മാതൃത്വത്തെ ബഹുമാനിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്ന, മാനുഷിക സമീപനങ്ങളുള്‍ക്കൊള്ളുന്ന ‘മദേഴ്സ് ഡേ’ എന്ന തനതായ ആധുനിക പ്രതിഭാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പോലുമായിട്ടില്ല. ഇന്ന് ലോകത്ത് ഏതാണ്ട് 46ല്‍ അധികം രാജ്യങ്ങളില്‍ പല ദിവസങ്ങളിലായി മദേഴ്സ് ഡേ ആചരിക്കാറുണ്ട്. ഇതില്‍ നല്ലൊരു പങ്ക് രാജ്യങ്ങളിലും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാര്‍ക്കുള്ള അഭിവാദന ദിനമായി മാറ്റിവെച്ചിരിക്കുകയാണ്. മക്കള്‍ക്ക് ജീവന് നല്കി അവരെ വളര്‍ത്തി വലുതാക്കിക്കൊണ്ട് വരുവാന്‍ അമ്മമാര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കും കൃതജ്ഞതാ സൂചകമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് അമ്മമാരെ ആദരിക്കുവാനും അനുബോധിക്കുവാനും വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അസുലഭ ദിനമായി ഈ ആചരണം ഇന്ന് മാറിക്കഴിഞ്ഞു. പുരാതന ഗ്രീക്കുകാരുടെയും റോമക്കാരുടെയും നൂറ്റാണ്ടുകള്‍ തന്നെ പഴക്കമുള്ള പഴക്കമുള്ള ആചാരത്തില്‍ നിന്നാണ് മദേഴ്സ് ഡേ എന്ന അനുസ്മരണത്തിന്റെ ഉത്ഭവം. ഗ്രീക്ക് ദൈവങ്ങളുടെ അമ്മയായ ‘റിയ’യുടെ ബഹുമാനാര്‍ത്ഥമാണ് ഗ്രീസിലെ ജനങ്ങള്‍ ഈ ഉത്സവത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.…
Author: ഡോ. ജോര്‍ജ്ജ് മരങ്ങോലി
രാസബന്ധം (കഥ)
പഴുതാരകളില്ലാത്ത ഈ വീട്ടില്‍ എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നു. ഇവിടെ വന്നതിനുശേഷം ഞാനുറങ്ങിയിട്ടില്ല. രാവിലെ ഞെരിയാണിയിലൂടെ, കാല്‍വണ്ണയിലൂടെ നിശാവസ്ത്രമുലച്ചുകൊണ്ട് എന്റെ മിനുത്ത തുടകളില്‍ നിര്‍ദാക്ഷിണ്യം ദംശിക്കുന്ന അവറ്റകളെ ഈ വീടിന്റെ ഇരുള് ഗര്ഭങ്ങളിലെല്ലാം ഞാന്‍ തിരഞ്ഞുക്ഷീണിച്ചു. ‘ഏട്ടാ, ഇനിയവ ഒരിക്കലും വരില്ലേ?’ എന്ന ദൈന്യത അരികിട്ട ചോദ്യത്തിന് ‘അന്നത്തെ ആ അശ്രദ്ധമായ വിഭജനത്തിലൂടെ നീയും അവയുമായുള്ള രാസബന്ധം അവസാനിച്ചിരിക്കും’ എന്ന മറുപടിയാണ് ‘ചിലോപോഡു’കളെ കുറിച്ച് ഗവേഷണം നടത്തുന്ന ഏട്ടന് തന്നത്. ബാല്യത്തില്‍ ആരംഭിച്ചതാണ് പഴുതാരകളുമായി എനിക്കുള്ള രാസബന്ധം. നിദ്രയില്‍ മസ്ലീന്‍ പെറ്റിക്കോട്ടിനിടയിലൂടെ നൂഴ്ന്ന് വെളുത്തു മെല്ലിച്ച എന്റെ തുടകളില്‍ അവ കരിനീലപ്പാടുകളാഴ്ത്തേ ഏട്ടനെ വിളിച്ചു ഞാന്‍ അലറിക്കരയും. അപ്പോള്‍ ഇരുപതു മുതല്‍ മുന്നൂറു വരെ കാലുകളുള്ള അതിനെ കൂര്‍ത്ത നഖങ്ങളാല്‍ ഇരു സമഭാഗങ്ങളാക്കി എനിക്കു മുന്നില്‍ കലാപരമായി നുള്ളിയെറിഞ്ഞ് ഏട്ടന് പോകും. മുറിയില്‍ കിടക്കവിളക്കിന്റെ നീലവെളിച്ചവും എന്റെ…
കുരിശുവരപ്പെരുന്നാള്‍ (ലേഖനം): ഡോ. ജോര്‍ജ്ജ് മരങ്ങോലി
വലിയ നോമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന പ്രധാനപ്പെട്ട ഒരു ക്രിസ്തീയാനുഷ്ഠാനമാണ് കുരിശുവരപ്പെരുന്നാള്‍ അഥവാ വിഭൂതി തിരുന്നാള്‍. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ദിവസം ‘ആഷ് വെനസ്ഡേ’ എല്ലങ്കില്‍ ‘ക്ഷാര ബുധനാഴ്ച’ എന്നാണറിയപ്പെടുന്നത്. അന്നേദിവസം വിശ്വാസികളെല്ലാവരും ദേവാലയത്തില്‍ പോയി അവരുടെ നെറ്റിയില്‍ ചാരം കൊണ്ട് ക്രിശു വരക്കുന്ന ദിവസമാണ് ക്ഷാര ബുധനാഴ്ച. ആറാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന റോമന്‍ കത്തോലിക്കരുടെ ഇടയിലാണ് ഈ ആചാരത്തിന്റെ തുടക്കമെങ്കിലും നെറ്റിയില്‍ കുരിശ് വരക്കുന്ന രീതി തുടങ്ങിയത് ഗ്രിഗോറി മാര്‍പ്പാപ്പയുടെ (A.D 590 – 604) കാലത്തായിരുന്നുവെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എളിമയുടെയും, സങ്കടത്തിന്റെയും, പാശ്ചാത്തപത്തിന്റെയും, മരണത്തിന്റെയും അടയാളമായിട്ടാണ് ചാരം ഉപയോഗിക്കുന്നതെന്നാണ് പഴയ നിയമത്തില്‍ പറയുന്നത്. ആ ഒരു കാരണം കൊണ്ടുതന്നെ ക്രിസ്ത്യാനികള്‍ ഈ ആചാരം സ്വീകരിച്ചിട്ടുള്ളത് പഴയ നിയമത്തില്‍ നിന്നാണ്. മൃത്യുവിനെയും, പാശ്ചാത്തപത്തെയും അനുസ്മരിക്കുന്ന ഒരു അനുഷ്ഠാനമെന്ന നിലയില്‍ ചാരം പുരട്ടുന്ന രീതി പത്താം നൂറ്റാണ്ടില്‍ ആഗ്ലോ- സാക്സണ്‍…
ലാന(LANA) റീജിയണല്‍ കണ്വെന്ഷന്, ജൂണ്‍ 17-18 തിയ്യതികളില്‍ കാലിഫോര്‍ണിയയില്‍
ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ റീജിയണല്‍ കണ്വെന്ഷന് 2016 ജൂണ്‍ 17-18 തിയ്യതികളില്‍ സാന്‍ ഫ്രാന്‍സിസ്ക്കോ ഏരിയയില്‍ നടക്കും. സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് ശ്രീ.സേതു മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ.പി.കെ. പാറക്കടവും സമ്മേളനത്തില്‍ പങ്കെടുക്കും. തമ്പി ആന്റണി(കണ്വെന്ഷന് ചെയര്മാന്), ഗീതാ ജോര്‍ജ്(സെക്രട്ടറി), പ്രേമാ തെക്കേക്ക്(ട്രഷറര്‍), എം.കെ.ഷാന്‍ദാസ്, പത്മാ ഷാന്‍ദാസ്, രാജം നമ്പൂതിരി, മാടശ്ശേരി നീലകണ്ഠന് എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് റീജിയണല്‍ കണ്‍വെന്‍ഷന്റെ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്നത് എന്ന് ലാനാ പ്രസിഡന്റ് ശ്രീ.ജോസ് ഓച്ചാലില്‍ അറിയിച്ചു. സമ്മേളനത്തിനു വരുന്നവരുടെ സൗകര്യത്തിന് താഴെപ്പറയുന്ന ഹോട്ടല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സമ്മേളനപരിപാടികള്‍ ജൂണ്‍ 17 വൈകുന്നേരം തുടങ്ങി, ജൂണ്‍ 18 സമാപനയോഗം, അത്താഴം എന്നിവയോടെ അവസാനിക്കും. Double Tree by Hilton Newark-Fremont 39900 Balentine Dr, Newark, CA 94560, Phone:(510) 490-8390 (Distances from…
അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് (ലേഖനം, ഭാഗം 3) സുനിൽ എം എസ്, മൂത്തകുന്നം
കഴിഞ്ഞ അദ്ധ്യായത്തിൽ നിന്നു തുടർച്ച: ഒരു വൈരുദ്ധ്യത്തെപ്പറ്റി പരാമർശിച്ചുകൊണ്ടു തുടങ്ങാം. രണ്ടായിരാമാണ്ടിൽ നടന്ന അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പിൽ മുഖ്യമായും രണ്ടു സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്: ഡെമൊക്രാറ്റിക് പാർട്ടിസ്ഥാനാർത്ഥി അൽ ഗോർ, റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർത്ഥി ജോർജ് ഡബ്ല്യു ബുഷ്. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം: അൽ ഗോർ – 5 കോടി 9 ലക്ഷം വോട്ട് ജോർജ് ബുഷ് – 5 കോടി 4 ലക്ഷം വോട്ട് അൽ ഗോറിനു ബുഷിനേക്കാൾ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു. കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർത്ഥി തോറ്റു, കുറഞ്ഞ വോട്ടു കിട്ടിയ സ്ഥാനാർത്ഥി ജയിച്ചു; ഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു? തുടർന്നു വായിയ്ക്കുക. നിമിഷനേരത്തേയ്ക്ക് നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പിലേയ്ക്കു തിരിയാം. ജനങ്ങളല്ല, രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്തയച്ച എം എൽ ഏമാരും എം പിമാരുമാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതെന്ന്…
എല്‍.ഡി.എഫ് വാതില്‍ തുറക്കുന്നില്ല; പുതിയ കക്ഷികള്‍ ത്രിശങ്കുവില്‍
തിരുവനന്തപുരം: പുതിയ കക്ഷികളെ ഉപാധികളില്ലാതെ സ്വീകരിക്കാന്‍ എല്‍.ഡി.എഫ് മടിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലെ കേരളാ കോണ്‍ഗ്രസ് (ഡി) യുടെ അടക്കം പ്രവേശനത്തില്‍ തിടുക്കം വേണ്ടെന്ന് എല്‍.ഡി.എഫ് യോഗം ധാരണയിലത്തെി. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (ഡി), കേരളാ കോണ്‍ഗ്രസ് (ബി), കേരള കോണ്‍ഗ്രസ് (എസ്), ജെ.എസ്.എസ്, സി.എം.പി, ഫോര്‍വേഡ് ബ്ലോക്, ആര്.എസ്.പി (എല്‍) എന്നീ കക്ഷികളും ചില ഗ്രൂപ്പുകളുമാണ് ഇടതുമുന്നണിയുമായി സഹകരിക്കുന്നത്. ഇവരുമായുള്ള സീറ്റ് ചര്‍ച്ച വരും ദിവസങ്ങളില്‍ ആരംഭിക്കാനും തെരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കാനുമാണ് ധാരണയായത്. ഈ കക്ഷികളെ ഘടകകക്ഷികളാക്കുന്നതിനോട് സി.പി.എമ്മിന് താല്പര്യമുണ്ടെങ്കിലും സി.പി.ഐ അടക്കമുള്ള കക്ഷികള്‍ക്ക് വിയോജിപ്പുണ്ട്. ഇതാണ് തീരുമാനം നീളാന്‍ കാരണം. ഇതേതുടര്‍ന്ന് മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് നീട്ടിവെക്കാന്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. മാര്‍ച്ച് അവസാനവാരത്തോടെയേ ഒൗദ്യോഗികപ്രഖ്യാപനം ഉണ്ടാകൂ. വെള്ളി, ശനി ദിവസങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഞായറാഴ്ച സംസ്ഥാന സമിതിയും…
യു.ഡി.എഫില്‍ ഘടകകക്ഷികള്‍ ഇടഞ്ഞു; ചര്‍ച്ച അലസി
തിരുവനന്തപുരം: ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ രണ്ടാംഘട്ട ഉഭയകക്ഷിചര്‍ച്ചയും അലസി. കേരള കോണ്‍ഗ്രസ്-മാണി, ജേക്കബ് ഗ്രൂപ്പുകള്‍, ജെ.ഡി.യു, സി.എം.പി കക്ഷികളുമായാണ് ചര്‍ച്ച നടത്തിയത്. ഈ കക്ഷികള്‍ക്ക് ഒരു കാരണവശാലും കൂടുതല്‍ സീറ്റ് അനുവദിക്കില്ലന്ന കര്‍ശനനിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. സി.എം.പി നേതൃത്വം മൂന്ന് സീറ്റാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടെണ്ണത്തില്‍ ഒതുങ്ങാന്‍ തയാറായി. എന്നാല്‍, കഴിഞ്ഞതവണ സി.പി. ജോണ്‍ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളം സീറ്റ് ഇത്തവണയും അനുവദിക്കാമെന്ന ഉറപ്പ്മാത്രമാണ് കോണ്‍ഗ്രസ് നല്‍കിയത്. ഒരുസീറ്റ് മലബാര്‍മേഖലയില്‍ വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു. ബേപ്പൂര്‍ അല്ലങ്കില്‍ എലത്തൂര്‍ ആണ് സി.എം.പി ഉന്നമിടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പിറവം, അങ്കമാലി ഉള്‍പ്പെടെ നാലുസീറ്റാണ് കേരള കോണ്‍ഗ്രസ്-ജേക്കബ്വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, മന്ത്രി അനൂപ് ജേക്കബിന്റെ സിറ്റിങ് സീറ്റായ പിറവം അനുവദിക്കാമെന്ന ഉറപ്പുമാത്രമാണ് കോണ്‍ഗ്രസ് നല്‍കിയത്. പാര്‍ട്ടി ചെയര്മാന് കൂടിയായ ജോണി നെല്ലൂര്‍ കഴിഞ്ഞതവണ മത്സരിച്ച് തോറ്റ…
ആന്റണി, വീരേന്ദ്രകുമാര്‍, സോമപ്രസാദ് രാജ്യസഭയിലേക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. സോമപ്രസാദ് എന്നിവര്‍ രാജ്യസഭയിലേക്ക്. മൂന്ന് ഒഴിവിലേക്ക് മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക മാത്രമേ ഉണ്ടാകൂവെന്നതില് വോട്ടെടുപ്പ് വേണ്ടിവരില്ല. പത്രിക സമര്‍പ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ശനിയാഴ്ച സൂക്ഷ്മ പരിശോധന. 14 വരെയാണ് പത്രിക പിന്‍വലിക്കാം. മത്സരമില്ലങ്കില് ഇതോടെ മൂവരും വിജയിച്ചതായി കണക്കാക്കും. ഈമാസം 21നാണ് വോട്ടെടുപ്പ്. മൂവരും വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന് ഉള്‍പ്പെടെ യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം എത്തിയാണ് ആന്റണിയും വീരേന്ദ്രകുമാറും വരണാധികാരി കൂടിയായ നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഉച്ചക്ക് രണ്ടിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് കെ. സോമപ്രസാദ് പത്രിക നല്‍കിയത്.…
