തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ ലാവ്‌ലിന്‍ കേസ് പിന്‍‌വലിക്കാമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വാഗ്ദാനം ചെയ്തതായി ഇടനിലക്കാരന്‍ നന്ദകുമാര്‍

എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് ഒരു സീറ്റ് നല്‍കിയാല്‍ പകരം പിണറായി വിജയന്റെ പേരിലുള്ള ലാവ്‌ലിൻ കേസ് പിൻവലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഇടനിലക്കാരന്‍ നന്ദകുമാർ വെളിപ്പെടുത്തി. എല്‍ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ ബി.ജെ.പിയിൽ ചേരാന്‍ ആലോചിച്ചിരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. കെ സുധാകരൻ്റെയും ശോഭാ സുരേന്ദ്രൻ്റെയും ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഇപി ജയരാജനുമായി ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ ചർച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു. താനുമായി കൂടിക്കാഴ്ച നടത്തവേയാണ് പ്രകാശ് ജാവദേക്കർ അപ്രതീക്ഷിതമായി അവിടെയെത്തിയത്. തൃശൂർ ജയിക്കണമെന്നായിരുന്നു ജാവദേക്കറുടെ ആവശ്യം. സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും വിജയിപ്പിക്കണമെന്നും ജാവദേക്കർ പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ സഹായത്തോടെ അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നും, പകരമായി പിണറായി വിജയനെ ലാവ്‌ലിൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം നല്‍കിയതായും എന്നാൽ, ജയരാജനാകട്ടേ ആ ആവശ്യം നിരസിക്കുകയും…

വോട്ടര്‍മാര്‍ക്ക് നിര്‍ഭയം വോട്ടു ചെയ്യാം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നാളെ (ഏപ്രിൽ 26) രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രവും നിർഭയവും നിഷ്പക്ഷവുമായ വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എം സഞ്ജയ് കൗൾ അറിയിച്ചു. 2.77 കോടി വോട്ടർമാർക്കായി 25,231 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുടനീളം സജ്ജീകരിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകൾക്ക് അകത്തും പുറത്തും 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്നും എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം നിര്‍ഭയം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വോട്ടർക്കും നിർഭയമായും നിഷ്പക്ഷമായും സുരക്ഷിതമായും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും, ഓരോ വോട്ടറും ഈ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയ 8 ജില്ലകളിലാണ് ഇത്തവണ 100 ശതമാനം വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിൽ 75 ശതമാനം വെബ്കാസ്റ്റിംഗ്…

ലോക്സഭാ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശത്തില്‍ കൊച്ചി-എറണാകുളം മെട്രോ നഗരം ഇളകി മറിഞ്ഞു

എറണാകുളം : മെട്രോ നഗരത്തെ ഇളക്കിമറിച്ചും തിരഞ്ഞെടുപ്പ് ആവേശം വിതറിയും കൊച്ചിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. മുന്നണി സ്ഥാനാർഥികളുടെ പ്രചാരണം നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്ന് പ്രചാരണത്തിൻ്റെ അവസാന ദിനത്തിലെ പ്രകടനങ്ങൾ തെളിയിച്ചു. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോ വൈകിട്ട് അഞ്ചിന് മണപ്പട്ടിപ്പറമ്പിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് ടൗൺഹാൾ പരിസരത്ത് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ റോഡ് ഷോ സമാപിച്ചു. കാവടിയുടെയും നാടൻ കലകളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും ആവേശത്തിരക്കിനിടെ തുറന്ന ജീപ്പിലാണ് ഹൈബി ഈഡൻ എത്തിയത്. മുദ്രാവാക്യം വിളിച്ചും സെൽഫി എടുത്തും പ്രവർത്തകർ കൊട്ടിക്കലാശത്തെ ആഘോഷമാക്കി. സ്ഥാനാർഥിക്കൊപ്പമെത്തി സിനിമ താരങ്ങളായ രമേശ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും ഹൈബിക്ക് വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു. കൊടികൾ വീശിയും നൃത്തം ചെയ്‌തും പ്രവർത്തകരും സ്ഥാനാർഥിയും ആറു മണി വരെ കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി. അതേസമയം…

മാലിന്യം നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ക്രമീകരണം നടത്തണം. ദൗത്യം ഏൽപ്പിക്കപ്പെട്ട ഉദ്യോഗസ്ഥൻ ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്‌ക്കോ അല്ലെങ്കിൽ തദ്ദേശ സ്ഥാപനം ഏൽപ്പിച്ച ഏജൻസിക്കോ കൈമാറുന്നുവെന്ന് ഉറപ്പാക്കണം. ഉൽപ്പാദിപ്പിക്കുന്ന മാലിന്യം ശേഖരിക്കുന്നതിന്, പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥനെ/ഹരിത കർമ്മ സേനയെ/ഏജൻസിയെ ചുമതലപ്പെടുത്തി തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയോ ഉദ്യോഗസ്ഥനോ ഉത്തരവിറക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലേക്കും (എംസിഎഫ്) റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്കും (ആർആർഎഫ്) കൊണ്ടുപോകുന്നതിനുള്ള ഗതാഗത പദ്ധതി മുൻകൂട്ടി തയ്യാറാക്കി വാഹനം ക്രമീകരിക്കണം. MCF/RRF ലേക്ക് മാലിന്യം യഥാസമയം കൊണ്ടുപോകുന്നത് സംബന്ധിച്ച റിപ്പോർട്ട് തദ്ദേശ…

മുന്നണികളുടെ ശക്തി പ്രകടിപ്പിച്ച് ശക്തന്റെ മണ്ണില്‍ കൊട്ടിക്കലാശം

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനിച്ചു. ഇനി നമ്മൾ നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. തൃശൂർ സ്വരാജ് റൗണ്ടിൽ മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ പ്രവർത്തകരുടെ ആവേശം അലതല്ലി. ഒന്നര മാസത്തോളം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിച്ചു. പരസ്യ പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ ജില്ലാ കേന്ദ്രത്തിൽ ആവേശം നിറച്ചായിരുന്നു മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ വേദി നിറയെ സ്ഥാനാർഥികളും പ്രവർത്തകരും നിറഞ്ഞു. തുറന്ന വാഹനങ്ങളിലെത്തിയ സ്ഥാനാര്‍ത്ഥികള്‍ ൾ പ്രവർത്തകരുടെ ആവേശത്തിലും പങ്കുചേര്‍ന്നു. യുഡിഎഫ്–എൽഡിഎഫ് മുന്നണി സ്ഥാനാർഥികളായ കെ മുരളീധരനും വിഎസ് സുനിൽകുമാറും അഭിവാദ്യങ്ങളുമായി മുന്നേറിയപ്പോൾ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഒരു പടി മുന്നോട്ടുവച്ച് നൃത്തച്ചുവടുമായി പ്രവർത്തകരെ ആവേശത്തിലാക്കി. ഇനിയുള്ള 48 മണിക്കൂ‍ർ വോട്ടുകൾ ഉറപ്പിക്കാനുള്ള നിശബ്‌ദ പ്രചാരണ കാലമാണ്. ഒന്നര മാസത്തെ തിരക്കിട്ട പ്രചാരണം കഴിഞ്ഞു സ്ഥാനാർഥികൾക്ക്…

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 30,000-ത്തിലധികം പ്രവാസി മലയാളികളെത്തി

തിരുവനന്തപുരം: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന  30,000-ലധികം മലയാളികൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെത്തി, അവരിൽ ചിലരാകട്ടേ ചാർട്ടേഡ് വിമാനങ്ങളിലാണ് എത്തിയത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) നേതാവ് അബ്ദുർഹിമാൻ രണ്ടത്താണിയുടെ അഭിപ്രായത്തിൽ, അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ കേരളത്തിൽ വരാനും വോട്ടു ചെയ്യാനും പ്രേരിപ്പിക്കാൻ പാർട്ടിയുടെ പ്രവാസി ചാരിറ്റിയും മുസ്‌ലിംകൾക്കുള്ള സന്നദ്ധ സംഘടനയുമായ കെഎംസിസിയും കഠിനാധ്വാനം ചെയ്തു. കേരള മുസ്ലിം കൾച്ചറൽ സെൻ്ററിന് (കെഎംസിസി) അറബ് രാജ്യങ്ങളിൽ വിപുലമായ ശൃംഖലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി.യുടെ സഹായത്തോടെ പ്രവാസികൾ കുറഞ്ഞ നിരക്കിൽ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയാണ് കേരളത്തിലേക്ക് വരാൻ ചാർട്ടേഡ് വിമാനങ്ങൾ സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിനായിരത്തിലധികം മലയാളികൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും, ഏപ്രിൽ 25 ന് കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രണ്ടത്താണി മാധ്യമങ്ങളോട് പറഞ്ഞു.…

തൃശൂർ പൂരം പോലീസ് ഇടപെട്ട് അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം പോലീസ് ഇടപെട്ട് അലങ്കോലമാക്കിയത് വിവാദമായതോടെ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച വിഷയത്തിൽ വിശദീകരണം തരാന്‍ സ്റ്റേറ്റ് അറ്റോർണിയോട് നിർദ്ദേശിച്ചത്. ഇക്കഴിഞ്ഞ തൃശൂർ പൂരം ക്ഷേത്രോത്സവത്തിനെത്തിയ ജനക്കൂട്ടത്തെയും കലാകാരന്മാരെയും നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർ അമിത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് തൃശൂർ സ്വദേശിയും ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹിയുമായ പി സുധാകരൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത് കമ്മീഷണർ അങ്കിത് അശോകൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ആചാരപരമായ ചടങ്ങുകളായ മഠത്തിൽ വരവ് നടത്തുന്നതിൽ തടസമുണ്ടാക്കി. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് പാദരക്ഷ ധരിച്ചു കയറി. വടക്കുംനാഥ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെ തടഞ്ഞു തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഹർജി. അങ്കിത് അശോകനെതിരെ വകുപ്പുതല അന്വേഷണവും നടപടിയും സ്വീകരിക്കാൻ സർക്കാർ, ആഭ്യന്തര വകുപ്പ്,…

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എ.ടി. ശറഫുദ്ധീൻ, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ അനീസ് ടി, സെക്രട്ടറി ഷിബിലി മസ്ഹർ എന്നിവർ നേതൃത്വം നൽകി. എസ്.ഐ.ഒ. മലപ്പുറം ജില്ലാ നേതൃസംഗമത്തിന്റെ സമാപന സെഷനിലാണ് പരിപാടി നടന്നത്. നേതൃസംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്‌മാൻ ഇരിക്കൂർ, സംസ്ഥാന സെക്രട്ടറി സഹൽബാസ്, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന്, മുബാരിസ് യു എന്നിവർ സംസാരിച്ചു.

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അഷ്‌റഫ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ശരീഫ് മൊറയൂർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. മമ്മദ് മൊറയൂർ സ്വാഗതവും സി.കെ. അലവിക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. ശുക്കൂർ കുറങ്ങാടൻ, എം.സി കുഞ്ഞു, സി.കെ അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.

ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്രശരീരത്തിൽ ഏല്പിക്കുന്ന മുറിവുകൾ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.