ടി. ഹരിദാസിന് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ലണ്ടന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടന്‍ ഇന്ത്യന്‍ എംബസിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണരുചികളുടെ സ്ഥാപനങ്ങള്‍ ലണ്ടന്‍കാര്‍ക്ക് പരിചയപ്പെടുത്തിയും ടി. ഹരിദാസ് ഏവര്‍ക്കും പ്രീയപ്പെട്ടവനായിത്തീര്‍ന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെയായിരുന്നു അദ്ദേഹം. എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടന്‍ മലയാളികള്‍ക്ക് വേണ്ടി എതു പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടെത്തുവാന്‍ മലയാളി സമൂഹത്തിനു മുന്നില്‍ മുന്‍പന്തിയില്‍ അണിനിരന്നിരുന്ന ഒരാളായിരുന്നു. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ രക്ഷാധികാരിയായും കേരളത്തില്‍ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തില്‍ യുകെയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ബിസിനസ്സ്, സാമുദായിക മണ്ഡലങ്ങളിലേയ്ക്ക് തൃശ്ശൂര്‍ ജില്ല നല്‍കിയ കനത്ത സംഭാവനയാണ് ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ടി.ഹരിദാസ് എന്ന അതുല്യ പ്രതിഭ. യുകെയിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ വളര്‍ച്ചയില്‍ രക്ഷാധികാരിയായ ടി.ഹരിദാസ് നല്‍കിയ സേവനങ്ങളെയും അദ്ദേഹം ചുക്കാന്‍ പിടിച്ച്…

ശ്രീമാൻ ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍ ദുഃഖ സ്മരണയോടെ…..

സൗമ്യൻ, മിതഭാഷി, തൂലികാചലനത്തിൽ ധാരാളി, പാരായണത്തിൽ പിശുക്കില്ലാത്തവൻ, മുഖം കവിഞ്ഞൊഴുകുന്ന പുഞ്ചിരിയുടെ ഉടമ, നിർഭയനായ വിമർശകൻ, അന്വേഷണ ബുദ്ധിയോടെ അവലോകനം ചെയ്യുന്നവൻ, സത്യാന്വേഷണ തല്പരൻ…. ഇതെല്ലാമായിരുന്നു പോയ വർഷം ഏപ്രിൽ ഒൻപതിന് അമേരിക്കൻ മലയാളികളെ മൊത്തത്തിൽ ഞെട്ടിപ്പിച്ചുകൊണ്ട് വിട്ടകന്നു പോയ ശ്രീ ജോസഫ് പടന്നമാക്കല്‍. ജീവിതത്തിന്റെ നല്ല ഭാഗം കേരളത്തിലെ കത്തോലിക്കാ സഭയുടെ നവീകരണത്തിനുവേണ്ടി ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു പ്രൊഫ. ജോസഫ് പുലിക്കുന്നേൽ. എഴുപതുകളിൽ സഭാധികൃതരുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ച ഏക സഭാംഗം അദ്ദേഹമായിരുന്നു. പിൽക്കാലത്ത്, ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ സഭാധികാരികളുടെ അഴിഞ്ഞാട്ടങ്ങളെ പരസ്യമായി ചോദ്യം ചെയ്യാൻ അനേകം സഭാസ്നേഹികൾ മുന്നോട്ടുവന്നു. 2003 – ലാണെന്നു തോന്നുന്നു കെ.സി.ആർ.എം – പാലാ, “അല്‍മായ ശബ്ദം” എന്ന ഒരു ബ്ലോഗിന് ജന്മം നൽകി. എഴുത്തിന്റെ വഴിയിലേക്കിറങ്ങാൻ അരമനസ്സുമായി നിന്ന ശ്രീ പടന്നമാക്കലിനെ കൈപിടിച്ചിറക്കിയത് കെ.സി.ആർ.എം അമേരിക്കയുടെ അദ്ധ്യക്ഷനായ…

ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ)

