ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് സുവാരസ് മാപ്പുപറഞ്ഞു

ബ്രസീലിയ: ഇറ്റലി ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് ഫിഫ വിലക്കേര്‍പ്പെടുത്തിയ യുറുഗ്വായ് സ്‌ട്രൈക്കര്‍ ലീയിസ് സുവാരസ് ട്വിറ്ററിലൂടെ മാപ്പുപറഞ്ഞു. കളിയ്ക്കിടെ ഇനി ആരെയും കടിക്കില്ലെന്ന് അദ്ദേഹം സത്യംചെയ്തു.

വീട്ടിലിരുന്ന് ശാന്തമായി ചിന്തിച്ചപ്പോഴാണ് തെറ്റ് മനസിലായത്. രാജ്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി കളിക്കുകയെന്ന ലക്ഷ്യം മാത്രമെ തനിക്കുണ്ടായിരുന്നുള്ളു. എന്നാല്‍ കളിക്കിടെ കടിയേറ്റ് ചെല്ലിനിക്ക് പരിക്കേറ്റു. ചെല്ലിനിയോടും ഫുട്‌ബോള്‍ ലോകത്തെ എല്ലാവരോടും മാപ്പുപറയുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
download
സുവാരസിന്റെ ഖേദപ്രകടനത്തിന് ചെല്ലിനിയും ട്വിറ്ററിലൂടെ മറുപടി നല്‍കി. ‘താന്‍ എല്ലാം മറന്നു. സുവാരസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഫിഫ കുറയ്ക്കുമെന്ന് കരുതുന്നു’ – ചെല്ലിനി ട്വിറ്ററില്‍ കുറിച്ചു. ജൂണ്‍ 24 ന് യുറുഗ്വായ് – ഇറ്റലി ഗ്രൂപ്പ് ഡി മത്സരത്തിനിടെയാണ് സുവാരസ് ചെല്ലിനിയെ കടിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment