തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആക്രമണം: യുവ ഡോക്ടർമാര്‍ ആശങ്കയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം മെഡിക്കൽ പ്രൊഫഷനിലേക്ക് ഒരുങ്ങുന്ന ഡോക്ടർമാരെ ആശങ്കയിലാഴ്ത്തി. നവംബർ 23 ന് അർദ്ധരാത്രി ഐസിയുവിന് മുന്നിൽ വെച്ച് ഒരു വനിതാ ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അടിവയറ്റില്‍ ചവിട്ടുകയായിരുന്നു. ഒരു കൂട്ടം ആളുകൾ ഡോക്ടറെ വളഞ്ഞു വെച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണിച്ചു. ആക്രമണത്തിൽ നിന്ന് ഡോക്ടര്‍ ഒരുവിധം രക്ഷപ്പെട്ടെങ്കിലും സംഭവം അവരെ ആകെ തകർത്തു.”ഒരു ന്യൂറോ സർജൻ ആകാനുള്ള എന്റെ ആഗ്രഹം പുനർവിചിന്തനം ചെയ്യുകയാണിപ്പോള്‍. കൂടാതെ, ഒരു ഡോക്ടറുടെ കരിയർ പോലും,” അവരെ ആശുപത്രിയിൽ സന്ദർശിച്ച ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി പറഞ്ഞു. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഡോക്ടറുടെ പ്രശ്നം ഏറ്റെടുക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം ആക്രമണങ്ങൾ ഇനിയും ആവർത്തിക്കുമെന്നും പുതിയൊരു ഇര ഉണ്ടാകുമോയെന്നും അവർ ആശങ്കപ്പെടുന്നു. “സുരക്ഷിത കേന്ദ്രമെന്നു കരുതപ്പെടുന്ന മെഡിക്കൽ…

ഐഒഎ മേധാവിയായി പി ടി ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ (ഐഒഎ) ഏക സ്ഥാനാർഥിയായി ഇതിഹാസതാരം പി ടി ഉഷ ആദ്യ വനിതാ പ്രസിഡന്റാകും. ഒന്നിലധികം ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും 1984 ഒളിമ്പിക്‌സ് 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ നാലാം സ്ഥാനക്കാരിയുമായ 58 കാരിയായ ഉഷ, വിവിധ തസ്തികകൾക്കായി തന്റെ ടീമിലെ മറ്റ് 14 പേർക്കൊപ്പം ഞായറാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് . ഐഒഎ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു. ഐഒഎ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ഉമേഷ് സിൻഹയ്ക്ക് വെള്ളി, ശനി ദിവസങ്ങളിൽ നോമിനേഷനുകളൊന്നും ലഭിച്ചില്ലെങ്കിലും ഞായറാഴ്ച 24 സ്ഥാനാർത്ഥികളാണ് വിവിധ തസ്തികകളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വൈസ് പ്രസിഡൻറ് (സ്ത്രീ), ജോയിന്റ് സെക്രട്ടറി (സ്ത്രീ) എന്നീ സ്ഥാനത്തേക്ക് മത്സരങ്ങൾ ഉണ്ടാകും. നാല് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കായി 12 സ്ഥാനാർഥികളാണ്…

റബീയ ഹംദ, തേനീച്ചകളെ സ്നേഹിക്കുന്ന ആറു വയസ്സുകാരി

പാലക്കാട്: തന്റെ പ്രായത്തിലുള്ള മിക്കവരും ചവിട്ടാൻ പോലും ഭയപ്പെടുന്ന പാതയിലൂടെയാണ് റബീയ ഹംദ സഞ്ചരിക്കുന്നത്. വെറും ആറാമത്തെ വയസ്സിൽ തേനീച്ച വളർത്തലിലാണ് റബീയയുടെ വിനോദം. തേനീച്ചക്കൂടുകളില്‍ നീളത്തില്‍ അടുക്കി വച്ചിരിക്കുന്ന ഒരു പെട്ടി എടുത്ത് അവൾ ചിറകുള്ള പ്രാണിയെ കുറിച്ച് എല്ലാം വിശദീകരിക്കുമ്പോൾ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പിയറിസ്റ്റ് എന്ന പദവിയാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. വർഷങ്ങളായി തേനീച്ച വളർത്തുന്ന കുടുംബമാണ് റബീയയുടെ കുടുംബം. പിതാവ് മുഹമ്മദ് റഫീഖ് അനങ്ങനടി കോത്തുകുറിശ്ശി ഗാന്ധി നഗറിൽ കർഷകനായിരുന്നു. രണ്ട് വർഷം മുമ്പ് യുഎഇയിലെ ഫുജൈറയിലേക്ക് പോയ അദ്ദേഹം നിലവിൽ ഒരു ഫാമിൽ തേനീച്ച വളർത്തുന്നയാളായി ജോലി ചെയ്യുകയാണ്. “റഫീഖ് ഗൾഫിലേക്ക് പോയതിനു ശേഷം ഞാൻ ആ തൊഴിൽ തുടർന്നു. ഞങ്ങളുടെ വളപ്പിൽ 10 തേനീച്ച പെട്ടികള്‍ സ്ഥാപിക്കാൻ അനങ്ങനടി പഞ്ചായത്തും ഹോർട്ടികോർപ്പും എന്നെ…