ഇന്ന് 2021 ഫെബ്രുവരി 27, “ശ്രീ ജോയന്‍ കുമരകം അന്തരിച്ചു” എന്ന വാര്‍ത്ത എന്നെ സങ്കടപ്പെടുത്തി, ഒപ്പം അത്ഭുതപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി നാലിന് അദ്ദേഹത്തിന്റെ 84-ാം ജന്മദിനത്തില്‍ ദീര്‍ഘമായി ഒരു സൗഹൃദ സംഭാഷണം നടത്തിയതാണ്. വളരെ വാചാലമായി പഴയകാര്യങ്ങളെപ്പറ്റിയും, സാഹിത്യത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ഒക്കെ സംസാരിച്ചിരുന്നു. ഒരു ശിശുവിന്റെ മുഖഭാവവും, നിഷ്ക്കളങ്കതയുമൊക്കെ പ്രതിഫലിക്കുന്ന ഒരു “ചെറിയ വലിയ മനുഷ്യന്‍” എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കു തോന്നാറ്. കാലം ഒരു പ്രവാഹം പോലെ ആര്‍ക്കും ഒന്നിനും കാത്തു നില്‍ക്കതെ ഒഴുകിപ്പോകുമ്പോള്‍ നിര്‍വികാരതയോടെ ആ നല്ല സുഹൃത്ത് എന്നോട് എപ്പോഴും പറയായാറുള്ളതുപോലെ “എനിക്കുവേണ്ടി കൂടി പ്രാര്‍ത്ഥിക്കണേ” എന്ന് എന്നോട് പറയാറുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ശാന്തിയും സമാധാനവും നേരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ “മത” എന്ന് വിളിച്ചിരുന്നു, എന്നോടുള്ള താല്പര്യംകൊണ്ട്. ഒരു ജിപ്‌സിയെപ്പോലെ നടന്നുനീങ്ങിയ ജോയന്റെ ജീവിതത്തിലെ…

ജോയന്‍ കുമരകത്തിന്റെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു

ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ബാല സാഹിത്യകാരനും അമേരിക്കന്‍ മലയാളികളുടെ സാഹിത്യവേദികളില്‍ ദീര്‍ഘകാലം നിറസാന്നിധ്യവുമായിരുന്ന ജോയന്‍ കുമരകത്തിന്റെ വേര്‍പാടില്‍ ഫൊക്കാനയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു. ഫൊക്കാനയുടെ നിരവധി സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയും ബാലസാഹിത്യ രംഗത്ത് തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ തികച്ചും ആദരവോടെ സ്മരിക്കുകയാണെന്ന് ഫൊക്കാന പ്രസിഡന്റ് സുധ കര്‍ത്താ പറഞ്ഞു. ജോയന്‍ കുമരകത്തിന്റെ ലളിതസുന്ദരമായ പ്രഭാഷണങ്ങളും അതിലെ തത്വചിന്തകളും, അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസവും അനുകരണീയമാണെന്ന് ഫൊക്കാന നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അലക്സ് തോമസ് പറഞ്ഞു.

വിഷ്ണുനാരായണൻ നമ്പൂതിരിക്ക് മിലന്റെ അന്ത്യാഞ്ജലി

ഭാരതത്തിലെ പൗരാണിക സങ്കല്പങ്ങളെയും ദാർശനിക പാരമ്പര്യത്തെയും മലയാളത്തിലെ ആധുനിക കവിതാ ശാഖയുമായി സമന്വയിപ്പിച്ച പ്രിയ കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ അന്ത്യാഞ്ജലി അർപ്പിച്ചു. ആംഗലേയ സാഹിത്യ മീമാംസയിലും സംസ്‌കൃത വേദോപനിഷത്തുക്കളിലും ഒരേ പോലെ അറിവുണ്ടായിരുന്ന നമ്പൂതിരി മലയാള കാവ്യ ശ്രേണിയിലെ വേറിട്ട ഒരു പ്രതിഭയായിരുന്നു. കേരളത്തിലെ വിവിധ കലാലയങ്ങളുടെ ക്ലാസ് മുറികളിൽ ഷേക്സ്പിയറും, ഷെല്ലിയും, കീറ്റ്സും, വേർഡ്‌സ്‌വർത്തുമൊക്കെ തന്റെ വാഗ്ധോരണികളിലൂടെ അനായാസം പരിചയപ്പെടുത്തുമ്പോളും മാതൃഭാഷയുടെ മാധുര്യം ഒട്ടും ചോരാതെ മനസ്സിൽ സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നു അക്കാലത്തു എഴുതിയ അനേകം കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. ആഡംബരത്തിന്റെ ആകർഷകത്വം ഏതുമില്ലാതെ ലാളിത്യത്തിന്റെ പര്യായമായ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും അടർന്നുവീണ സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം എന്ന കൃതി അനുവാചക മനസ്സുകളിൽ വളരെ വേഗം ഇടംനേടിയിരുന്നു. ഭാരതസർക്കാർ 2004 ൽ പദ്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന്റെ ഉജ്ജയിനിയിലെ രാപ്പകലുകൾ…

സുഗതകുമാരി ടീച്ചർ കാലഘട്ടത്തിന്റ തുടിപ്പാണ്: ലിമ

മാഞ്ചസ്റ്റർ/ലണ്ടൻ: പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേർപാടിൽ ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. 1934 ജനുവരി 22 ന് ആറന്മുളയിൽ ജനിച്ച സുഗതകുമാരി 1961 ലാണ് “മുത്തുച്ചിപ്പി” എന്ന കവിതയെഴുതുന്നത്. മനുഷ്യ വേദനകളുടെ ആഴം മനസ്സിലാക്കി കാവ്യഭാഷയായ കവിതകൾക്ക് നവചൈതന്യം നൽകുക മാത്രമല്ല ചില ആധുനിക കവിതകൾക്കെതിരെയും ശബ്ദിച്ചു. സത്യവും നീതിയും വലിച്ചെറിയുന്ന ഈ കാലത്തു് സാഹിത്യ ലോകത്തു് ഒരു പോരാളിയായി സ്ത്രീപക്ഷത്തു നിന്നുള്ള പോരാട്ടം കേവലമായി കാണാനാകില്ല. സ്ത്രീപക്ഷത്തു നിന്ന് അർത്ഥഗൗരവമുള്ള വരികൾ നൽകിയ ടീച്ചർ ഈ കാലഘട്ടത്തിന്റ തുടിപ്പാണ്. വയലോലകൾ, കുന്നുകൾ ഇടിച്ചുനിരപ്പാക്കി കലപ്പക്ക് പകരം മതിലുകളുയർത്തുന്നതിനെ എതിർത്തു. അതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് സൈലന്റ് വാലി സമരം. പ്രപഞ്ചത്തോടെ കാട്ടുന്ന ക്രൂരതക്കെതിരെ പ്രതികരിക്കാനിറങ്ങിയ ടീച്ചർക്ക് നേരെയും പ്രതിഷേധമുഅയർന്നു. അത് ആറമ്മുളയിൽ മദ്ധ്യതിരുവിതാംകുറിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിന്ന…

കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍‌ഫെയര്‍ അസ്സോസിയേഷന്റെ ആദരാഞ്ജലി

ന്യൂയോര്‍ക്ക്: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തില്‍ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു. ഏഴു പതിറ്റാണ്ടായി മലയാള കവിതയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ കാവ്യജീവിതത്തിനാണ് മലയാള ഭാഷയ്ക്ക് നഷ്ടമായത്. കവയിത്രിയും പരിസ്ഥിതി പോരാളിയുമായിരുന്ന ടീച്ചര്‍ ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രകൃതി സംരക്ഷണത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അനീതിയും ചൂണ്ടിക്കാട്ടുന്നതിനുള്ള ശക്തമായ ആയുധമായി കവിതയെ ഉപയോഗിച്ച എഴുത്തുകാരിയാണ് നമ്മെ വിട്ടു പിരിഞ്ഞത്. കാവ്യലോകത്തിന് തീരാനഷ്ടമാണ് ടീച്ചറുടെ വേര്‍പാട്. മലയാളികളുടെ മനസുകളിൽ എന്നെന്നും കെടാവിളക്കായി നിലകൊള്ളുമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ജോ ചെറുകര അവതരിപ്പിച്ച അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി.