തിരുവമ്പാടി സീറ്റിനെച്ചൊല്ലി ലീഗും കോണ്‍ഗ്രസും ഇടയുന്നു
തിരുവനന്തപുരം: തിരുവമ്പാടി മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ ചൊല്ലി യു.ഡി.എഫില്‍ വിവാദം. സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി 2011ല്‍ ഉമ്മന്‍ ചാണ്ടിക്ക് നല്കിയ കത്ത് പുറത്തായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുടിയേറ്റ കര്‍ഷകരിലുണ്ടായ വികാരം കണക്കിലെടുത്ത് 2016ല്‍ സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്നാണ് കത്ത്. പകരം കോണ്‍ഗ്രസിന്റെ മറ്റൊരു സീറ്റ് ലീഗിന് നല്‍കണമെന്നും കത്തിലുണ്ട്. താമരശ്ശേരി രൂപത പ്രതിനിധികളുമായി കോഴിക്കോട് ഗെസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയത്. കത്തില്‍ നിന്ന്: ‘ശ്രീ ഉമ്മന്‍ ചാണ്ടി അവര്‍കള്‍ക്ക്, ഈ പ്രാവശ്യത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തിരുവമ്പാടി ആവശ്യപ്പെട്ടിരുന്നല്ലോ. ഇപ്പോഴത്തെ ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് അത് വിട്ടുതരാന്‍ ബുദ്ധിമുട്ടുണ്ടായി. ഇതിനെതിരെ കുടിയേറ്റ കര്‍ഷകരുടെ ഇടയിലുണ്ടായ വികാരങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് വാങ്ങി തിരുവമ്പാടി വിട്ടുതരാന്‍ സന്നദ്ധമാണെന്ന്…
ആന്റണിക്ക് 2.75 ലക്ഷം രൂപയുടെയും വീരേന്ദ്രകുമാറിന് 51.03 കോടിയുടെയും സോമപ്രസാദിന് 3,46,150 രൂപയുടെയും സ്വത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ സമ്പാദ്യം 2,76,460 രൂപ. ഭാര്യ എലിസബത്തിനുള്ളത് 42,60,000 രൂപയും. രൊക്കം പണമായുള്ളത് 1000 രൂപ. ഭാര്യ എലിസബത്തിന്റെ കൈയില്‍ 7000 . ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിന് 51.03 കോടി രൂപയുടെ സ്വത്തും ഭാര്യ ഉഷാ വീരേന്ദ്രകുമാറിന് 2.19 കോടി രൂപയുടെയും സ്വത്തുണ്ട്. കൈയില്‍ പണമായുള്ളത് അയ്യായിരം . സി.പി.എം നേതാവ് അഡ്വ.കെ. സോമപ്രസാദിന്റെ ആര്ജിതസ്വത്തിന്റെ ആകെ മൂല്യം 9,87,109.65 രൂപയും ഭാര്യ എം.ആര്. സുജാതയുടെത് 17,08,976 രൂപയും. സോമപ്രസാദിന്റെ കൈയില്‍ 4300 രൂപയും ഭാര്യയുടെ കൈയില്‍ 5500 രൂപയുമുണ്ട്. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സമര്‍പ്പിച്ച പത്രികയിലാണ് സ്വത്തുവിവരം വ്യക്തമാക്കിയത്. ആന്റണിയുടെ സ്വന്തം പേരില്‍ തിരുവനന്തപുരം എസ്.ബി.ഐയില്‍ 53,828 ഡല്‍ഹി എസ്.ബി.ഐയില്‍1,21,632ഉം നിക്ഷേപമുണ്ട്. എസ്.ബി.ഐ ഡല്‍ഹി ശാഖയില്‍ ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം വേറെ. അതേസമയം, അമേരിക്കയിലെ റയോ ക്ലിനിക്കില്‍ ചികിത്സയിനത്തില്‍ 3,23,000…