തലവടി ചുണ്ടൻ വള്ളപുര നിർമ്മാണം: ഭൂമിപൂജ നാളെ

തലവടി:പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിർമ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ നാളെ (ജനുവരി 24ന് ) രാവിലെ 10.30നും 11.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും.തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര തന്ത്രി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ചുണ്ടൻ വള്ളശില്പി സാബു നാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ ഭൂമിപൂജ നടക്കും. സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.വസ്തു ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സമിതി ജനറൽ കൺവീനർ ഡോ.ജോൺസൺ…

ആശ്രിത നിയമനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള എൻജിഒ അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ തെളിയിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അധികാരത്തിലെത്തിയവർ ഏഴാം വർഷമായിട്ടും അതിന് തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നത് സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ്. യുഡിഎഫ് സര്‍ക്കാറിന്‍റെ ഭരണകാലത്ത് മുഴുവന്‍ ആശ്രിതര്‍ക്കും ജോലി നല്‍കിയിരുന്നു. എന്നാൽ ഒരു വർഷത്തിനകം ജോലി ലഭിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ സമാശ്വാസ സമ്മാനമായി വാങ്ങണമെന്ന സർക്കാർ നിർദേശം അംഗീകരിക്കാനാവില്ല. ഓരോ വകുപ്പിലെയും ആകെ ഒഴിവുകളിൽ 5 എണ്ണം മാത്രമേ ആശ്രിത നിയമനത്തിന് മാറ്റി വെയ്ക്കേണ്ടത്. ഒഴിവുകളുണ്ടെങ്കിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കുന്നതിനാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത്. ഒഴിവുകൾ വരുന്നതനുസരിച്ച് ഇവ ക്രമീകരിക്കും. തൊഴിലാളി പ്രേമം…

ബിജെപി ഇതര ദേശീയ സർക്കാരിന് പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണം : എസ്. ഇർഷാദ്

കൊച്ചി: രാജ്യത്തെയും ഭരണഘടനയെയും തകർക്കാനാണ് സംഘപരിവാറും കേന്ദ്രസർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിനെതിരെ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ കക്ഷികൾ ബിജെപി ഇതര ദേശീയ സർക്കാർ എന്ന കാഴ്ചപ്പാടിൽ ഒരുമിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വംശീയ രാഷ്ട്രീയത്തെ തുറന്നെതിർക്കാനും സാമൂഹ്യനീതി നിഷേധിക്കപ്പെട്ട വിവിധ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ നിർഭയമായി മുന്നിൽ നിൽക്കാനും വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ ഈയിടെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിൽ നിന്നും അവരുടെ ജാമ്യത്തുകയോടൊപ്പം സർക്കാരിനുണ്ടായ നഷ്ടവും കൂടി ഈടാക്കിയെടുത്ത ശേഷവും ജപ്തി നടപടികൾ നടത്തുന്നത് യുപിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിന്റെ മറ്റൊരു പതിപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി…

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്: പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിത്തുടങ്ങി

കാസർകോട്/കണ്ണൂർ/മലപ്പുറം: നിരോധിത സംഘടന കഴിഞ്ഞ വർഷം ആഹ്വാനം ചെയ്ത ഹർത്താൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ് ഈടാക്കാൻ വൈകിയതിൽ ഹൈക്കോടതിയുടെ വിമർശനം നേരിട്ട പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ റവന്യൂ വകുപ്പ് കണ്ടുകെട്ടാൻ തുടങ്ങി. കാസർകോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ശനിയാഴ്ച ചില പിഎഫ്ഐ നേതാക്കളുടെ വീടുകൾ അറ്റാച്ച് ചെയ്തു. കാസർകോട്, മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് താലൂക്കുകളിലെ അറ്റാച്ച്‌മെന്റ് നടപടികൾക്ക് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും നേതൃത്വം നൽകി. കാസർകോട് പിഎഫ്‌ഐയുടെ ജില്ലാ ഓഫീസായി പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടം ഉൾപ്പെടെ 7.48 സെന്റ് ഭൂമിയും എൻ യു അബ്ദുളിന്റെ 6.07 സെന്റ് ഭൂമിയും. നായൻമാർമൂലയിലെ സലാമിന്റെ വീടും നായന്മാർമൂലയിലെ ഫാറൂഖിന്റെ 3.04 സെന്റ് സ്ഥലവും അടക്കം പിടിച്ചെടുത്തു. ഹൊസ്ദുർഗ് താലൂക്കിൽ പിഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെയും ഭാര്യയുടെയും മകന്റെയും തൃക്കരിപ്പൂരിലെ 18 സെന്റ് ഭൂമിയും കണ്ടുകെട്ടി. സുലൈമാന്റെ…

കലോത്സവത്തിൽ സസ്യാഹാരമാണ് ഉചിതമെന്ന് സ്പീക്കര്‍ എ എൻ ഷംസീർ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഭക്ഷണം വിളമ്പുന്നതില്‍ ചേരി തിരിവില്ലെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ആരോ തന്റെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയാൻ പറ്റുമോ? ഒരു രാഷ്ട്രീയ പാർട്ടിയും വിവാദം ഏറ്റെടുത്തിട്ടുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ഷംസീർ വ്യക്തമാക്കി. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നത് പ്രായോഗികമാണ്. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എ എൻ ഷംസീർ. ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചു. ഇനിയത് തുറക്കേണ്ട ആവശ്യമില്ല. എല്ലാത്തിലും വിവാദമുണ്ടാക്കുന്നതാണ് കേരളത്തിന്റെ പൊതു സാഹചര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകൾ കൂടുതലായി വരുന്നിടത്ത് വെജിറ്റേറിയൻ ഭക്ഷണം നല്ലതാണ്. കുട്ടികളുടെ ശ്രദ്ധ പൂർണ്ണമായും അവർ പങ്കെടുക്കുന്ന പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അവർ എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കും. വെജിറ്റേറിയൻ ആകുന്നതാണ്…

ഇന്‍ഫാം കര്‍ഷക ദിനാചരണവും ഭിന്നശേഷി അവാര്‍ഡു വിതരണവും

വാഴക്കുളം: നിലനില്‍പ്പിനായി കര്‍ഷകര്‍ സംഘടിച്ചു നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്‍ഫാം മുന്‍ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കര്‍ഷക ദിനാചരണം വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ അറയ്ക്കല്‍. കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ഷകര്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹം ഏതെല്ലാം തരത്തില്‍ ദ്രോഹിക്കപ്പെടുന്നുണ്ടോ അതെല്ലാം കര്‍ഷകര്‍ ഏറ്റുവാങ്ങുകയാണ്. പ്രാദേശിക തലത്തില്‍ നിന്ന് ആഗോള കാഴ്ചപ്പാടോടുകൂടി ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ പ്രതിസന്ധിയാവും കര്‍ഷകര്‍ നേരിടേണ്ടി വരിക എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ദേശീയ ചെയര്‍മാന്‍ റവ.മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.കോതമംഗലം രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍ കുന്നേല്‍,ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.അഡ്വ.വി.സി…

കോടതി നടപടി വിവേചനപരം: സോളിഡാരിറ്റി

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്നും ഈടാക്കാനുള്ള ഉത്തരവിന് മേൽ ഹൈക്കോടതി സ്വീകരിക്കു നടപടി വിവേചനപരമാണ്. സമാനമായ സംഭവങ്ങളിൽ സ്വീകരിക്കാത്ത നടപടികൾ ഇക്കാര്യത്തിൽ ധൃതിയിൽ നടപ്പാക്കുന്നത് ഇരട്ടനീതിയാണ്. ഹർത്താലിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു. അതിനു പുറമെ KSRTC ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്‍റെ വിശദാംശങ്ങൾ ഇത് വരെ കോടതി നിയമിച്ച ക്ലെയിംസ് കമ്മീഷണറോ കേരള സർക്കാരോ സമർപ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ട് കെട്ടുന്നത് ന്യായമല്ല. രാഷ്ട്രീയ പാർട്ടി കളുടേയും നിരവധി ഹർത്താലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടങ്ങൾ സംഭവിച്ച ആ ഹർത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തിൽ കോടതിയിൽ നിന്നുണ്ടാകുന്നത് തികച്ചും അസ്വാഭാവികമാണ്. ഒരു ഹർത്താലിൻ്റെ തുടർ നടപടിയായി വീട് ജപ്തിയും, സ്വത്ത് കണ്ട് കെട്ടലുമൊക്കെ നൂറ് കണക്കിന് ഹർത്താലുകൾ നടന്നിട്ടുള്ള കേരളത്തിൻ്റെ…

