കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ. ആര്‍ അനൂശ്രീക്ക് സ്വപ്‌ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി

പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സഫലമാകുന്നത്. പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ നിര്‍മിക്കുന്ന വീടിന് മുത്തൂറ്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് തറക്കല്ലിട്ടു. തിരുച്ചിറപ്പള്ളിയില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ കേരള വോളിബോള്‍ ടീമിനെ നയിച്ചത് എ.ആര്‍. അനുശ്രീയാണ്. നന്ത്യാട്ടുകുന്നം എസ്.എന്‍.വി മുത്തൂറ്റ് അക്കാഡമിയിലാണ് അനുശ്രീ പരിശീലനം നടത്തുന്നത്. ബാര്‍ബറായ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ രാജേഷിന്റേയും ധന്യയുടേയും മകളാണ്. പെരുവാരത്ത് വാടക വീട്ടിലാണ് അനുശ്രീയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. 2018 മുതല്‍ അനുശ്രീ ദേശീയതാരമാണ്. 2020 ലും 2021 ലും ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും 2022ല്‍ ദേശീയ സ്‌കൂള്‍ ഗെയിംസിലും 2019 ല്‍ ദേശീയ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. മുത്തൂറ്റ് പാപ്പച്ചന്‍…

അബ്ദുൾ റഹീമിന് വേണ്ടി ജാതിമതഭേദമന്യേ കേരളം കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപ

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി.അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ജാതിമതഭേദമന്യേ കേരളം കൈകോർത്തു. അദ്ദേഹത്തിന്റെ വധശിക്ഷ ഒഴിവാക്കാനും ജയില്‍ മോചനം ഉറപ്പാക്കാനും വേണ്ടിവരുന്ന 34 കോടി രൂപയാണ് സമാഹരിച്ചത്. മുഴുവൻ തുകയും അടയ്‌ക്കാനുള്ള സമയപരിധിക്ക് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ധനസമാഹരണം പൂർത്തിയാക്കിയത്. 34,45,46,568 രൂപയാണ് ചാരിറ്റി ഫണ്ട് കളക്ഷൻ കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത്. പിരിച്ചെടുത്ത പണം എംബസി വഴി സൗദിഅറേബ്യന്‍ അധികൃതര്‍ക്ക് കൈമാറും. ലോകമെമ്പാടുമുള്ള മലയാളികളും സാധാരണക്കാരുമെല്ലാം ധനസമാഹരണത്തിൽ പങ്കാളികളായി. ഏപ്രിൽ 16ന് അബ്‌ദുൾ റഹീമിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചത്. സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുല്‍ റഹീം. സൗദി പൗരന്‍ 15 കാരനായ അനസ് അൽ-ഷാഹ്‌രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൾ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006…

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എംപിയാകാൻ യോഗ്യന്‍: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വര്‍ഗീസ്

തൃശൂർ: തൃശൂർ മണ്ഡലത്തിലെ എംപിയാകാൻ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് യോഗ്യതയുണ്ടെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ്. ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെങ്കിൽ ജനഹൃദയങ്ങളിൽ അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് എൽഡിഎഫിന് ആധിപത്യമുള്ള തൃശൂർ കോർപ്പറേഷൻ മേയർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്. എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷന് പണം നൽകുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപി വാക്ക് പാലിച്ചു. എന്നാല്‍, മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകാൻ മാത്രമേ അറിയൂ. പണം നൽകാമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്യുകയും വാഗ്ദാനം ചെയ്ത ഫണ്ട് നൽകുകയും ചെയ്തു. തൻ്റെ സ്വതന്ത്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമെന്നും സുരേഷ് ഗോപി കാര്യക്ഷമനും മിടുക്കനുമാണെന്നും മേയർ കൂട്ടിച്ചേർത്തു. തൃശൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് മണ്ഡലത്തിലെമ്പാടും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.…

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ ബുധനാഴ്ച അന്തരിച്ചു. ന് 66 വയസ്സായിരുന്നു പ്രായം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാലചന്ദ്രമേനോൻ്റെ ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് ചുവടുവെച്ച അദ്ദേഹം, അടുത്ത ദശകത്തിൽ കാലത്തിൻ്റെ പരീക്ഷണമായി നിലകൊള്ളുന്ന നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. അദ്ദേഹത്തിൻ്റെ കൂടെ സഹകരിച്ചവരിൽ ചലച്ചിത്ര പ്രവർത്തകരായ പത്മരാജനും കെ ജി ജോർജും ഉൾപ്പെടുന്നു. പഞ്ചവടിപ്പാലം, മൂന്നാം പാക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, പത്താമുദയം , ഈ തനുത വെലുപ്പൻ കാലം എന്നിവ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളിൽ ചിലതാണ്. പത്തനംതിട്ടയിലെ എലന്തൂരിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതൽ ഏലത്തോട്ടത്തിലും റിയൽ എസ്റ്റേറ്റ് ബിസിനസിലും സജീവമായിരുന്നു. തിരുവനന്തപുരത്തേക്ക് താവളം മാറിയതിന് ശേഷം സിനിമയോടുള്ള സഹജമായ താൽപര്യമാണ് സിനിമയിൽ നിക്ഷേപം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തലസ്ഥാനത്തെ ഇരട്ട തിയറ്ററുകളായ…

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശിലാശീര്‍വാദം ഏപ്രില്‍ 14ന്

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന പുതിയ കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വാദം ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 10:30 ന് സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും ചടങ്ങില്‍ വികാരി ഫാ: മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. സി.എം.സി. പ്രൊവിന്‍ഷ്യല്‍ സി. എലിസബത്ത് സാലി സി എം സി, സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. അസി. വികാരി ഫാ.സില്‍വാനോസ് വടക്കേമംഗലം കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് രണ്ടുപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. പൊടിമറ്റം-ആനക്കല്ല് റോഡില്‍ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപം സിഎംസി സഭാസമൂഹം നല്‍കിയ സ്ഥലത്താണ് ഇടവകയുടെ പുതിയ കുരിശടി നിര്‍മ്മിക്കുന്നത്.

കേരളത്തിലെ സാമുദായിക സൗഹാർദം വീണ്ടും ഊട്ടിയുറപ്പിച്ച് കൃസ്ത്യന്‍ പള്ളി വളപ്പിലെ ഈദ്-ഗാഹ്

മലപ്പുറം: മഞ്ചേരിയിലെ ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ ബുധനാഴ്ച നടന്ന കൂട്ട ഈദുൽ ഫിത്വര്‍ പ്രാർത്ഥന കേരളത്തിൻ്റെ സാമുദായിക പൈതൃകത്തിൽ ഒരു പുതിയ അദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. സിഎസ്ഐ നിക്കോളാസ് മെമ്മോറിയൽ പള്ളിയുടെ വിശാലമായ കോമ്പൗണ്ടിൽ നടന്ന ഈദ്ഗാഹിനെ യഥാർത്ഥ കേരള കഥയെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. ഈദ് ഗാഹിൽ തടിച്ചുകൂടിയ രണ്ടായിരത്തോളം വരുന്ന മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അഭിസംബോധന ചെയ്ത് പള്ളി വികാരി ഫാ. ജോയ് മസിലാമണി വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിനുപകരം മനസ്സുകളുടെയും ഹൃദയങ്ങളുടെയും ഐക്യത്തിൻ്റെ പ്രാധാന്യം അടിവരയിട്ടു. “മനുഷ്യസ്നേഹം ആത്മീയതയിൽ പരമപ്രധാനമാണ്. നാം വെറുപ്പ് ഒഴിവാക്കണം. ഇത്തരമൊരു യോജിപ്പുള്ള ഐക്യമാണ് കാലഘട്ടത്തിൻ്റെ ആവശ്യം,” ഫാ. മസിലാമണി പറഞ്ഞു. സിഎസ്ഐ മലബാർ രൂപതയുടെ കീഴിലുള്ള 140 വർഷം പഴക്കമുള്ള ഈ പള്ളിയുടെ അങ്കണത്തിൽ മുസ്‌ലിംകൾക്ക് ഈദ് ഗാഹ് നടത്താനുള്ള കവാടം ഇതാദ്യമായാണ് തുറക്കുന്നത്. മുസ്ലീം സഹോദരങ്ങൾ…

അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകൻ കുഴഞ്ഞ് വീണ് മരിച്ചു

എടത്വാ: മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ – 53) ആണ് അമ്മ മരിച്ചതിന്റെ നാലാം ദിനം കുഴഞ്ഞ് വീണ് മരിച്ചത്. മാതാവ് മരിയാപുരം പുന്നപ്ര (വടക്കേറ്റം) കുഞ്ഞച്ചൻ്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ – 75) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത് .പരേത മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളത്തിൽ കുടുംബാംഗമായിരുന്നു. മാതാവിന്റെ ആകസ്മിക മരണത്തേത്തുടർന്ന് വീട്ടിലെത്തിയ ജോജിമോൻ തിങ്കളാഴ്ച വൈകിട്ട് നടന്ന സംസ്കാര ചടങ്ങുകൾക്കു ശേഷം തുടർന്നുള്ള അടിയന്തിര കർമ്മങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു.  ബുധനാഴ്‌ച ഉച്ചയോടുകൂടി വീട്ടിൽ കുഴഞ്ഞ് വീണ ജോജിമോനേ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഏപ്രിൽ 11ന് ഉച്ചയ്ക്ക് 3ന്എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും. ഇദ്ദേഹം ദീർഘ വർഷങ്ങളായി കോയമ്പത്തൂരിൽ ജേനസിസ് എൻജിനീയറിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ത്രിശൂർ കണ്ടശ്ശാംകടവ് മാങ്ങൻ കുടുംബാംഗമായ ജാൻസിയാണ് ഭാര്യ. ഷാരോൺ,ഷെറിൻ,…

പെരുന്നാള്‍ നന്മകള്‍ പകരാനുള്ള ദിനം; ആഘോഷം തിന്മകള്‍ക്ക് വഴിമാറരുത്: ഗ്രാന്‍ഡ് മുഫ്തി

നോളജ് സിറ്റി: ഗ്രാന്‍ഡായി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹിലെ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം. രാവിലെ എട്ടിന് നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ നന്മകള്‍ പരസ്പരം പകരാനുള്ള ദിനമാണെന്നും മദ്യപാനം പോലുള്ള സാമൂഹിക തിന്മകള്‍ക്ക് ആഘോഷം വഴിമാറരുതെന്നും എന്നും അദ്ദേഹം പെരുന്നാള്‍ ദിന സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. മനുഷ്യരെല്ലാവരും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് പെരുന്നാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരും അശരണരുമായവര്‍ക്ക് കരുണ ചെയ്യണമെന്നും അഹങ്കാരം കാണിക്കാനുള്ളതല്ല അധികാരം എന്നുമാണ് തക്ബീര്‍ ധ്വനികള്‍ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും പാടില്ലെന്നത് കൂടിയാണ് അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികളുടെ സന്ദേശമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, ടി സിദ്ദീഖ്,…

അറുപതോളം സഹോദര സമുദായാംഗങ്ങൾ പങ്കെടുത്ത് ശ്രദ്ധേയമായി വടക്കാങ്ങരയിലെ ഈദ്ഗാഹ്

വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹ് ജന പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുത്തതിന് പുറമെ പ്രത്യേകം ക്ഷണിക്കപ്പെട്ട അറുപതോളം സഹോദര സമുദായാംഗങ്ങളും ഈദ്ഗാഹിൽ പങ്കെടുത്തു. രാവിലെ 7:30 ന് ആരംഭിച്ച പെരുന്നാൾ നമസ്കാരവും ഖുത്വുബയും ഇവർക്കൊരു പുതിയ അനുഭവമായിരുന്നു. മഹല്ല് ഖതീബ് ടി.എം ശരീഫ് മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകവും മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി, കെ അബ്ദുറഹ്മാൻ, യു.പി മുഹമ്മദ് ഹാജി, അനസ് കരുവാട്ടിൽ എന്നിവർ ഈദ് സന്ദേശം നൽകി. ശിവദാസൻ, വേലായുധൻ, നിഷ, ദാക്ഷായണി തുടങ്ങിയവർ അവരുടെ…

സോളിഡാരിറ്റി പെരുന്നാൾ ഹദിയ നൽകി

മക്കരപ്പറമ്പ് :ഏരിയയിലെ വിവിധ പള്ളികളിലെ ഇമാമുമാർക്ക് സോളിഡാരിറ്റിയുടെ പെരുന്നാൾ ഹദിയ കൈമാറി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, സെക്രട്ടറി അഷ്റഫ് സി.എച്ച്, സമീദ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, നിസാർ പാറടി, സമീഹ് സി.എച്ച്, അബ്ദുറഹ്മാൻ മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.