‘നവ-നാസി’ ഭരണാധികാരികളിൽ നിന്ന് ഉക്രെയ്ൻ മോചിപ്പിക്കപ്പെടുമെന്ന് റഷ്യ

മോസ്കോ: ഉക്രേനിയൻ ജനത ‘നവ-നാസി’ ഭരണാധികാരികളിൽ നിന്ന് മോചിതരാകുമെന്നും, അവർ “അവരുടെ സ്ലാവിക് സഹോദരന്മാരുമായി സൗഹൃദബന്ധം” അർഹിക്കുന്നു എന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ശനിയാഴ്ച റോസിയ -24 ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്ത ഒരു സിനിമയിൽ ലാവ്‌റോവ് പറഞ്ഞു, ഉക്രെയ്‌നിലെ ജനങ്ങള്‍ അവരുടെ സ്ലാവിക് സഹോദരന്മാർക്കടുത്തായി നല്ല അയൽപക്കത്തിലും സൗഹൃദത്തിലും സമൃദ്ധിയിലും ജീവിക്കാൻ അർഹരാണെന്നും ശനിയാഴ്ച റഷ്യന്‍ ടെലിവിഷന്‍ ചാനല്‍ റോസിയ 24-ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2014-ൽ ഉക്രെയ്നിലെ ക്രിമിയയിൽ റഷ്യ ഒരു റഫറണ്ടം നടത്തിയിരുന്നു. അന്ന് 97 ശതമാനം വോട്ടർമാരും കിയെവിന്റെയും അതിന്റെ പാശ്ചാത്യ സ്പോൺസർമാരുടെയും അപലപനങ്ങൾക്കിടയിൽ റഷ്യൻ ഫെഡറേഷനിൽ ചേരാൻ അനുകൂലിക്കുകയും ചെയ്തു. 1994-ലെ ബുഡാപെസ്റ്റ് മെമ്മോറാണ്ടം പ്രകാരം സോവിയറ്റിനു ശേഷമുള്ള റഷ്യയുടെ അതിർത്തിയായ ഉക്രെയ്ൻ, തങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭാഗത്തും റഷ്യൻ നിയന്ത്രണം ഒരിക്കലും അംഗീകരിക്കില്ലെന്നും അവസാന…

വിഴിഞ്ഞം തുറമുഖ സംഘർഷം: ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി അൻപതോളം വൈദികര്‍ക്കെതിരെ കേസ്

കൊച്ചി: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജി നെറ്റോയെ ഒന്നാം പ്രതിയാക്കി അസിസ്റ്റന്റ് ബിഷപ്പ് ക്രിസ്തുദാസ് ഉൾപ്പെടെ 50 വൈദികരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി പോലീസ് കേസെടുത്തു. തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ വിഴിഞ്ഞം പൊലീസ് പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. ആർച്ച് ബിഷപ്പും വൈദികരും തമ്മിൽ ഗൂഢാലോചന നടന്നതായി എഫ്‌ഐആറിൽ പറയുന്നു. ഇവര്‍ക്കെതിരെ രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. തുറമുഖത്തിന് നേരെ അതിക്രമം, കലാപാഹ്വാനം, പോലീസിന് നേരെ ആക്രമണം, സ്ഥാപനങ്ങൾ അടിച്ചു തകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിവിധ പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും കേസെടുത്തത്. ബിഷപ്പ് തോമസ് ജി നെറ്റോ കലാപാഹ്വാനം നടത്തി ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിർമാണം നടത്തുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിൽ പറയുന്നു. സമരത്തിന്…

ബാങ്ക് ജീവനക്കാരാണെന്ന് നടിച്ച് അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കബളിപ്പിച്ച് 149,000 ദിർഹം തട്ടിയെടുത്തു

അല്‍ഐന്‍: യുവതിയുടെ സ്വകാര്യവിവരങ്ങൾ മോഷ്ടിച്ച് 1,49,000 ദിർഹം തട്ടിയെടുത്ത അഞ്ച് യുവാക്കളോട് പണം ഇരയ്ക്ക് തിരികെ നൽകാൻ കോടതിയുടെ ഉത്തരവ്. അൽഐൻ സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് യുവതിയുടെ പണം തിരികെ നൽകാൻ അഞ്ചു പേരോടും ഉത്തരവിട്ടത്. തന്റെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിച്ച് ബാങ്കില്‍ നിന്ന് പിൻവലിച്ച 149,000 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തതായി കോടതി രേഖകളില്‍ പറയുന്നു. ഒരു വ്യക്തി തന്നെ ഫോണിൽ വിളിച്ച് താനും സഹപ്രവർത്തകരും തനിക്ക് അക്കൗണ്ടുള്ള ബാങ്കിലെ ജീവനക്കാരാണെന്ന് പറഞ്ഞതായി യുവതി പറഞ്ഞു. ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് വിവരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് തന്റെ സ്വകാര്യ വിവരങ്ങൾ നൽകിയതെന്ന് യുവതി പറഞ്ഞു. തുടർന്ന് അവർ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 149,000 ദിർഹം പിൻവലിക്കുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

വിഴിഞ്ഞം സമരം: സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് മന്ത്രി; സർക്കാർ നടപടി ദുരൂഹമാണെന്ന് സമരസമിതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സംഘർഷത്തിൽ വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് നടപടിയെ ചൊല്ലി വിവാദം. സമരക്കാരെ വിമർശിച്ച് മന്ത്രി ആന്റണി രാജു രംഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷ-ഭരണകക്ഷി നേതാക്കളും വൈദികരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. വിഴിഞ്ഞത്ത് കലാപമുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു ആരോപിച്ചു. സംഘർഷമുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ പൊലീസ് സംയമനം പാലിക്കുകയാണ്. ഇത് പോലീസിന്റെ ദൗർബല്യമായി കണക്കാക്കരുതെന്നും മന്ത്രി വ്യക്തമാക്കി. സമരം ചെയ്താലും ഇല്ലെങ്കിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും. മത്സ്യത്തൊഴിലാളികള്‍ ബോധപൂർവം കലാപമുണ്ടാക്കുന്നവരുടെ ചട്ടുകമാകരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനാണ് ചിലരുടെ നീക്കമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാല്‍, സർക്കാർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനുപകരം വൈദികരെ നിർവീര്യമാക്കാൻ ശ്രമിക്കുന്നുവെന്ന് സമരസമിതി കൺവീനർ യൂജിൻ പെരേര പ്രതികരിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സമ്മർദം ഉണ്ടാകുന്നുവെന്നും അദ്ദേഹം…

കുർബാനയെ ചൊല്ലിയുള്ള സംഘർഷം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു

എറണാകുളം: ഏകീകൃത കുർബാന വിഷയത്തിൽ സംഘർഷം നിലനിൽക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പൊലീസ് നിയന്ത്രണത്തിലാക്കി. സംഘർഷമുണ്ടായാൽ പള്ളി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആർ.ഡി.ഒ തീരുമാനം എടുക്കുന്നതുവരെ പള്ളി അടച്ചിടും. 2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല.

Upset Hindus urge Kempinski Hotels to remove Lord Hanuman’s name from Bangkok bar & apologize

Upset Hindus are urging luxury Kempinski Hotels to remove Hindu deity Lord Hanuman’s name and symbols from the bar in its Siam Kempinski Hotel Bangkok; calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that Lord Hanuman was highly revered in Hinduism and was meant to be worshipped in temples or home shrines and not for selling liquor and beef. Inappropriate usage of sacred Hindu deities or concepts or symbols or icons for mercantile greed or other agenda was not okay, as it…

വിഴിഞ്ഞം സമരം: നഷ്ടപരിഹാരം ലത്തീന്‍ രൂപത നല്‍കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിന് നേതൃത്വം നൽകിയ ലത്തീൻ അതിരൂപതയിൽ നിന്ന് പ്രതിഷേധത്തിനിടെ ഉണ്ടായ നഷ്ടം നികത്താനാണ് തീരുമാനം. തങ്ങൾക്കുണ്ടായ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർമാണ കമ്പനിയായ വിസിലിന്റെ (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) ആവശ്യം സർക്കാർ അംഗീകരിച്ചു. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സമവായ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. സമരം മൂലമുള്ള ആകെ നഷ്ടം 200 കോടിയിലധികമാണ്. സമരം മൂലം നിര്‍മ്മാണം തടസ്സപ്പെട്ടതില്‍ പ്രതിദിനം രണ്ടു കോടി രൂപയുടെ നഷ്ടം വരുമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്. അതിനിടെ സമരം കൂടുതൽ ശക്തമാക്കാനുള്ള പ്രത്യേക അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104-ാം ദിനമാണ്. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ സബ്…