സുഗത കുമാരി ടീച്ചർ; ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രിക: ജോർജി വർഗ്ഗീസ്, ഫൊക്കാന പ്രസിഡന്റ്

ഫൊക്കാനയുടെ നല്ല അഭ്യുദയകാംക്ഷിയും, ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രികയുമായിരുന്നു അന്തരിച്ച കവയിത്രി സുഗതകുമാരിയെന്ന് ഫൊക്കാന പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. മലയാള ഭാഷയ്ക്ക് ഫൊക്കാന നൽകുന്ന തിലകക്കുറിയായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാര ദാനചടങ്ങുകളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു സുഗതകുമാരി ടീച്ചർ. ടീച്ചറിൻ്റെ മരണം സാഹിത്യ ലോകത്തിനും, നമ്മുടെ സാംസ്കാരിക മേഖലയ്ക്കും തീരാ നഷ്ടമാണ്. മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തമ്മ എന്ന് വിശേഷിപ്പിക്കാവുന്ന സുഗതകുമാരിയെ സാമൂഹ്യ പ്രശ്നങ്ങളുടെ മുൻപന്തിയിൽ നമുക്ക് കാണാമായിരുന്നു. സൈലൻ്റ് വാലിയിൽ തുടങ്ങിയ യാത്ര വാളയാർ കുഞ്ഞുങ്ങളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം വരെ തുടർന്നു. കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ കവിയും അകപ്പെട്ടു എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. പ്രകൃതിയുടെ സഹനവും സ്പന്ദനവും നോവു മറിഞ്ഞ അനേകം കവിതകൾ നൽകിക്കൊണ്ടാണ് ടീച്ചർ വിട വാങ്ങിയത്. നമ്മുടെ കാലത്തിനും വരുന്ന കാലത്തിനും ഓർത്തിരിക്കാവുന്ന വാക്കുകൾ സമ്മാനിച്ച ടീച്ചർ മലയാളമാകെ…

പ്രൊഫ. കല്പറ്റ ബാലകൃഷ്ണൻ അന്തരിച്ചു

തൃശ്ശൂർ കേരളവർമ്മ കോളേജ് മലയാളം വിഭാഗം മേധാവിയായിരുന്ന കല്പറ്റ ബാലകൃഷ്ണൻ (75) ഡിസംബർ 14 തിങ്കളാഴ്ച ഉച്ചക്ക് തൃശൂരിൽ അന്തരിച്ചു. കേരളവർമ്മ കോളേജിന്റെ പ്രിൻസിപ്പാൾ, കലാമണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സരസ്വതി ടീച്ചറും കേരളവർമ്മയിൽ പ്രിൻസിപ്പാൾ ആയിരുന്നു. നിരവധി നോവലുകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും സാഹിത്യത്തിലെ ആധുനിക പ്രവണതകളെ എഴുപതുകളിൽ യുവാക്കളിലേക്ക് സന്നിവേശിപ്പിക്കാൻ തന്റെ യൗവ്വനം ഈട് നൽകിയ മനീഷി എന്ന നിലയിലാകും അദ്ദേഹത്തെ കാലം വിലയിരുത്തുക. ബാലകൃഷ്ണൻ സാർ ഒരനുസ്മരണം: പ്രൊഫ. വി ജി തമ്പി (തൃശ്ശർ) കുറച്ചു ദിവസങ്ങളായി മരിച്ചവർക്കുള്ള അശ്രുപൂജയാണ് എനിക്ക് ജീവിതം. ഇന്ന് ഞാനേറ്റവും സ്നേഹിച്ച എന്നെ ഏറ്റവും സ്നേഹിച്ച കേരളവർമ്മ കോളേജിലെ പ്രിയ അദ്ധ്യാപകൻ കൽപ്പറ്റ മാഷ് വിട പറഞ്ഞു. ‘ഒരു ഗുരുനാഥനപ്പുറം എനിക്ക് പലതുമായിരുന്നു. മാഷോടൊപ്പമുള്ള കാലങ്ങൾ എനിക്ക് പുതിയ ജീവിതം തന്നു. പുതിയ ആശയങ്ങൾ…