോന്നിയതോടെ അവ ഉരിഞ്ഞെറിയാന്‍ തന്നെ തീരുമാനിച്ചു. വസ്ത്രങ്ങളില്‍ ചിലത് ഉരിഞ്ഞെറിയവെ കൂട്ടത്തില്‍ ബോധമുണ്ടായിരുന്നവര്‍ തടഞ്ഞു. അതിനാല്‍ പിറന്നപടിയായില്ല.

വസ്ത്രങ്ങള്‍ ഉരിയാന്‍ ആരും സമ്മതിക്കാതിരുന്നതിനാല്‍ സമീപത്തെ വേലിയില്‍ പിടിച്ചുകയറാനായി അടുത്ത ശ്രമം. തുടര്‍ന്ന് ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ രാജകുമാരിയുടെ വേലിയില്‍ കയറ്റം തടഞ്ഞു. അതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയായി പരാക്രമണം. സഹികെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവം പൊലീസിനെ അറിയിച്ചു. എത്തിച്ചേര്‍ന്ന പൊലീസിന് മേല്‍ ചീത്തവിളിയും വംശീയാധിക്ഷേപവുമായി രാജകുമാരി കസര്‍ത്ത് തുടര്‍ന്നു.

അതോടെ വിലങ്ങിട്ട് ബലംപ്രയോഗിച്ചാണ് പൊലീസ് ഇവരെ കാറില്‍ കയറ്റിയത്. പിറ്റേന്ന് കെട്ടിറങ്ങിയപ്പോഴാണ് തിയോഡോറ നോര്‍മലായത്. പൊലീസിനെ ആക്രമിച്ചു, വംശീയാധിക്ഷേപം നടത്തി സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് തിയോഡോറയ്ക്കെതിരെ ചുമത്തിയത്. കോടതി തിയോഡോറകുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ആയിരം പൗണ്ട് പിഴചുമത്തുകയുമായിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment