കൂടത്തായി കൊലപാതക കേസ്: നാല് മൃതദേഹങ്ങളിൽ സയനൈഡോ വിഷമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്

കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയിൽ വഴിത്തിരിവ്. നാഷണൽ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം പുറത്തെടുത്ത് പരിശോധിച്ച നാല് മൃതദേഹങ്ങളിലും സയനൈഡോ വിഷമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള വര്‍ഷങ്ങളിലാണ് ഇവര്‍ മരണപ്പെട്ടത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

സംസ്ഥാന ബജറ്റ് – മങ്കട മണ്ഡലത്തോടുള്ള വഞ്ചന: വെൽഫെയർ പാർട്ടി

സംസ്ഥാന ബജറ്റിൽ മങ്കട മണ്ഡലത്തോട് തുടർച്ചയായ അവഗണനയാണുള്ളത്. മണ്ഡലത്തിലെ സുപ്രധാന വികസന പ്രശ്നവും അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവുമായ ഓരാടംപാലം മാനത്തുമംഗലം ബൈപ്പാസ് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. ബൈപ്പാസ് സ്ഥലമേറ്റെടുപ്പിന് ടോക്കൺ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ പദ്ധതി ഇപ്പോഴും കിഫ്ബി ഏറ്റെടുത്തിട്ടില്ല. മങ്കട ആശുപത്രി യുടെ ഗതിയും വ്യത്യസ്തമല്ല. പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങിയ താലൂക്ക് ആശുപത്രി, ഇപ്പോഴും സി. എച്ച്. സി യായി തുടരുകയാണ്. നാലു പഞ്ചായത്തുകളുടെ ഏക ആശ്രയമായ ആശുപത്രി ക്ക് ഈ ബജറ്റിലും ഫണ്ട് അനുവദിക്കാതിരുന്നത് തികഞ്ഞ ജനദ്രോഹമാണെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി വാർത്താ കുറിപ്പിൽ അറിയിച്ചു. മണ്ഡലം സെക്രട്ടറി സിഎച് സലാം, ട്രഷറർ അഷറഫ് കുറുവ,വൈസ് പ്രസിഡന്റ് മുഹമ്മദലി മങ്കട, ജസീല കെപി, അസി സെക്രട്ടറി ഡാനിഷ് മങ്കട, നസീമ സിഎച് തുടങ്ങിയവർ സംസാരിച്ചു.

ഒരാളുടെ സമ്പത്ത് ഇന്ത്യയുടെ അഭിമാനത്തെ പ്രതിനിധീകരിക്കുന്നില്ല: മഹുവ മൊയ്ത്ര

തിരുവനന്തപുരം : ഇന്ത്യയുടെ അഭിമാനത്തെ പ്രതിനിധീകരിക്കേണ്ടത് ഒരു വ്യക്തിയുടെ സമ്പത്തല്ലെന്നും സെബിയെപ്പോലുള്ള അധികാരികൾ സാമ്പത്തിക മേഖലയിൽ എന്ത് പങ്കാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. രാജ്യത്തെ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ അദാനി സാഗയെയാണ് അവർ പരാമർശിച്ചത്. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ (എംബിഐഎഫ്എൽ 2023) സംസാരിച്ച പ്രതിപക്ഷ എംപി 2019 മുതൽ ചില പ്രത്യേക ബിസിനസ് സ്ഥാപനങ്ങളുടെ ഉയർച്ചയെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നുണ്ടെന്നും എന്നാൽ മറുപടി നൽകാൻ പോലും സെബി പരാജയപ്പെട്ടതായും പറഞ്ഞു. “യുഎസിൽ നിന്നുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്, എന്തുകൊണ്ടാണ് എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതെന്ന് സെബിയോട് ചോദിച്ചപ്പോൾ, ഉത്തരം നൽകാനുള്ള യുക്തിസഹമായ ഒരു നിഗമനത്തിലെത്താൻ തങ്ങൾ ഇതുവരെ എത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. 2019 ലെ എന്റെ ചോദ്യങ്ങളായിരുന്നു ഇത്, ”പശ്ചിമ ബംഗാൾ എംപി അനുസ്മരിച്ചു. നേരത്തെ “അധികാര രാഷ്ട്രീയത്തിലെ സ്ത്രീകൾ”…

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം നടന്നു

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം എടത്വ കഫേ എയിറ്റ് ചെറീസ് ബാങ്ക്വറ്റ് ഹാളിൽ നടന്നു. ഏരിയ പ്രസിഡൻറ് എം.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനം ജില്ലാ സെക്രട്ടറി റ്റി.വി. ബൈജു ഉദ്ഘാടനം ചെയ്തു. എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി പ്രമേയം അവതരിപ്പിച്ചു. മുതിർന്ന വ്യാപാരികളായ ഒ.വി.ആൻറണി, എൻ. വിജയൻ, മഹേശൻ നായർ, ഹരിദാസ് കൈനകരി, ഫിലിപ്പ് ചെറിയാൻ എന്നിവരെ രക്ഷാധികാരി കെ.എസ്. അനിൽകുമാർ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സി. മോനിച്ചൻ സംഘടന റിപ്പോർട്ടും സി. രാജു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ റെജി പി. വർഗ്ഗീസ്, സ്വാഗത സംഘം കൺവീനർ കെ.ആർ. ഗോപകുമാർ, ഡോ. ജോൺസൺ വി. ഇടിക്കുള, കെ.പി. മുരുകേശ്,…

പ്രതിപക്ഷത്തിന്റെ സാംസ്‌കാരിക ഐക്യം ഛിന്നഭിന്നമായതിന്റെ തെളിവാണ് ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം: ടീസ്റ്റ സെതല്‍വാദ്

ഭൂരിപക്ഷ വോട്ടിലൂടെ അധികാരത്തിലേക്ക് വന്ന ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം, പ്രതിപക്ഷത്തിന്റെ സാംസ്‌കാരിക ഐക്യം ഛിന്നഭിന്നമായതിന്റെ കൂടി തെളിവാണെന്ന് ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. കോഴിക്കോട് വെച്ച് നടന്ന കെ.പി ശശി: കല-രാഷ്ട്രീയം; അനുസ്മരണ പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കല കര്‍മവും, കര്‍മം കലയുമാണ്. സംസ്‌കാരം എന്നത് സാമൂഹികവും രാഷ്ട്രീയപരവുമായ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നുവെന്നും ടീസ്റ്റ കൂട്ടിച്ചേര്‍ത്തു. ആക്ടിവിസ്റ്റും അര്‍ബന്‍ ഫോക്‌സിംഗറുമായ സുസ്മിത് ബോസ്, സി.കെ അബ്ദുല്‍ അസീസ്, ബിനു മാത്യു, എന്നിവര്‍ കെ.പി ശശിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ദീപു കെ.പി അധ്യക്ഷത വഹിച്ചു. കെ.പി ശശിയുടെ കാര്‍ട്ടൂണുകളെ മുന്‍നിര്‍ത്തികൊണ്ട് എന്‍.പി ചെക്കുട്ടി സംസാരിച്ചു. തുടര്‍ന്ന്, ‘സാമൂഹ്യ മുന്നേറ്റങ്ങള്‍: സൗന്ദര്യശാസ്ത്രവും ഫാസിസ്റ്റ് കാലഘട്ടത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ എ. വാസു, മാഗ്ലിന്‍ ഫിലോമിന, സി. ദാവൂദ്, ആസാദ്, ശീതള്‍ ശ്യാം, ബി.…

കെ.പി ശശി: കല-രാഷ്ട്രീയം; അനുസ്മരണം ഫെബ്രുവരി 4ന് കോഴിക്കോട്

ചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും, ആക്ടിവിസ്റ്റുമായ കെ.പി ശശിയെ ഫ്രണ്ട്സ് ഓഫ് കെ.പി ശശി, കോഴിക്കോട് കൂട്ടായ്മ അനുസ്മരിക്കുന്നു. 2023 ഫെബ്രുവരി നാലിന് രാവിലെ 9 മണിമുതല്‍ വൈകീട്ട 9 മണിവരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് ‘കൗണ്ടര്‍ കറന്റ്സ് (Counter Currents – Perpetuity of K.P Sasi’s Art and Politics) എന്ന തലക്കെട്ടിലാണ് അനുസ്മരണ പരിപാടികള്‍ നടക്കുക. കെ.പി ശശി സംവിധാനം ചെയ്ത വോയിസസ് ഫ്രം ദി റൂയിന്‍, ഗാവോ ചോഡബ് നഹി, അമേരിക്ക അമേരിക്ക, ഇലയും മുള്ളും, റീ ഡിഫൈനിംഗ് പീസ്, ഫാബ്രിക്കേറ്റഡ് എന്നീ സിനിമകളുടെ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ആക്ടിവിസ്റ്റും ജേണലിസ്റ്റുമായ ടീസ്റ്റ സെതല്‍വാദ് പരിപാടി ഉദ്ഘാടനം ചെയ്യും. മ്യൂസിഷനും ആക്ടിവിസ്റ്റുമായ സുസ്മിത് ബോസ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സി.കെ അബ്ദുല്‍ അസീസ് എന്നിവര്‍ കെ.പി ശശിയെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കും. കെ.പി ശശിയുടെ…

സംസ്ഥാന ബജറ്റ് – മലപ്പുറം ജില്ലയെ പാടെ അവഗണിച്ചത് പ്രതിഷേധാർഹം : വെൽഫെയർ പാർട്ടി

മലപ്പുറം : സംസ്ഥാന വികസന സൂചികയിൽ പിന്നാക്ക പ്രദേശമായ മലപ്പുറം ജില്ലയെ പൂർണ്ണമായി അവഗണിച്ച ബജറ്റ് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ -ആരോഗ്യ മേഖലയിലോ പശ്ചാത്തല വികസന രംഗത്തോ പ്രതീക്ഷാർഹമായ ഒരു പുതിയ പദ്ധതിയും ജില്ലക്ക് ബജറ്റിൽ വകയിരുത്തിയിട്ടില്ല. നിലവിൽ വികസനം അനിവാര്യമായ മഞ്ചേരി മെഡിക്കൽ കോളേജിന് ബജറ്റിൽ ഒന്നും നീക്കിവെച്ചിട്ടില്ലെന്നതും പുതിയ ജില്ല ആശുപത്രിയെ കുറിച്ച മൗനവും ജില്ലയോടുള്ള അവഗണനയുടെ തുടർച്ചയാണ്. ജില്ല ആവശ്യപ്പെട്ട വികസനപദ്ധതികളിലൊന്നും അനുഭാവ നിലപാട് പുലർത്തുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായിട്ടില്ല. മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് പെട്രോൾ – ഡീസൽ ഇന്ധന സെസ് വഴി 8000 കോടി വരുമാനം ഉണ്ടാക്കാനുള്ള സർക്കാർ ശ്രമം.ഇത് എല്ലാ മേഖലകളിലും വിലവർദ്ധനവിന് കാരണമാകും. കെട്ടിട നികുതി, വൈദ്യുതി നിരക്ക്, മോട്ടോർ വാഹന നികുതി, കോർട്ട് ഫീ തുടങ്ങി ജനങ്ങളെ…

വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം നാളെ

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം ഫെബ്രുവരി 4 ന് രാവിലെ 9ന് എടത്വ കഫേ എയിറ്റ് ചെറീസ് ബാൻക്യൂറ്റ് ഹാളിൽ നടക്കും. ഏരിയ പ്രസിഡൻറ് എം.എം ഷെരീഫ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി റ്റി.വി. ബിജു ഉദ്ഘാടനം ചെയ്യും. എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി പ്രമേയം അവതരിപ്പിക്കും. മുതിർന്ന വ്യാപാരികളെ രക്ഷാധികാരി കെ.എസ്. അനിൽകുമാർ ആദരിക്കും. ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി അജികുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ റെജി പി. വർഗ്ഗീസ്, കെ.പി. മുരുകേശ്, യു.വിപിൻ, ഹരിദാസ് ജി, കെ.എം മാത്യൂ , ചെറിയാൻ ഫിലിപ്പ് ,ജിജി സേവ്യർ എന്നിവർ പ്രസംഗിക്കും. കേരള ഫോക് – ലോർ അക്കാദമി അവാർഡ് ജേതാവ് ഡോ.രാപ്രസാദിനെ എ.എം ആരിഫ് എം.പി ആദരിക്കുമെന്ന് സ്വാഗത…

ഹെൽത്ത് കാർഡുകൾ വിൽപ്പനയ്ക്ക്: മൂന്ന് ഡോക്ടർമാരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഹോട്ടൽ തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയതിന് തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ചുമതലയുള്ള റസിഡന്റ് മെഡിക്കൽ ഓഫീസറെയും (ആർഎംഒ) കാഷ്വാലിറ്റി വിഭാഗത്തിലെ മറ്റ് രണ്ട് ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് സർജനും ആർഎംഒയുമായ ഡോ.വി. അമിത് കുമാർ 300 രൂപ ഫീസ് വാങ്ങി കാർഡ് നൽകുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഹെൽത്ത് സർവീസ് ഡയറക്ടർക്ക് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണത്തിന് ശേഷമായിരിക്കും ഇവർ തുടർനടപടി സ്വീകരിക്കുക. ഇടനിലക്കാരനായി പ്രവർത്തിച്ചതിന്റെ പേരിൽ ആശുപത്രിയിലെ പാർക്കിങ് ജീവനക്കാരന്റെ കരാർ അവസാനിപ്പിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വ്യാജ ഹെൽത്ത് കാർഡുകൾ നൽകുന്നതിനെതിരെ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയ മന്ത്രി, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പറഞ്ഞു. അതത് ജില്ലകളിൽ നൽകുന്ന ആരോഗ്യ കാർഡുകളുടെ ആധികാരികത ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാരോട് അവർ ആവശ്യപ്പെട്ടു. “ഞങ്ങൾ…

ജനങ്ങളുടെ കീശ കീറുന്ന സംസ്ഥാന ബജറ്റ് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് വിളിച്ചറിയിക്കുന്ന സംസ്ഥാന ബജറ്റ് കുടുംബബജറ്റുകളുടെ താളം തെറ്റിക്കുമെന്നും കര്‍ഷകരുള്‍പ്പെടെ ജനസമൂഹത്തിനൊന്നാകെ സംസ്ഥാനബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇരുട്ടടിയേകുന്നതാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍. റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം ധനമന്ത്രി പുഛിച്ചുതള്ളിയത് പ്രതിഷേധകരമാണ്. മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ 500 കോടി വിലസ്ഥിരതാപദ്ധതി 600 കോടിയായി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം റബര്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. ഭരണച്ചെലവുകള്‍ വെട്ടിക്കുറയ്ക്കാനോ വന്‍കിടക്കാരില്‍ നിന്ന് നികുതി കുടിശിഖ പിരിച്ചെടുക്കാനോ വ്യക്തമായ നടപടികളും ബജറ്റ് നിര്‍ദ്ദേശത്തിലില്ല. കേന്ദ്ര ബജറ്റിനെ പരിഹസിച്ചവര്‍ കേരള ജനതയ്ക്ക് കടുത്ത ആഘാതം നല്‍കിയിരിക്കുന്നത് നിസ്സാരവല്‍ക്കരിക്കാനാവില്ല. നടുവൊടിക്കുന്ന പുത്തന്‍ നികുതി പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാക്കും. പല പ്രഖ്യാപനങ്ങളും മുന്‍കാലങ്ങളിലെ ബജറ്റു പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമാണ്. ഇടുക്കി, കുട്ടനാട്, വയനാട്, തീരദേശ പാക്കേജുകള്‍ ജനങ്ങളെ…