നാടിനെ വിറപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ച് നിരീക്ഷിച്ച് ടാസ്ക് ഫോഴ്സ്

പാലക്കാട്: നാലു വർഷമായി നാട്ടിൽ കറങ്ങിനടന്ന് ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പനാനയെ മയക്കു വെടി വെച്ചു. ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിർണായകമാണെന്നും സംഘം അറിയിച്ചു. ആന ഇപ്പോൾ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണ്. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ കാട്ടുകൊമ്പൻ ധോണിയിൽ എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്നാണ് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കാട്ടാനയെ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത്. പിന്നീട് വനം ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മയക്കുവെടി വയ്‌ക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ റെയ്ഞ്ച്‌ ഓഫീസർ എൻ. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ പ്രവർത്തനസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്.

പാറ്റൂർ ആക്രമണ കേസില്‍ സംഘത്തലവൻ ഓം പ്രകാശിന്റെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ്

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശിന്റെ കവടിയാറിലെ ഫ്‌ളാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റിന്റെ വാതിൽ തകർത്താണ് സംഘം അകത്ത് കടന്നത്. ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ മൂന്ന് എടിഎം കാർഡുകൾ പോലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓം പ്രകാശിൻറെ കൂട്ടാളികൾ ആക്രമണത്തിനായി ഉപയോഗിച്ച വാഹനവും ഇതേ ഫ്ലാറ്റിൻറെ പാർക്കിംഗ് ഏരിയയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഓം പ്രകാശിന്റെ ഡ്രൈവർമാരായ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഓം പ്രകാശിനൊപ്പം ഇവർ ഒളിവിൽ പോയതെന്നാണ് പോലീസിന്റെ അനുമാനം. എന്നാൽ അഭിഭാഷകരുടെ സഹായത്തോടെ ഇന്നലെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.…

മോഡിയുടേത് ചോര മണക്കുന്ന കൈകളാണെന്ന് ലോകം വീണ്ടും വിളിച്ച് പറയുന്നു: സോളിഡാരിറ്റി

ഗുജറാത്ത് വംശഹത്യക്ക് കാർമികത്വം വഹിച്ച ചോര പുരണ്ട കൈകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന സത്യം എത്ര ശ്രമിച്ചാലും മറച്ച് വെക്കാനാവില്ല എന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ്. ഈ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി. മുസ്ലിം വിരുദ്ധ വംശീയത ഭരണകൂട രൂപം പ്രാപിച്ച രാജ്യത്ത് മോഡിയുടേത് ചോരമണക്കുന്ന കൈകളാണെന്ന്‌ ലോകം വീണ്ടും വിളിച്ചു പറയുകയാണ് ഡോക്യുമെൻ്ററിയെന്നും ഇത്തരം ഓർമകൾ സംഘ് വിരുദ്ധ പോരാട്ടത്തിൻ്റെ അനിവാര്യതയാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ്. വംശീയതയാണ് നിലവിലെ ഇന്ത്യൻ ഭരണകൂടത്തിൻ്റെ അടിത്തറ. ഗുജറാത്ത് മുസ്ലിം വംശഹത്യക്ക് നേതൃത്വം നൽകി എന്നതായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ദേശീയ നേതാവായി ഉയരാൻ യോഗ്യനായത്. എന്നാൽ അതിനെ…